Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തകർന്ന ഇന്ത്യയെ കാത്തു രോഹിത്; ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു മുൻതൂക്കം; രണ്ടു വിക്കറ്റും രണ്ടുദിനവും ശേഷിക്കെ ലീഡ് 339 ആയി

തകർന്ന ഇന്ത്യയെ കാത്തു രോഹിത്; ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു മുൻതൂക്കം; രണ്ടു വിക്കറ്റും രണ്ടുദിനവും ശേഷിക്കെ ലീഡ് 339 ആയി

കൊൽക്കത്ത: ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു മുൻതൂക്കം. രണ്ടു വിക്കറ്റും രണ്ടു ദിവസവും ശേഷിക്കെ ഇന്ത്യക്ക് 339 റൺസ് ലീഡുണ്ട്.

രോഹിത് ശർമയുടെ മികച്ച പ്രകടനമാണ് ഈഡൻ ഗാർഡനിൽ ഇന്ത്യയെ മികച്ച നിലയിലെത്തിച്ചത്. രോഹിത് 82 റൺസ് നേടി. നായകൻ വിരാട് കോഹ്ലി (45), വൃദ്ധിമാന്‍ സാഹ (39) എന്നിവരും താരതമ്യേന ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ എട്ടു വിക്കറ്റ് നഷ്ടത്തിൽ 227 റൺസ് എന്ന നിലയിലാണ് ഇന്ത്യ. സാഹ, ഭുവനേശ്വർ കുമാർ എന്നിവരാണ് ക്രീസിൽ. കിവീസിനായി മാറ്റ് ഹെന്റി, മിച്ചൽ സാന്റ്‌നർ എന്നിവർ മൂന്നു വിക്കറ്റും ട്രന്റ് ബോൾട്ട് രണ്ടു വിക്കറ്റും നേടി.

നേരത്തെ, രണ്ടാം ഇന്നിങ്‌സിൽ അതിവേഗം സ്‌കോർ ചെയ്ത് കിവികൾക്കു വലിയ ലക്ഷ്യത്തിന്റെ സമ്മർദം നൽകാമെന്നുറച്ചാണ് ടീം ഇന്ത്യ ക്രീസിലെത്തിയത്. പക്ഷേ മാറ്റ് ഹെന്റിയും ട്രെന്റ് ബൗൾട്ടുമടങ്ങുന്ന ന്യൂസിലാൻഡ് ബോളിങ് നിരയ്ക്കു മുന്നിൽ ഇന്ത്യൻ ബാറ്റസ്മാന്മാർ പതറി. വിജയ് (7), ധവാൻ (17), പുജാര (4), രഹാനെ (1), എന്നിങ്ങനെ മുൻനിര മുട്ടുമടക്കിയപ്പോൾ നായകൻ കോഹ്ലിക്കു മാത്രമാണ് പിടിച്ചു നിൽക്കാനായത്. ബാക്കിയുള്ളവർ ഒന്നിനു പിറകെ ഒന്നായി പവലിയനിൽ തിരികെയെത്തി. മൂന്നു ടെസ്റ്റുകളുടെ പരമ്പരയിൽ ഇന്ത്യ 1-0നു മുന്നിലാണ്. കാൺപൂരിൽ നടന്ന ആദ്യ ടെസ്റ്റ് ഇന്ത്യ 197 റൺസിനു വിജയിച്ചിരുന്നു. ഈ ടെസ്റ്റ് ജയിക്കാനായാൽ പരമ്പരയും ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം സ്ഥാനവും ഇന്ത്യയ്ക്കു നേടാനാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP