Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബോക്‌സിങ് ഡേ ടെസ്റ്റിൽ ഓസ്‌ട്രേലിയെ നയിക്കുന്നത് രണ്ടു നായകന്മാർ; സഹനായകനാവുന്നത് ആറ് വയസുകാരൻ; ആർഷി ഷില്ലെറുടെ ആഗ്രഹം സഫലമാക്കുന്നത് മെയ്ക്ക് എ വിഷ് എന്ന സംഘടനയും ക്രിക്കറ്റ് ഓസ്‌ട്രേലിയയും ചേർന്ന്; ഷില്ലെറിന്റെ ലക്ഷ്യം കോലിയുടെ വിക്കറ്റ്; കുഞ്ഞു ഷില്ലർ ഇതുവരെ വിധേയനായത് 13 ശസ്ത്രക്രിയകൾക്ക്

ബോക്‌സിങ് ഡേ ടെസ്റ്റിൽ ഓസ്‌ട്രേലിയെ നയിക്കുന്നത് രണ്ടു നായകന്മാർ; സഹനായകനാവുന്നത് ആറ് വയസുകാരൻ; ആർഷി ഷില്ലെറുടെ ആഗ്രഹം സഫലമാക്കുന്നത് മെയ്ക്ക് എ വിഷ് എന്ന സംഘടനയും ക്രിക്കറ്റ് ഓസ്‌ട്രേലിയയും ചേർന്ന്; ഷില്ലെറിന്റെ ലക്ഷ്യം കോലിയുടെ വിക്കറ്റ്; കുഞ്ഞു ഷില്ലർ ഇതുവരെ വിധേയനായത് 13 ശസ്ത്രക്രിയകൾക്ക്

മറുനാടൻ ഡെസ്‌ക്‌

ക്രിസ്തുമസ് പിറ്റേന്ന് ഇന്ത്യയ്‌ക്കെതിരെ നടക്കുന്ന ബോക്‌സിങ് ഡേ ടെസ്റ്റ് മത്സരത്തിൽ ഓസ്‌ട്രേലിയയുടെ സഹ നായകനായി ആറ് വയസുകാരനെ ടീമിൽ ഉൾപ്പെടുത്തി. ആർഷി ഷില്ലെർ ആണ് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യയ്‌ക്കെതിരായി ഇറങ്ങുക. മെയ്ക്ക് എ വിഷ് എന്ന സംഘടനയുമായി സഹകരിച്ചാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ആറ് വയസുകാരനെ ടീമിൽ ഉൾപ്പെടുത്തിയത്. അപൂർവ്വമായ ഹൃദ്രോഗം ബാധിച്ച ഷില്ലെർ തനിക്ക് ഓസീസ് ക്യാപ്റ്റനാകണമെന്ന് മാതാപിതാക്കളോട് നേരത്തേ പറഞ്ഞിരുന്നു.

ചിരിച്ച് കളിച്ച് ഓസീസ് താരങ്ങൾക്കൊപ്പം നടക്കുന്ന ആർഷി ജീവിതത്തിലെ കൂടുതൽ ദിവസങ്ങളും ചെലവഴിച്ചത് ആശുപത്രിക്കിടക്കയിലാണ്. ആറുവയസ്സിനിടെ 13 തവണ ഹൃദയശസ്ത്രക്രിയക്ക് വിധേയനായി. വെറും മൂന്ന് മാസം പ്രായമുള്ളപ്പോളായിരുന്നു ആദ്യ ശസ്ത്രക്രിയ. ഡാമിയന്റെയും സാറയുടെയും മകനായ ആർച്ചിയുടെ ഏറ്റവും വലിയ സ്വപ്നം ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിൽ അംഗമാവുക എന്നതായിരുന്നു. ഈ സ്വപ്നം സഫലമാക്കിയത് 'മേക്ക് എ വിഷ്' ഓസ്‌ട്രേലിയ എന്ന സംഘടയാണ്.

ഓസ്‌ട്രേലിയ യുഎഇയിൽ പാക്കിസ്ഥാനെതിരെ കളിക്കവേയാണ് 'മേക്ക് എ വിഷ് ഓസ്‌ട്രേലിയ' ആർഷിയുടെ മോഹം കോച്ച് ജസ്റ്റിൻ ലാംഗറെ അറിയിച്ചത്. കൊച്ചുതാരത്തിന്റെ മോഹത്തെ അവഗണിക്കാൻ ലാംഗറിനായില്ല. ഓസീസ് താരങ്ങൾക്കുള്ള അതേ പരിഗണനയാണ് ടീമിൽ ആർഷിക്കും ലഭിക്കുന്നത്. ക്യാപ്റ്റൻ ടിം പെയ്ൻ ബാഗി ഗ്രീൻ ക്യാപ്പ് സമ്മാനിച്ചപ്പോൾ ടീമിന്റെ വെള്ള വസ്ത്രം നൽകിയത് സ്പിന്നറായ ആർഷിയുടെ പ്രിയതാരം നേഥൻ ലിയോണാണ്.

മാതാപിതാക്കളാണ് മെയ്ക്ക് എ വിഷ് ഫൗണ്ടേഷനുമായി ബന്ധപ്പെട്ടത്. ഇവർ ക്രിക്കറ്റ് ഓസ്‌ട്രേലിയയുമായി ബന്ധപ്പെട്ട് ആറ് വയസുകാരന്റെ ആഗ്രഹം അറിയിക്കുകയായിരുന്നു. ഓസ്‌ട്രേലിയൻ കോച്ചായ ജസ്റ്റിൻ ലാങ്ങറാണ് കുട്ടിയെ നേരിട്ട് വിളിച്ച് ടീമിൽ ഉൾപ്പെടുത്തിയത് അറിയിച്ചത്. അഡ്‌ലെയ്ഡിൽ നടന്ന ആദ്യ ടെസ്റ്റിൽ പരിശീലനത്തിൽ കുഞ്ഞ് ഷില്ലെറെയും ഉൾപ്പെടുത്തിയിരുന്നു.

ഓഫ് സ്പിന്നറായി ഇന്ത്യൻ ക്യാപ്റ്റന്റെ വിക്കറ്റ് എടുക്കണം എന്നാണ് ലാങ്കറിനോട് ഷില്ലെർ പറഞ്ഞത്. നേഥാൻ ലിയോണാണ് തന്റെ ഇഷ്ടപ്പെട്ട താരമെന്നും ഷില്ലെർ പറഞ്ഞു. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിന്റെ പുറത്ത് നടന്ന ഇന്ത്യൻ സമ്മർ ഫെസ്റ്റിവലിൽ വെച്ച് ഓസീസ് ക്യാപ്റ്റൻ ടിം പെയ്ൻ ഷില്ലെറെ ടീമിൽ ഉൾപ്പെടുത്തിയത് പ്രഖ്യാപിച്ചു. ഡിസംബർ 26നാണ് ഇന്ത്യ-ഓസീസ് മൂന്നാം ടെസ്റ്റ്. ഓരോ മത്സരങ്ങളിൽ ജയിച്ച് ഇരുടീമുകളും സമനിലയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP