Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അവസാന ഏകദിനത്തിലും ഇന്ത്യക്ക് ബാറ്റിങ് തകർച്ച; മുൻനിരയ്ക്ക് മേൽ കീവികൾ പറന്ന് കയറിയപ്പോൾ രക്ഷകരായത് മധ്യനിര; തകർപ്പൻ ബാറ്റിങ്ങിലൂടെ ഇന്ത്യയെ രക്ഷപ്പെടുത്തി അമ്പട്ടി റായുഡു; മികച്ച പിന്തുണ നൽകി വിജയ് ശങ്കറും കേദാർ ജാദവും; അവസാനം ആളിക്കത്തി ഹാർദ്ദിക് പാണ്ഡ്യയും; 18ന് നാല് എന്ന നിലയിൽ നിന്നും ഇന്ത്യ കരകയറിയപ്പോൾ കീവികൾക്ക് വിജയലക്ഷ്യം 253 റൺസ്

അവസാന ഏകദിനത്തിലും ഇന്ത്യക്ക് ബാറ്റിങ് തകർച്ച; മുൻനിരയ്ക്ക് മേൽ കീവികൾ പറന്ന് കയറിയപ്പോൾ രക്ഷകരായത് മധ്യനിര; തകർപ്പൻ ബാറ്റിങ്ങിലൂടെ ഇന്ത്യയെ രക്ഷപ്പെടുത്തി അമ്പട്ടി റായുഡു; മികച്ച പിന്തുണ നൽകി വിജയ് ശങ്കറും കേദാർ ജാദവും; അവസാനം ആളിക്കത്തി ഹാർദ്ദിക് പാണ്ഡ്യയും; 18ന് നാല് എന്ന നിലയിൽ നിന്നും ഇന്ത്യ കരകയറിയപ്പോൾ കീവികൾക്ക് വിജയലക്ഷ്യം 253 റൺസ്

സ്പോർട്സ് ഡെസ്‌ക്

വെല്ലിങ്ടൺ: ഇന്ത്യ ന്യൂസിലാൻഡ് ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ മോശം തുടക്കത്തിന് ശേഷം ഭേദപ്പെട്ട സ്‌കോറിൽ ബാറ്റിങ് അവസാനിപ്പിച്ച് ഇന്ത്യ. 18 റൺസിന് നാല് വിക്കറ്റ് എന്ന നിലയിൽ ഹാമിൽട്ടണിലേതിന് സമാനമായ ഒരു തകർച്ചയ്ക്ക് കളമൊരുങ്ങിയെങ്കിലും അമ്പട്ടി റായുഡുവിന്റെ തകർപ്പൻ ഇന്നിങ്‌സും (90) വിജയ് ശങ്കർ (45) കേദാർ ജാദവ് (34) എന്നിവരുടെ പിന്തുണയും അവസാന നിമിഷം ആഞ്ഞടിച്ച ഹാർദ്ദിക് പാണ്ഡ്യ (22 പന്തിൽ 45 റൺസും) ചേർന്നപ്പോൾ 49.5 ഓവറിൽ 252 എന്ന മാന്യമായ സ്‌കോറിലേക്ക് ഇന്ത്യ എത്തുകയായിരുന്നു.

നേരത്തെ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയെ കിവീസ് ഫാസ്റ്റ് ബൗളർമാരായ മാറ്റ് ഹെന്റി നാല് വിക്കറ്റ്, ട്രെന്റ് ബോൾട്ട് മൂന്ന് വിക്കറ്റ് എന്നിവർ ചേർന്നാണ് പിടിച്ച് കെട്ടിയത്. ഇരുവരുടേയും വേഗതയ്ക്കും കൃത്യതയ്ക്കും മുന്നിൽ മുൻനിര പതറിയപ്പോൾ രോഹിത് (2) ധവാൻ (6) ഗിൽ (7) ടീമിൽ തിരിച്ചെത്തിയ ധോണി (1) എന്നിവരെയാണ് ഇന്ത്യക്ക് പെട്ടന്ന് നഷ്ടമായത്. എന്നാൽ അഞ്ചാം വിക്കറ്റിൽ വിജയ് ശങ്കറിനെ കൂട്ടുപിടിച്ച് റായുഡു നടത്തിയ രക്ഷാപ്രവർത്തനം ഇന്ത്യയെ കൂട്ട തകർച്ചയിൽ നിന്ന് രക്ഷപ്പെടുത്തി. അഞ്ചാം വിക്കറ്റിൽ ഇരുവരും പിരിയുമ്പോൾ 98 റൺസ് കൂട്ടുകെട്ട് ഉണ്ടാക്കിയിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP