Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓവൽ ടെസ്റ്റിൽ ഇംഗ്ലണ്ടിന് മേൽക്കൈ; ആദ്യ ഇന്നിങ്‌സിലേതുൾപ്പടെ ലീഡ് 150 കടന്നു; ഒന്നാം ഇന്നിങ്‌സിൽ ഇംഗ്ലണ്ടിനെ തടഞ്ഞത് ജഡേജയുടെ ബാറ്റിങ് മികവ്; അവസാന ടെസ്റ്റിൽ തോൽവി ഒഴിവാക്കാൻ ഇന്ത്യ വിയർക്കുന്നു

ഓവൽ ടെസ്റ്റിൽ ഇംഗ്ലണ്ടിന് മേൽക്കൈ; ആദ്യ ഇന്നിങ്‌സിലേതുൾപ്പടെ ലീഡ് 150 കടന്നു; ഒന്നാം ഇന്നിങ്‌സിൽ ഇംഗ്ലണ്ടിനെ തടഞ്ഞത് ജഡേജയുടെ ബാറ്റിങ് മികവ്; അവസാന ടെസ്റ്റിൽ തോൽവി ഒഴിവാക്കാൻ ഇന്ത്യ വിയർക്കുന്നു

സ്പോർട്സ് ഡെസ്‌ക്‌

ലണ്ടൻ: ഇന്ത്യക്കെതിരായ അവസാന ടെസ്റ്റിൽ ഇംഗ്ലണ്ട് ശക്തമായ നിലയിലേക്ക് ആദ്യ ഇന്നിങ്‌സിൽ 40 റൺസ് ലീഡ് നേടിയ ഇംഗ്ലണ്ട് രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 114 റൺസ് എന്ന നിലയിലാണ്. ഇതോടെ മൊത്തം ലീഡ് 154 റൺസായി. 29 റൺെേസാ നായകൻ ജോ റൂട്ടും 46 റൺസോടെ അവസാന മത്സരം കളിക്കുന്ന മുൻ നായകൻ കുക്ക് എന്നിവരാണ് ക്രീസിൽ. രണ്ടാമിന്നിങ്‌സിൽ ജെന്നിങ്‌സ്, മൊയ്ൻ അലി എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ജഡേജയ്ക്കും ഷമിക്കുമാണ് വിക്കറ്റുകൾ

ഹനുമ വിഹാരി, രവവീന്ദ്ര ജഡേജ എന്നിവർ ചേർന്ന് നടത്തിയ മികച്ച ബാറ്റിങ് പ്രകടനം ഒന്നാമിന്നിങ്‌സിലെ ഇംഗ്ലീഷ് ലീഡ് വെറും 40 റൺസിൽ ഒതുക്കി.മുൻനിര ബാറ്റ്‌സ്മാന്മാർ പരാജയപ്പെട്ടപ്പോൾ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം തിളങ്ങിയത് പുതുമുഖം ഹനുമ വിഹാരിയും രവീന്ദ്ര ജഡേജയും. പരമ്പരയിൽ ആദ്യമായി അവസരം ലഭിച്ച വിഹാരിയും ജഡേജയും നേടിയ അർധസെഞ്ചുറികൾ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് 40 റൺസായി കുറച്ചു.

അരങ്ങേറ്റ ടെസ്റ്റിൽ തന്നെ അർധ സെഞ്ചുറി കുറിച്ച ഹനുമ വിഹാരി 124 പന്തുകൾ ക്ഷമയോടെ നേരിട്ട് 56 റൺസെടുത്തു. മോയിൻ അലിയാണ് വിഹാരിയെ പുറത്താക്കിയത്. ഇടവേളയ്ക്കു ശേഷം ടീമിലേക്കു തിരിച്ചെത്തിയ രവീന്ദ്ര ജഡേജയാണ് പിന്നീട് ഇന്ത്യൻ ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോയത്. 156 പന്തിൽ നിന്ന് 11 ബൗണ്ടറിയും ഒരു സിക്‌സുമടക്കം 86 റൺസുമായി ജഡേജ പുറത്താകാതെ നിന്നു. വിഹാരിക്കു പിന്നാലെ ഇഷാന്തും ഷമിയും മടങ്ങി. ഒടുവിൽ പത്താം വിക്കറ്റിൽ ബുംറയെ ഒരറ്റത്തു സാക്ഷിനിർത്തി ആക്രമിച്ചു കളിച്ച ജഡേജയാണ് ഇന്ത്യൻ സ്‌കോർ 292-ൽ എത്തിച്ചത്. അവസാന വിക്കറ്റിൽ ഇരുവരും ചേർന്ന് 32 റൺസ് കൂട്ടിച്ചേർത്തു.ഇംഗ്ലണ്ടിന് വേണ്ടി ആൻഡേഴ്സൺ, സ്റ്റോക്സ്, മൊയിൻ അലി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ ബ്രോഡ്, ക്യൂറൻ, റഷീദ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP