Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം; സഞ്ജു അവസാന ഇലവനിൽ ഇടം നേടുമെന്ന പ്രതീക്ഷയിൽ മലയാളി ആരാധകർ

ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം; സഞ്ജു അവസാന ഇലവനിൽ ഇടം നേടുമെന്ന പ്രതീക്ഷയിൽ മലയാളി ആരാധകർ

ബ്രിസ്റ്റോൾ: ഇന്ത്യ ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്ക് ഇന്ന് ബ്രിസ്റ്റോളിൽ തുടക്കമാകും. തുടർച്ചയായ പരാജയങ്ങളിൽ നിന്ന് കര കയറാനും അഭിമാനം രക്ഷിക്കാനും ഇന്ത്യയ്ക്ക് ഇന്ന് പൊരുതി കളിക്കേണ്ടി വരും. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. സഞ്ജു വി സാംസൺ അവസാന ഇലവനിൽ ഇടം നേടുമെന്ന പ്രതീക്ഷയിലാണ് മലയാളി ആരാധകർ. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഏകദിന മത്സരം നടക്കുന്ന ബ്രിസ്റ്റോളിൽ മഴ വില്ലനായേക്കുമെന്ന് സൂചനയുണ്ട്.

ഏകദിന ടീമിൽ ചെറിയ ചില മാറ്റങ്ങളുണ്ടെന്നതൊഴിച്ചാൽ ഇതേ ബാറ്റിങ് നിരയുമായാണ് ഇറങ്ങുന്നത് എന്നത് ഇന്ത്യയുടെ ആശങ്ക വർധിപ്പിക്കുന്നു. ബൗളർമാരും അവസരത്തിനൊത്ത് ഉയരുന്നില്ല. ഫീൽഡിംഗിലെ പിഴവുകളും ഇന്ത്യൻ ടീമിന് തിരിച്ചടിയാകും. ടെസ്റ്റ് പരമ്പരയിലെ തോൽവിയിൽ നിന്ന് പാഠമുൾക്കൊണ്ട് കൂടുതൽ കരുത്തോടെ ടീം തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് മഹേന്ദ്ര സിങ് ധോണി. നായക സ്ഥാനത്തു നിന്നും തന്നെ മാറ്റണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിൽ ധോണിക്കും കോച്ച് ഫ്‌ളച്ചറിനും ഏകദിന പരമ്പര നിർണ്ണായകമാണ്.

1990ലാണ് ഇംഗ്ലണ്ടിനെതിരെ അവരുടെ നാട്ടിൽ ഇന്ത്യ അവസാനമായി ഒരു ഏകദിന പരമ്പര വിജയിക്കുന്നത്. 24 വർഷത്തിന് ശേഷം മറ്റൊരു പരമ്പര വിജയമാണ് ധോണിയുടെയും കൂട്ടരുടെയും സ്വപ്നം. ഇംഗ്ലണ്ടിന്റെ സമീപകാല ഏകദിന റെക്കോർഡും മികച്ചതല്ല. എന്നാൽ കുക്കിന്റെ നേതൃത്വത്തിലിറങ്ങുന്ന ഇംഗ്ലണ്ടിനെ അവരുടെ നാട്ടിൽ പരാജയപ്പെടുത്തുക അത്ര എളുപ്പമല്ല. തിരുവനന്തപുരത്തുകാരൻ സഞ്ജു വി സാംസൺ ഇന്നത്തെ മത്സരത്തിൽ കളിക്കുമോയെന്നാണ് മലയാളി ആരാധകർ ആകാംക്ഷയോടെ ഉറ്റു നോക്കുന്നത്. മുൻനിര ബാറ്റിങ് നിരയുടെ തുടർ പരാജയങ്ങൾ സഞ്ജുവിന് സാധ്യത നൽകുന്നു. ആദ്യ മത്സരത്തിൽ അവസരം ലഭിച്ചില്ലെങ്കിലും ഒരു ഏകദിനത്തിലെങ്കിലും സഞ്ജു കളിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പരിശീലന മത്സരത്തിൽ കളിക്കാൻ അവസരം ലഭിച്ച സഞ്ജുവിന് തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP