Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏകദിന പരമ്പര നേടാൻ ഇന്ത്യക്ക് ലക്ഷ്യം 244 റൺസ്; ബേ ഓവലിൽ ഇന്ത്യക്ക് മുന്നിൽ പിടിച്ച് നിന്നത് റോസ് ടെയ്‌ലറും ടോം ലതാമും മാത്രം; കീവികളെ വരിഞ്ഞ് മുറുക്കി ഇന്ത്യൻ ബൗളർമാർ; മുഹമ്മദ് ഷമിക്ക് മൂന്ന് വിക്കറ്റ്

ഏകദിന പരമ്പര നേടാൻ ഇന്ത്യക്ക് ലക്ഷ്യം 244 റൺസ്; ബേ ഓവലിൽ ഇന്ത്യക്ക് മുന്നിൽ പിടിച്ച് നിന്നത് റോസ് ടെയ്‌ലറും ടോം ലതാമും മാത്രം; കീവികളെ വരിഞ്ഞ് മുറുക്കി ഇന്ത്യൻ ബൗളർമാർ; മുഹമ്മദ് ഷമിക്ക് മൂന്ന് വിക്കറ്റ്

സ്പോർട്സ് ഡെസ്‌ക്

മൗണ്ട് മൗൻഗനൂയ്: ഇന്ത്യ ന്യൂസിലാൻഡ് ഏകദിന പരമ്പരയിലെ മൂന്നാം ഏകദിന മത്സരത്തിൽ ന്യൂസിലാൻഡിന് എതിരെ ഇന്ത്യക്ക് 244 റൺസ് വിജയലക്ഷ്യം. ടോസ് നേടിയ കിവീസ് നായകൻ കെയ്ൻ വില്യംസൺ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ അച്ചടക്കത്തോടെ പന്തെറിഞ്ഞ ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ പിടിച്ച് നിൽക്കാൻ കീവികൾക്ക് തുടക്കം മുതൽ തന്നെ കഴിഞ്ഞില്ല. മൂന്ന് വിക്കറ്റിന് 59 എന്ന നിലയിൽ തകർച്ചയെ നേരിട്ട കീവികളെ അർധ സെഞ്ച്വറികൾ നേടിയ റോസ് ടെയ്‌ലർ (93) ടോം ലതാം(51) എന്നിവർ നാലാം വിക്കറ്റിൽ 119 റൺസ് നേടിയിരുന്നു. എന്നാൽ പിന്നീട് വന്നവർക്ക് ആർക്കും ഇന്ത്യൻ ബൗളർമാർക്ക് പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല. ഇതോടെയാണ് 49 ഓവറിൽ 243 റൺസിന് ന്യൂസിലാൻഡ് പുറത്താവുകയായിരുന്നു

59 റൺസിനിടയിൽ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തിയ ന്യൂസീലൻഡിനെ നാലാം വിക്കറ്റിൽ ടോം ലാഥമും റോസ് ടെയ്ലറും കര കയറ്റുകയായിരുന്നു. 119 റൺസ് കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയർത്തിയത്. 64 പന്തിൽ 51 റൺസടിച്ച ലാഥമിനെ പുറത്താക്കി ചാഹൽ ഈ കൂട്ടുകെട്ട് പൊളിക്കുകയായിരുന്നു. ന്യൂസീലൻഡിന് രണ്ടാം ഓവറിൽ തന്നെ ഓപ്പണർ കോളിൻ മൺറോയുടെ വിക്കറ്റ് നഷ്ടമായി. ഒമ്പത് പന്തിൽ ഏഴ് റൺസടിച്ച മൺറോയെ മുഹമ്മദ് ഷമി രോഹിത് ശർമ്മയുടെ കൈയിലെത്തിക്കുകയായിരുന്നു.

ഏഴാം ഓവറിൽ മാർട്ടിൻ ഗുപ്റ്റിലും ക്രീസ് വിട്ടു. ഭുവനേശ്വർ കുമാറിന്റെ പന്തിൽ ദിനേശ് കാർത്തിക്കിന് ക്യാച്ച്. മൂന്നാം വിക്കറ്റിൽ റോസ് ടെയ്ലറുമായി 33 റൺസ് കൂട്ടുകെട്ടുണ്ടാക്കി കെയ്ൻ വില്ല്യംസണും ക്രീസ് വിട്ടു. 48 പന്തിൽ 28 റൺസെടുത്ത വില്ല്യംസണിനെ മനോഹരമായൊരു ക്യാച്ചിലൂടെ ഹാർദിക് പാണ്ഡ്യ പുറത്താക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ചഹൽ, ഹാർദിക്, ഭുവനേശ്വർ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്‌ത്തി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP