Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഒാസ്‌ട്രേലിയക്ക് തകർച്ചയോടെ തുടക്കം; അവസാന ദിവസം ജയിക്കാൻ ഓസിസിന് 219 റൺസും ഇന്ത്യയ്ക്ക് ആറ് വിക്കറ്റും; രണ്ടാം ഇന്നിങ്‌സിൽ പൂജാരയ്ക്കും രഹാനയ്ക്കും അർധ ശതകം; അഡ്ലെയ്ഡ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഒാസ്‌ട്രേലിയക്ക് തകർച്ചയോടെ തുടക്കം; അവസാന ദിവസം ജയിക്കാൻ ഓസിസിന് 219 റൺസും ഇന്ത്യയ്ക്ക് ആറ് വിക്കറ്റും; രണ്ടാം ഇന്നിങ്‌സിൽ പൂജാരയ്ക്കും രഹാനയ്ക്കും അർധ ശതകം; അഡ്ലെയ്ഡ് ടെസ്റ്റ് ആവേശകരമായ  അന്ത്യത്തിലേക്ക്

മറുനാടൻ ഡെസ്‌ക്‌

അഡ്ലെയ്ഡ്: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് 323 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസ്ട്രേലിയ നാലാം ദിനം കളി അവസാനിക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 104 റൺസെന്ന നിലയിലാണ്. അവസാന ദിവസം ഓസ്ട്രേലിയക്ക് വിജയത്തിലേക്ക് വേണ്ടത് 219 റൺസാണ്. ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറു വിക്കറ്റും.

നേരത്തെ 15 റൺസിന്റെ നേരിയ ലീഡുമായി രണ്ടാമിന്നിങ്‌സിനിറങ്ങിയ ഇന്ത്യ 307 റൺസടിച്ചു. നാലാം ദിനം മൂന്നിന് 151 റൺസ് എന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് 156 റൺസ് കൂട്ടിച്ചേർക്കുന്നതിനടിയിൽ ശേഷിക്കുന്ന ഏഴ് വിക്കറ്റുകൾ കൂടി നഷ്ടമായി. ഇതിലും മികച്ച സ്‌കോറിലേക്ക് നീങ്ങുകയായിരുന്ന ഇന്ത്യയ്ക്ക് കൂച്ചുവിലങ്ങിട്ടത് ആറു വിക്കറ്റ് നേടിയ നഥാൻ ലിയോണിന്റെ പ്രകടനമാണ്. മധ്യനിരയിൽ അജിങ്ക്യ രഹാനെയൊഴികെ ബാക്കിയെല്ലാവരും പരാജയമായി. രഹാനെ 147 പന്തിൽ ഏഴു ഫോറടക്കം 70 റൺസ് നേടി. പൂജാര 204 പന്തിൽ 71 റൺസെടുത്ത് പുറത്തായി. രോഹിത് ശർമ്മ (1), ഋഷഭ് പന്ത് (28), അശ്വിൻ (5), ഇഷാന്ത് ശർമ്മ (0), മുഹമ്മജ് ഷമി (0) എന്നിങ്ങനെയാണ് നാലാം ദിനം പുറത്തായ ബാറ്റ്‌സ്മാന്മാരുടെ സ്‌കോറുകൾ.

ഇന്ത്യൻ ബൗളർമാരെ ചെറുത്തു നിൽക്കുന്ന പരിചയസമ്പന്നായ ഷോൺ മാർഷിലും ആദ്യ ഇന്നിങ്സിൽ 72 റൺസടിച്ച ട്രാവിസ് ഹെഡിലുമാണ് ഓസീസിന്റെ പ്രതീക്ഷ. 92 പന്തിൽ 31 റൺസുമായി മാർഷും 37 പന്തിൽ 11 റൺസോടെ ഹെഡുമാണ് ക്രീസിൽ. ആരോൺ ഫിഞ്ച് (11), മാർക്ക്സ ഹാരിസ് (26), ഉസ്മാൻ ഖ്വാജ (8), ഹാൻഡ്സ്‌കോമ്പ് (14) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടപ്പെട്ടത്. അശ്വിനും മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റ് വീതം നേടി.സ്‌കോർ: ഇന്ത്യ-250 & 307, ഓസ്ട്രേലിയ-235, 104/4.

നാലാം ദിവസത്തെ ആദ്യ സെഷനിൽ തന്നെ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടമായിരുന്നു. ചേതേശ്വർ പൂജാര, രോഹിത് ശർമ (1) എന്നിവരെ ലിയോൺ മടക്കി അയച്ചു. മൂന്നിന് 151 എന്ന നിലയിൽ നാലാംദിനം പുനരാരംഭിച്ച ഇന്ത്യക്ക് ആദ്യം നഷ്ടമായത് പൂജാരയെ ആയിരുന്നു. ആദ്യ ഇന്നിങ്സിലെ സെഞ്ചുറിക്കാരനായ പൂജാരയെ ലിയോൺ പുറത്താക്കുകയായിരുന്നു. നന്നായിട്ട് ടേൺ കിട്ടുന്ന പിച്ചിൽ ലിയോണിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിൽ പൂജാര ഷോർട്ട് ലെഗിൽ ക്യാച്ച് നൽകി മടങ്ങി. ഒമ്പത് ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു പൂജാരയുടെ ഇന്നിങ്സ്. പൂജാര- രഹാനെ സഖ്യം 87 റൺസാണ് ഇന്ത്യയുടെ ടോട്ടലിനോട് കൂട്ടിച്ചേർത്തത്. പൂജാരയ്ക്ക് ശേഷമെത്തിയ രോഹിത് ശർമ ഒരിക്കൽകൂടി നിരാശപ്പെടുത്തി. ഇത്തവണയും ലിയോൺ തന്നെയാണ് വിക്കറ്റ് നേടിയത്. ലിയോണിന്റെ പന്ത് ക്രീസ് വിട്ടിറങ്ങി പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ ബാറ്റിന്റെ മുകൾ ഭാഗത്ത് തട്ടി സില്ലി പോയിന്റിൽ നിൽക്കുകയായിരുന്ന ഹാൻഡ്കോംപ്സിന്റെ കൈകളിലേക്ക്.

പിന്നീടെത്തിയ പന്ത് ആക്രമിച്ച് കളിക്കാൻ ശ്രമിച്ചു. എത്രയും വേഗത്തിൽ ലീഡുയർത്തുക എന്നത് മാത്രമായിരുന്നു പന്തിൽ നിയോഗിക്കപ്പെട്ടത്. 16 പന്ത് മാത്രം നേരിട്ട താരം 28 റൺസ് നേടി. നാല് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിങ്സ്. പന്ത്, ലിയോണിന്റെ പന്തിൽ ആരോൺ ഫിഞ്ചിന് ക്യാ്ച്ച് നൽകി മടങ്ങി. പിന്നീടെത്തിയ ആർ. അശ്വിനെ (5) നിലയുറപ്പിക്കും മുൻപെ സ്റ്റാർക്ക് മടക്കിയയച്ചു. ഏറെ നേരം രഹാനെയ്ക്കും പിടിച്ചുനിൽക്കാൻ സാധിച്ചില്ല. റൺനിരക്ക് ഉയർത്താനുള്ള ശ്രമത്തിനിടെ വൈസ് ക്യാപ്റ്റനും മടങ്ങി. പിന്നീടെല്ലാം ചടങ്ങ് പോലെയായിരുന്നു. ഇശാന്ത് ശർമ (0), മുഹമ്മദ് ഷമി (0) എന്നിവരെ യഥാക്രമം സ്റ്റാർക്കും ലിയോണും മടക്കിയയച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP