Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോർഡ്‌സ് ടെസ്റ്റിൽ ഇംഗ്ലണ്ട് ശക്തമായ നിലയിൽ; ഒന്നാമിന്നിങ്‌സ് ലീഡ് 150 കടന്നു; ബെയ്‌ർസ്‌റ്റോയ്ക്കും വോക്‌സിനും അർധ സെഞ്ച്വറി

ലോർഡ്‌സ് ടെസ്റ്റിൽ ഇംഗ്ലണ്ട് ശക്തമായ നിലയിൽ; ഒന്നാമിന്നിങ്‌സ് ലീഡ് 150 കടന്നു; ബെയ്‌ർസ്‌റ്റോയ്ക്കും വോക്‌സിനും അർധ സെഞ്ച്വറി

സ്പോർട്സ് ഡെസ്‌ക്‌

ലോർഡ്സ്: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് ഒന്നാമിന്നിങ്സ് ലീഡ്. മൂന്നാം ദിവസം കളി പുരോഗമിക്കവെ ഇംഗ്ലണ്ട് സ്‌കോർ 250 കടന്നു അർദ്ധ സെഞ്ചുറി നേടിയ ബെയർസ്റ്റോവിന്റെയും ക്രിസ് വോക്സിന്റേയും മികവിലാണ് ഇംഗ്ലണ്ടിന്റെ ലീഡ് 100 റൺസ് കടന്നത്. 

63 ഓവർ പിന്നിട്ടപ്പോൾ 5ന് 258 എന്ന നിലയിലാണ് ഇംഗ്ലണ്ട്.75 റൺസുമായി വിക്കറ്റ് കീപ്പർ ജോണി ബെയ്‌സ്‌റ്റോയും 66 റൺസുമായി ക്രിസ് വോക്‌സുമാണ് ക്രീസിൽ ഇരുവരുടേയും കൂട്ടുകെട്ട് 100 റൺസ് പിന്നിട്ടു. ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്നു വിക്കറ്റ് വീഴ്‌ത്തി.

ജോസ് ബട്ലർ 24 റൺസെടുത്ത് പുറത്തായപ്പോൾ ക്യാപ്റ്റൻ ജോ റൂട്ടിന് 19 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ഇരുവരേയും മുഹമ്മദ് ഷമി വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. 32 റൺസെടുക്കുന്നതിനിടയിലാണ് ഇംഗ്ലണ്ടിന്റെ ഓപ്പണർമാർ പുറത്തായത്. 21 റൺസെടുത്ത അലെസ്റ്റയർ കുക്കിനെ ഇഷാന്ത് ശർമ്മ ദിനേശ് കാർത്തിക്കിന്റെ കൈയിലെത്തിച്ചു. 11 റൺസെടുത്ത ജെന്നിങ്സിനെ മുഹമ്മദ് ഷമി വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. പിന്നാലെ അരങ്ങേറ്റ താരം ഒളിവർ പോപ്പും ക്രീസ് വിട്ടു. 28 റൺസടിച്ച പോപ്പിനെ പാണ്ഡ്യ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. 19 റൺസെടുത്ത ജോ റൂട്ട് മുഹമ്മദ് ഷമിക്ക് വിക്കറ്റ് നൽകി മടങ്ങി

ഇന്ത്യയുടെ ഒന്നാമിന്നിങ്സ് സ്‌കോറായ 107 റൺസിന് മറുപടിയുമായി ഇറങ്ങിയ ഇംഗ്ലണ്ടിനും മോശം തുടക്കം. മൂന്നാം ദിവസം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 89 റൺസ് എന്ന നിലയിലായിരുന്നു ആഥിധേയർ. ഓപ്പണർമാരായ കുക്ക്, കീറ്റൺ ജെന്നിങ്സ്, ജോ റൂട്ട്, ഒലി പോപ്പ് എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. പിച്ചിന് ഇന്നലെത്തെ അത്ര സ്നേഹം ബൗളർമാരോട് ഇല്ലാതിരുന്ന സാഹചര്യത്തിലും മികച്ച ബൗളിങാണ് ഇന്ത്യൻ നിര പുറത്തെടുത്തത്.

21 റൺസെടുത്ത അലെസ്റ്റയർ കുക്കിനെ ഇഷാന്ത് ശർമ്മ ദിനേശ് കാർത്തിക്കിന്റെ കൈകളിലെത്തിച്ചു. 11 റൺസെടുത്ത ജെന്നിങ്‌സിനെ മുഹമ്മദ് ഷമി വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. മഴ രണ്ടുവട്ടം കളിമുടക്കിയ രണ്ടാം ദിനം 35.2 ഓവറിൽ 107 റൺസിന് ഇന്ത്യൻ ഇന്നിങ്സ് ഇംഗ്ലണ്ട് അവസാനിപ്പിച്ചു. 29 റൺസെടുത്ത ആർ. അശ്വിനാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ.

മഴപെയ്ത് നനഞ്ഞ ഗ്രൗണ്ടിൽ ഇംഗ്ലണ്ട് പേസർമാർ അക്ഷരാർഥത്തിൽ നിറഞ്ഞാടുകയായിരുന്നു. ആതിഥേയർക്കായി ജെയിംസ് ആൻഡേഴ്സൻ അഞ്ചു വിക്കറ്റെടുത്തു. ബെൻ സ്റ്റോക്സിനു പകരം ടീമിലെത്തിയ ക്രിസ് വോക്സ് രണ്ടും സ്റ്റ്യുവർട്ട് ബ്രോഡ്, സാം കറാൻ എന്നിവർ ഓരോ വിക്കറ്റുകളും നേടി. ടെസ്റ്റിന്റെ ആദ്യ ദിവസമായ വ്യാഴാഴ്ചത്തെ കളി മഴമൂലം ഉപേക്ഷിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP