Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിഡ്‌നി ടെസ്റ്റിൽ ഒരുദിനംശേഷിക്കെ ഓസ്‌ട്രേലിയക്ക് 348 റൺ ലീഡ്; സമനില ഉറപ്പിച്ച മത്സരം ആവേശകരമാക്കാൻ ഇരുക്യാപ്റ്റന്മാരും തയ്യാറാകുമോ?

സിഡ്‌നി ടെസ്റ്റിൽ ഒരുദിനംശേഷിക്കെ ഓസ്‌ട്രേലിയക്ക് 348 റൺ ലീഡ്; സമനില ഉറപ്പിച്ച മത്സരം ആവേശകരമാക്കാൻ ഇരുക്യാപ്റ്റന്മാരും തയ്യാറാകുമോ?

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടെസ്റ്റും സമനിലയിലേയ്ക്ക്. നാലാം ദിനം കളിനിർത്തുമ്പോൾ ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സിൽ ആറിന് 251 എന്ന നിലയിലാണ്. ആദ്യ ഇന്നിങ്‌സിൽ 348 റൺസിന്റെ ലീഡാണ് ഓസീസിനുള്ളത്.

അഞ്ചാം ദിനം ബാറ്റ് ചെയ്യാതെ ഇന്നിങ്‌സ് ഡിക്ലയർ ചെയ്യാൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് തീരുമാനിച്ചാൽ മത്സരം ആവേശകരമാകും. ക്യാപ്റ്റനായി ആദ്യ ടെസ്റ്റ് വിജയം നേടാൻ ആഗ്രഹിക്കുന്ന വിരാട് കോഹ്‌ലി വിജയലക്ഷ്യത്തിലേക്കു ബാറ്റേന്തിയാൽ മത്സരം തീപാറുമെന്നുറപ്പ്. അവസാനദിനത്തിലെ 90 ഓവറിൽ ഏകദിന ശൈലിയിൽ ബാറ്റുവീശിയാലേ ഇന്ത്യക്കു ലക്ഷ്യം കാണാനാകൂ. ഇതിന് ഇന്ത്യൻ ക്യാപ്റ്റൻ സമ്മതം മൂളുമോ എന്നു കണ്ടറിയേണ്ടിവരും.

അഞ്ചിന് 345 എന്ന നിലയിൽ നാലാം ദിനം തുടങ്ങിയ ഇന്ത്യ 475 റൺസിന് പുറത്തായി. സെഞ്ചുറിയോടെ ക്രീസിലുണ്ടായിരുന്ന വിരാട് കോഹ്‌ലി (147) ആണ് ആദ്യം പുറത്തായത്. 35 റൺസ് നേടിയ വൃദ്ധിമാന്‍ സാഹ കൂടി മടങ്ങിയതോടെ ഓസീസ് പിടിമുറുക്കുമെന്ന പ്രതീതിയുളവായി. എന്നാൽ എട്ടാം വിക്കറ്റിൽ ഒത്തുചേർന്ന ആർ അശ്വിൻ-ഭുവനേശ്വർ കുമാർ സഖ്യം 65 റൺസ് നേടിയത് ഇന്ത്യയ്ക്ക് തുണയായി. അശ്വിൻ 50 റൺസിനും കുമാർ 30 റൺസിനും പുറത്തായി. ഓസീസിന് വേണ്ടി മിച്ചൽ സ്റ്റാർക്ക് മൂന്നും റയാൻ ഹാരിസ്, നഥാൻ ലയോൺ, ഷെയ്ൻ വാട്‌സൺ എന്നിവർ രണ്ടു വീതവും വിക്കറ്റുകൾ നേടി.

97 റൺസിന്റെ ലീഡുമായി രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഓസീസിന് രണ്ടാം ഓവറിൽ തന്നെ ഡേവിഡ് വാർനറെ (4) നഷ്ടമായി. അശ്വിനാണ് വിക്കറ്റ്. പിന്നാലെ വാട്‌സണും (16) മടങ്ങിയതോടെ ഒത്തുചേർന്ന ക്രിസ് റോജേഴ്‌സ്-സ്റ്റീവ് സ്മിത്ത് സഖ്യം വേഗത്തിൽ സ്‌കോർ ചെയ്തു. സ്മിത്ത് 71 റൺസും റോജേഴ്‌സ് 56 റൺസും നേടി. ആറാമനായി ക്രീസിലെത്തിയ ജോ ബേൺസ് 39 പന്തിൽ നേടിയ 66 റൺസാണ് ഓസീസിന് മികച്ച ലീഡ് സമ്മാനിച്ചത്. എട്ട് ഫോറും മൂന്ന് സിക്‌സും ബേൺസ് നേടി. ഇന്ത്യയ്ക്ക് വേണ്ടി അശ്വിൻ നാല് വിക്കറ്റ് വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP