Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പിങ്ക് പരീക്ഷയിൽ ഫുൾമാർക്ക് വാങ്ങി ഇന്ത്യ; ബംഗ്ലാദേശിനെ തരിപ്പണമാക്കി പേസർമാർ; ഈഡനിൽ സന്ദർശകർ പുറത്തായത് 106 റൺസിന്; ഇഷാന്തിന് അഞ്ചുവിക്കറ്റ്; മറുപടി ബാറ്റിങ് ആരംഭിച്ച് ഇന്ത്യ

പിങ്ക് പരീക്ഷയിൽ ഫുൾമാർക്ക് വാങ്ങി ഇന്ത്യ; ബംഗ്ലാദേശിനെ തരിപ്പണമാക്കി പേസർമാർ; ഈഡനിൽ സന്ദർശകർ പുറത്തായത് 106 റൺസിന്; ഇഷാന്തിന് അഞ്ചുവിക്കറ്റ്; മറുപടി ബാറ്റിങ് ആരംഭിച്ച് ഇന്ത്യ

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: ചരിത്ര ടെസ്റ്റിന് അത്യുഗ്രൻ തുടക്കവുമായി ഇന്ത്യ. ആദ്യ പകൽ- രാത്രി ടെസ്റ്റിൽ എതിരാളികളെ എറിഞ്ഞിട്ട് പേസർമാർ.കൂട്ടത്തകർച്ച നേരിട്ട ബംഗ്ലാദേശിന് 30.3 ഓവർ മാത്രമാണ് ഇന്ത്യൻ ബൗളർമാർക്കുമുന്നിൽ പിടിച്ചുനിൽക്കാനായത്. ഈഡൻ ഗാർഡൻസിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് 106ന് എല്ലാവരും പുറത്താവുകയായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ ഇശാന്ത് ശർമയാണ് സന്ദർശകരെ തകർത്തത്. ഉമേഷ് യാദവ് മൂന്നും മുഹമ്മദ് ഷമി രണ്ടും വിക്കറ്റ് വീഴ്‌ത്തി.

29 റൺസ് നേടിയ ഷദ്മാൻ ഇസ്ലാമാണ് അവരുടെ ടോപ് സ്‌കോറർ. 24 റൺസ് നേടിയ ലിറ്റൺ ദാസ് റിട്ടയേർഡ് ഹർട്ടായി. അദ്ദേഹത്തിന് പകരക്കാരനായി ഇബാദത്ത് ഹുസൈൻ ബാറ്റിങ്ങിന് ഇറങ്ങി. മറുപടി ബാറ്റിങ് ആരംഭിച്ച് ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 26 റൺസെടുത്തിട്ടുണ്ട്. രോഹിത് ശർമ (11), മായങ്ക് അഗർവാൾ (14) എന്നിവരാണ് ക്രീസിൽ.

ബംഗ്ലാദേശ് നിരയിൽ ഒമ്പത് താരങ്ങൾക്ക് രണ്ടക്കം കാണാൻ സാധിച്ചില്ല. ഷദ്മാൻ ഇസ്ലാം (29), ഇമ്രുൽ കയേസ് (4), മൊമിനുൽ ഹഖ് (0), മുഹമ്മദ് മിഥുൻ (0), മുഷ്ഫിഖർ റഹീം (0) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്. ഇശാന്താണ് തകർച്ചയ്ക്ക് തുടക്കമിട്ടത്. കയേസ് വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. പിന്നാലെ ക്യാപ്റ്റൻ മൊമിനുളിനെ ഉമേഷിന്റെ പന്തിൽ രോഹിത് ശർമ ഒരു തകർപ്പൻ ക്യാച്ചിലൂടെ പുറത്താക്കി.

മിഥുനെ ഉമേഷ് ബൗൾഡാക്കുകയായിരുന്നു. പരിചയസമ്പന്നനായ മുഷ്ഫിഖറിനെ ഷമി വിക്കറ്റ് തെറിപ്പിച്ചു. ഷദ്മാനെ ഉമേഷ് വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചു. ഇതിനിടെ ഷമിയുടെ പന്ത് ഹെൽമെറ്റിലിടിച്ച് ലിറ്റൺ ദാസ് പുറത്തുപോയി. വാലറ്റത്തെ ഇശാന്ത് ചുരുട്ടികൂട്ടുകയായിരുന്നു. നേരത്തെ മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ഇൻഡോറിൽ നടന്ന പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ ജയിച്ചിരുന്നു.

പിങ്ക് പന്തിന്റെ പേസും വേരിയേഷനും മനസിലാക്കുന്നതിൽ ബംഗ്ലാ താരങ്ങൾ വിറയ്ക്കുന്ന കാഴ്ചയാണ് ഈഡൻ ഗാർഡൻസിൽ കണ്ടത്. നാട്ടിൽ തുടർച്ചയായ 12-ാം ടെസ്റ്റ് പരമ്പര വിജയമാണ് ഇന്ത്യയുടെ ലക്ഷ്യം. ഇന്ത്യൻ പേസർമാരുടെ മിന്നുന്ന ഫോം കണക്കിലെടുത്താൽ ആ നേട്ടം അത്ര വൈകാൻ സാധ്യതയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP