Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓവൽ ടെസ്റ്റിൽ കൈയിൽകിട്ടയ അവസരം കളഞ്ഞ് കുളിച്ച് ഇന്ത്യ; ജോസ് ബട്‌ലറിന്റെ മികവിൽ മുന്നൂറ് കടന്ന് ഇംഗ്ലണ്ട് സ്‌കോർ; ബട്‌ലർക്ക് അർധ സെഞ്ച്വറി; ബുംറയ്ക്കും ഇഷാന്തിനും മൂന്ന് വിക്കറ്റ്

ഓവൽ ടെസ്റ്റിൽ കൈയിൽകിട്ടയ അവസരം കളഞ്ഞ് കുളിച്ച് ഇന്ത്യ; ജോസ് ബട്‌ലറിന്റെ മികവിൽ മുന്നൂറ് കടന്ന് ഇംഗ്ലണ്ട് സ്‌കോർ; ബട്‌ലർക്ക് അർധ സെഞ്ച്വറി; ബുംറയ്ക്കും ഇഷാന്തിനും മൂന്ന് വിക്കറ്റ്

സ്പോർട്സ് ഡെസ്‌ക്‌

ഓവൽ: ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ദിനം ഇംഗ്ലണ്ടിന്റെ തകർപ്പൻ തിരിച്ചുവരവ്. 181 റൺസിനിടയിൽ ഏഴു വിക്കറ്റ് നഷ്ടപ്പെടുത്തിയ ഇംഗ്ലണ്ടിനെ വാലറ്റക്കാർ കൈപ്പിടിച്ചുയർത്തുകയായിരുന്നു. 104 പന്തിൽ 63 റൺസുമായി പുറത്താകാതെ നിൽക്കുന്ന ജോസ് ബട്ലറുടെ ബാറ്റിങ് മികവാണ് ഇംഗ്ലണ്ടിന് തുണയായത്. ഏഴു വിക്കറ്റിന് 198 റൺസെന്ന നിലയിൽ രണ്ടാം ദിനം കളി തുടങ്ങിയ ഇംഗ്ലണ്ട് രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോൾ എട്ടു വിക്കറ്റ് നഷ്ടത്തിൽ 301 റൺസെന്ന നിലയിലാണ്. ബട്‌ലർക്ക് കൂട്ടായി സ്റ്റുവർട്ട് ബ്രോഡ് 36 റൺസുമായി ക്രീസിലുണ്ട്.

എട്ടാം വിക്കറ്റിൽ ആദിൽ റാഷിദുമായി 33 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ബട്ലർ ഇംഗ്ലണ്ടിനെ രണ്ടാം ദിനം മുന്നോട്ടു നയിക്കുകയായിരുന്നു. 15 റൺസെടുത്ത റാഷിദിനെ വിക്കറ്റിന് മുന്നിൽ കുടുക്കി ബുംറ ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നീട് ക്രീസിലെത്തിയ ബ്രോഡ്, ബട്ലർക്ക് മികച്ച പിന്തുണ നൽകി. ഒമ്പതാം വിക്കറ്റിൽ ഇരുവരും ഇതുവരെ 89 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയിട്ടുണ്ട്. ബുംറയും ഇഷാന്ത് ശർമ്മയും ഇതുവരെ ഇന്ത്യക്കായി മൂന്നു വീതം വിക്കറ്റ് വീഴ്‌ത്തി. രവീന്ദ്ര ജഡേജയാണ് രണ്ട് വിക്കറ്റെടുത്തത്.

നേരത്തെ ഒന്നാം ദിനം മികച്ച തുടക്കം കിട്ടിയ ഇംഗ്ലണ്ട് അത് പാഴാക്കുകയായിരുന്നു. 132ന് ഒന്ന് എന്ന നിലയിൽ നിന്നുമാണ് അവർ 198ന് 7 എന്ന സ്‌കോറിൽ ഒന്നാം ദിനം അവസാനിപ്പിച്ചത്.അന്താരാഷ്ട്ര കരിയറിലെ അവസാന മത്സരം കളിക്കുന്ന അലെസ്റ്റയർ കുക്കിന്റെ ബാറ്റിങ് മികവിലാണ് ഇംഗ്ലണ്ടിന് മികച്ച തുടക്കം.

അവസാന ടെസ്റ്റിൽ കുക്ക് സെഞ്ച്വറിയിലേക്ക് എന്ന് തോന്നിക്കുന്നതിനിടയിലാണ് ബുംറയുടെ പന്തിൽ പ്ലേയ്ഡ് ഓൺ ആവുകയായിരുന്നു.

190 പന്തിൽ 71 റൺസാണ് കുക്ക് അടിച്ചെടുത്തത്. ഇതിൽ എട്ട് ഫോറും ഉൾപ്പെടുന്നു. എന്നാൽ പിന്നീട് 132ന് ഒന്ന് എന്ന നിലയിൽ നിന്നും കുക്ക് പുറത്തായതിന് പിന്നാലെ നായകൻ റൂട്ടും ബെയ്‌ർസറ്റോയും റഞ്ഞെടുക്കാതെ മടങ്ങിയതോടെ ഇംഗ്ലണ്ട് 133ന് നാല് എന്ന നിലയിലേക്ക് ഒതുങ്ങി, മൊയ്ൻ അലി 170 പന്തിൽ നിന്നും 50 റൺസ് നേടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP