Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാർണർക്കു പിന്നാലെ ഹ്യൂസിനായി സ്റ്റീവ് സ്മിത്തും സെഞ്ച്വറിയടിച്ചു; കൂറ്റൻ സ്‌കോറുയർത്തി ഓസ്‌ട്രേലിയ; റണ്ണെടുക്കുംമുമ്പ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി

വാർണർക്കു പിന്നാലെ ഹ്യൂസിനായി സ്റ്റീവ് സ്മിത്തും സെഞ്ച്വറിയടിച്ചു; കൂറ്റൻ സ്‌കോറുയർത്തി ഓസ്‌ട്രേലിയ; റണ്ണെടുക്കുംമുമ്പ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി

സിഡ്‌നി: ഫിൽ ഹ്യൂസിനായി ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്തും സെഞ്ച്വറി നേട്ടത്തിൽ എത്തിയതോടെ നാലാം ടെസ്റ്റിൽ ഓസ്‌ട്രേലിയക്കു കൂറ്റൻ സ്‌കോർ. ഏഴുവിക്കറ്റിന് 572 റൺസ് എന്ന നിലയിൽ ഒന്നാം ഇന്നിങ്‌സ് ഡിക്ലയർ ചെയ്ത ഓസ്‌ട്രേലിയ പരമ്പരയിലെ മൂന്നാം ജയം മണത്തുതുടങ്ങി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് സ്‌കോർ ബോർഡിൽ റണ്ണിന്റെ കോളം ചലിക്കും മുമ്പെ ആദ്യവിക്കറ്റ് നഷ്ടമായി. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 71 റണ്ണെന്ന നിലയിലാണ് ഇന്ത്യ.

ഡേവിഡ് വാർണറുടെ സെഞ്ച്വറി മികവിൽ ആദ്യ ദിനം രണ്ടിന് 348 എന്ന നിലയിലായിരുന്നു ഓസ്‌ട്രേലിയ. 82 റണ്ണുമായി പുറത്താകാതെ നിന്ന സ്മിത്ത് 117 റണ്ണെടുത്ത് ഉമേഷ് യാദവിന്റെ പന്തിൽ വിക്കറ്റ് കീപ്പർ വൃദ്ധിമാന്‍ സാഹയ്ക്കു പിടികൊടുത്തു മടങ്ങുകയായിരുന്നു. പരമ്പരയിലെ നാലു ടെസ്റ്റിലും സെഞ്ച്വറിയെന്ന നേട്ടത്തിനും ഇതോടെ സ്മിത്ത് ഉടമയായി. ദക്ഷിണാഫ്രിക്കയുടെ ജാക് കാലിസാണ് ഇതിനുമുമ്പ് ഈ നേട്ടത്തിന് അർഹനായിട്ടുള്ളത്.

ഷെയ്ൻ വാട്‌സൺ 81ഉം ഷോൺ മാർഷ് 73ഉം ജോ ബേൺസ് 58ഉം റണ്ണെടുത്തു. ഒമ്പതു പന്തിൽ 25 റണ്ണെടുത്ത് റയൻ ഹാരിസും സ്‌കോറിങ്ങിനു വേഗം കൂട്ടി. ഹാരിസ് പുറത്തായതോടെ ഓസ്‌ട്രേലിയ ഇന്നിങ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ഇന്ത്യക്കുവേണ്ടി മുഹമ്മദ് ഷാമി അഞ്ചുവിക്കറ്റെടുത്തു. ഉമേഷ് യാദവും സുരേഷ് റെയ്‌നയും ഓരോ വിക്കറ്റു വീഴ്‌ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ പുതിയ ഓപ്പണിങ് കൂട്ടുകെട്ടിനെയാണ് പരീക്ഷിച്ചത്. മുരളി വിജയ്‌ക്കൊപ്പം ലോകേഷ് രാഹുലാണ് ഓപ്പണിങ്ങിനിറങ്ങിയത്. എന്നാൽ, മൂന്നാം പന്തിൽ തന്നെ റണ്ണൊന്നുമെടുക്കാതെ വിജയ് കൂടാരം കയറി. മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ബ്രാഡ് ഹാഡിനു പിടികൊടുത്ത് വിജയ് മടങ്ങി. ഫസ്റ്റ് ഡൗണായി രോഹിത് ശർമയെയാണ് ക്യാപ്റ്റൻ വിരാട് കോഹ്‌ലി ക്രീസിലേക്ക് അയച്ചത്. രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ 31 റണ്ണുമായി രാഹുലും 40 റണ്ണുമായി രോഹിത് ശർമയുമാണ് ക്രീസിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP