Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

ഓപ്പണർ ശാപത്തിന് മെൽബണിൽ അൽപം ആശ്വാസം; മായങ്കിനും പുജാരയ്ക്കും അർധ സെഞ്ച്വറി; ക്യാപ്റ്റൻ കോലിയും അർധ സെഞ്ച്വറിക്ക് അരികെ; ഒന്നാം ദിനം കംഗാരുക്കൾക്ക് നേടാനായത് രണ്ട് വിക്കറ്റ് മാത്രം; ബോക്‌സിങ് ഡെ ടെസ്റ്റിൽ ഓസ്‌ട്രേലിയൻ ബൗളർമാരെ വെള്ളം കുടിപ്പിച്ച് ഇന്ത്യ

ഓപ്പണർ ശാപത്തിന് മെൽബണിൽ അൽപം ആശ്വാസം; മായങ്കിനും പുജാരയ്ക്കും അർധ സെഞ്ച്വറി; ക്യാപ്റ്റൻ കോലിയും അർധ സെഞ്ച്വറിക്ക് അരികെ; ഒന്നാം ദിനം കംഗാരുക്കൾക്ക് നേടാനായത് രണ്ട് വിക്കറ്റ് മാത്രം; ബോക്‌സിങ് ഡെ ടെസ്റ്റിൽ ഓസ്‌ട്രേലിയൻ ബൗളർമാരെ വെള്ളം കുടിപ്പിച്ച് ഇന്ത്യ

സ്പോർട്സ് ഡെസ്‌ക്‌

മെൽബൺ: ഓസ്‌ട്രേലിയക്ക് എതിരായ ബോക്സിങ് ഡേ ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യ മികച്ച നിലയിൽ. ആദ്യ ദിവസം കളി നിർത്തുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 215 റൺസെന്ന നിലയിലാണ് ഇന്ത്യ. 68 റൺസുമായി ചേതേശ്വർ പൂജാരയും 47 റൺസുമായി നായകൻ വിരാട് കോലിയുമാണ് ക്രീസിൽ. അരങ്ങേറ്റ മത്സരം കളിക്കുന്ന മായങ്ക് അഗർവാളിന്റെ ഇന്നിങ്സായിരുന്നു ആദ്യ ദിനത്തിലെ പ്രത്യേകത. അരങ്ങേറ്റക്കാരന്റെ സമ്മർദ്ദമൊന്നും മായങ്കിന്റെ ബാറ്റിങിൽ പ്രതിഫലിച്ചില്ല 161 പന്തുകളിൽ നിന്ന് എട്ടു ബൗണ്ടറിയും ഒരു സിക്‌സുമടക്കം 76 റൺസെടുത്തു. പാറ്റ് കമ്മിൻസിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ടിം പെയ്‌നിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.

ഈ പരമ്പരയിൽ ഒരു ഇന്ത്യൻ ഓപ്പണർ നേടുന്ന ആദ്യ അർധ സെഞ്ചുറിയായിരുന്നു മായങ്കിന്റേത്. ആദ്യ രണ്ട് ടെസ്റ്റുകളിലും ഓപ്പമിങ് ജോഡിയായിരുന്ന വിജയ് രാഹുൽ സഖ്യം അമ്പേ പരാജയപ്പെട്ടതോടെയാണ് മാറി ചിന്തിക്കാൻ ഇന്ത്യൻ മാനേജ്‌മെന്റിനെ നിർബന്ധിതരാക്കിയത്. അഗർവാളിനൊപ്പം ഇന്നിങ്‌സ് തുറന്ന ഹനുമ വിഹാരിയാണ്. എട്ട് റൺസ് മാത്രമാണ് നേടിയതെങ്കിലും 66 പന്തുകൾ നേരിട്ട് ന്യൂബോൾ ഇംപാക്ട് ഇല്ലാതാക്കുന്നതിൽ വിഹാരി നിർണായക പങ്ക് വഹിച്ചു. ഓസ്‌ട്രേലിയൻ നിരയിൽ പാറ്റ് കമ്മിൻസാണ് രണ്ട് വിക്കറ്റും വീഴ്‌ത്തിയത്.

എട്ടു റൺസെടുത്ത ഹനുമ വിഹാരിയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ഇന്ന് ആദ്യം നഷ്ടമായത്. പാറ്റ് കമ്മിൻസിന്റെ പന്തിൽ ആരോൺ ഫിഞ്ച് പിടിച്ചാണ് വിഹാരി പുറത്തായത്. മായങ്കിനൊപ്പം ഓപ്പണിങ് വിക്കറ്റിൽ 40 റൺസ് ചേർത്ത ശേഷമാണ് വിഹാരി പുറത്തായത്. പിന്നാലെ ഒത്തു ചേർന്ന പൂജാര-മായങ്ക് സഖ്യം രണ്ടാം വിക്കറ്റിൽ 83 റൺസ് ഇന്ത്യൻ സ്‌കോർബോർഡിൽ ചേർത്തു. സ്‌കോർ 123-ൽ നിൽക്കെ മായങ്ക് മടങ്ങി. പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റൻ വിരാട് കോലി പൂജാരയ്ക്കൊപ്പം 92 റൺസ് കൂട്ടിച്ചേർത്ത് കൂടുതൽ നഷ്ടങ്ങൾ ഇല്ലാതെ ആദ്യ ദിനം അവസാനിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP