Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

63 റൺസായപ്പോൾ ഹ്യൂസിന് അഭിവാദ്യമർപ്പിച്ച് ക്രീസിൽ വാർണ്ണറുടെ ചുംബനം; പിന്നെ സെഞ്ച്വറിയും; ഓരോ റൺസും വേർപിരിഞ്ഞ സുഹൃത്തിന്; സിഡ്‌നി ടെസ്റ്റിൽ ആദ്യ ദിനം ഓസീസ് രണ്ടിന് 348 റൺസെന്ന നിലയിൽ

63 റൺസായപ്പോൾ ഹ്യൂസിന് അഭിവാദ്യമർപ്പിച്ച് ക്രീസിൽ വാർണ്ണറുടെ ചുംബനം; പിന്നെ സെഞ്ച്വറിയും; ഓരോ റൺസും വേർപിരിഞ്ഞ സുഹൃത്തിന്; സിഡ്‌നി ടെസ്റ്റിൽ ആദ്യ ദിനം ഓസീസ് രണ്ടിന് 348 റൺസെന്ന നിലയിൽ

സിഡ്‌നി: നാലാം ക്രിക്കറ്റ് ടെസ്റ്റിലും ഓസ്‌ട്രേലിയ പിടിമുറിക്കി. സിഡ്‌നി ടെസ്റ്റിലെ ആദ്യ ദിനം മികച്ച സ്‌കോർ ഉയർത്തിയാണ് അൽഭുതങ്ങളുണ്ടായില്ലെങ്കിൽ കളി തോൽക്കില്ലെന്ന് ഓസ്‌ട്രേലിയ ഉറപ്പാക്കിയത്. ടോസ് മുതൽ ഓസീസിന് പിഴച്ചില്ല. ഓപ്പണർ ഡേവിഡ് വാർണറുടെ തകർപ്പൻ സെഞ്ച്വറിയും ക്രിസ് റോജേഴ്‌സിന്റെ പോരാട്ട വീര്യവും ഒത്തു ചേർന്നപ്പോൾ ഇന്ത്യൻ ബൗളർമാർ വിയർത്തു. ആദ്യ ദിനം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റിന് 348 റൺസെന്ന അതിശക്തമായ നിലയിലാണ് ആതിഥേയർ.

സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ പരിക്കേറ്റ് മരണപ്പെട്ട ഫിൽ ഹ്യസിന്റെ ഓർമകളുമായാണ് ഓസ്‌ട്രേലിയ ഇന്ന് കളിച്ചത്. തന്റെ സ്‌കോർ 63ൽ എത്തിയപ്പോൾ ഡേവിഡ് വാർണർ ഹ്യൂസ് പരിക്കേറ്റ് വീണ ക്രീസ് ചുംബിച്ച് അഭിവാദ്യമർപ്പിച്ചു. 63 റൺസെടുത്തുനിൽക്കുമ്പോഴാണ് ഹ്യൂസിന് പരിക്കേറ്റത്. ഫിൽ ഹ്യൂസിന്റെ ഓർമകൾ തളംകെട്ടിനിൽക്കുന്ന മത്സരം ജയിക്കുക തന്നെയായിക്കും ഓസ്‌ട്രേലിയയുടെ ലക്ഷ്യം. അതുകൊണ്ട് കൂടിയാണ് ഇന്ത്യൻ ബൗളിങ്ങിനെ നിഷ്പ്രഭമാക്കി റൺസുകൾ അടിച്ചു വാരിയത്. സഹകളിക്കാരനായ ഹ്യൂസിനുള്ള സമർപ്പണമാണ് ഓസീസ് ബാറ്റിൽ നിന്ന് പിറന്ന ഓരോ റൺസും. ഹ്യൂസ് ദുരന്തത്തിന് ശേഷം സിഡ്‌നിയിൽ നടക്കുന്ന ആദ്യ അന്താരാഷ്ട്ര മൽസരമാണിത്.

114 പന്തിൽ 101 റൺസ് നേടിയ വാർണ്ണർ, ഇന്ത്യൻ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. കരിയറിലെ പന്ത്രണ്ടാം സെഞ്ച്വറിയാണ വാർണ്ണർ അടിച്ചെടുത്തത്. ആദ്യവിക്കറ്റിൽ റോജേഴ്‌സുമായി ചേർന്ന ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടും പടുത്തുയർത്തി. സെഞ്ച്വറിക്ക് അഞ്ച് റൺസ് അകലെ റോജേഴ്‌സും വീണു. അപ്പോൾ സ്‌കോർ രണ്ട് വിക്കറ്റിന് 204 റൺസ്. പിന്നെ ക്യാപ്ടൻ സ്റ്റീവൻ സ്മിത്തിന്റേയും ഷെയ്ൻ വാട്‌സണിന്റേയും ഊഴമായി. മോശം ഫോമിൽ നിന്ന് ഉജ്ജ്വലമായി തിരിച്ചുവന്ന വാട്‌സൺ 61 റൺസുമായി ബാറ്റ് ചെയ്യുകയാണ്. മികച്ച ഫോമിൽ ക്യാപ്ടന്റെ സമ്മർദ്ദങ്ങൾക്കിടയിലും റൺസ് നേടാൻ തനിക്കാകുമെന്ന് സിഡ്‌നിയിലും സ്റ്റീവൻ സ്മിത്ത് തെളിയിച്ചു. നാലാമനായി ഇറങ്ങിയ സ്മിത് 82 റൺസുമായി മറ്റൊരു സെഞ്ച്വറി ലക്ഷ്യത്തോടെ ക്രിസിലുണ്ട്. മൂന്നാം വിക്കറ്റിൽ 144 റൺസാണ് ഇരുവരും ചേർന്ന് ഓസീസിന് നൽകിയത്.

ഇന്ത്യൻ ബൗളിങ്ങിൽ ഉമേഷ് യാദവ് അമ്പേ പരാജയമായി. 16 ഓവറിൽ 6.06 റൺസ് ശരാശരിയിലാണ് ഉമേഷ് യാദിവിൽ നിന്ന് 97 റൺസ് ഓസീസ് താരങ്ങൾ അടിച്ചു കൂട്ടിയത്. ഭുവനേശ്വർ കുമാറിനും ഉമേഷ് യാദവിനെ പോലെ വിക്കറ്റ് നേടാനായില്ല. മുഹമ്മദ് ഷാമിയും ആർ അശ്വിനുമാണ് ഓസീസ് വിക്കറ്റുകൾ സ്വന്തമാക്കിയത്. വിരാട് കോലി സ്ഥിരം ഇന്ത്യയുടെ ക്യാപ്റ്റനായ ആദ്യ ടെസ്റ്റാണ് ഇന്ന്. നാല് കളികളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റും ജയിച്ച ഓസ്‌ട്രേലിയ ഇതിനകം തന്നെ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. മെൽബണിൽ നടന്ന മൂന്നാം ടെസ്റ്റ് സമനിലയിലാവുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP