Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിക്‌സിൽ റെക്കോർഡ് തീർത്ത ഹിറ്റ്മാന് വീണ്ടും സെഞ്ച്വറി; ഓപ്പണറായുള്ള അരങ്ങേറ്റത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡും ഇനി രോഹിത് ശർമ്മയ്ക്ക്; ആതിഥേയർക്ക് മുന്നിൽ കൂറ്റൻ വിജയലക്ഷ്യം ഉയർത്തി ഇന്ത്യ; 323ന് രണ്ടാം ഇന്നിങ്‌സ് ഡിക്ലയർ ചെയ്ത ടീമിന്റെ ലീഡ് 395 റൺസ്; മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഒരു വിക്കറ്റ് നഷ്ടം; വിശാഖപ്പട്ടണത്ത് നാളെ നിർണായകം

സിക്‌സിൽ റെക്കോർഡ് തീർത്ത ഹിറ്റ്മാന് വീണ്ടും സെഞ്ച്വറി; ഓപ്പണറായുള്ള അരങ്ങേറ്റത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡും ഇനി രോഹിത് ശർമ്മയ്ക്ക്; ആതിഥേയർക്ക് മുന്നിൽ കൂറ്റൻ വിജയലക്ഷ്യം ഉയർത്തി ഇന്ത്യ; 323ന് രണ്ടാം ഇന്നിങ്‌സ് ഡിക്ലയർ ചെയ്ത ടീമിന്റെ ലീഡ് 395 റൺസ്; മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഒരു വിക്കറ്റ് നഷ്ടം; വിശാഖപ്പട്ടണത്ത് നാളെ നിർണായകം

മറുനാടൻ ഡെസ്‌ക്‌

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ബാറ്റിങ് ഫോം തുടർന്ന് രോഹിത് ശർമ. നിരവധി റെക്കോർഡുകളാണ് ഹിറ്റാമാന്റെ ബാറ്റിൽ നിന്ന് പിറന്നത്. ആദ്യ ഇന്നിങ്സിൽ 176 റൺസ് നേടിയ രോഹിത് രണ്ടാം ഇന്നിങ്സിൽ 133 പന്തിൽ നിന്ന് അഞ്ചാം ടെസ്റ്റ് ശതകത്തിലെത്തി. ഇന്ത്യൻ മണ്ണിലെ തുടർച്ചയായ ഏഴ് ഇന്നിങ്‌സുകളിൽ അർധ സെഞ്ചുറി പിന്നിടുന്ന നേടുന്ന ആദ്യ താരമെന്ന നേട്ടവും രോഹിത് സ്വന്തമാക്കി. ആറു തവണ വീതം ഈ നേട്ടം പിന്നിട്ട രാഹുൽ ദ്രാവിഡ്, ആൻഡി ഫ്‌ളവർ, എവർട്ടൻ വീക്‌സ് എന്നിവരുടെ റെക്കോഡാണ് രോഹിത് മറികടന്നത്.

കൂടാതെ ടെസ്റ്റ് ഓപ്പണറായുള്ള അരങ്ങേറ്റത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന നേട്ടവും രോഹിത് സ്വന്തമാക്കി. 1982-ൽ ഓസീസ് താരം കെപ്ലർ വെസ്സൽസ് നേടിയ 208 റൺസിന്റെ റെക്കോഡാണ് രോഹിത് മറികടന്നത്.395 റൺസിന്റെ വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്കയുടെ തുടക്കം തകർച്ചയോടെ. ആദ്യ ഇന്നിങ്‌സിലെ സെഞ്ച്വറിക്കാരൻ ഡീൻ എൽഗർ 2 റൺസിന് പുറത്തായി. രവീന്ദ്ര ജഡേജയ്ക്കാണ് വിക്കറ്റ്.

ഇതോടൊപ്പം ഇന്ത്യയിൽ നടന്ന ഒരു ടെസ്റ്റ് മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്‌സ് നേടുന്ന താരമെന്ന റെക്കോഡും രോഹിത് സ്വന്തമാക്കി. ആദ്യ ഇന്നിങ്‌സിൽ ആറു സിക്‌സുകൾ നേടിയ രോഹിത് രണ്ടാം ഇന്നിങ്‌സിൽ ഇതുവരെ നാലു തവണ പന്ത് അതിർത്തി കടത്തിയിട്ടുണ്ട്. 25 വർഷം പഴക്കമുള്ള റെക്കോഡാണ് രോഹിത് സ്വന്തം പേരിലാക്കിയത്. മുൻ ഇന്ത്യൻ താരം നവ്‌ജോത് സിങ് സിദ്ദുവിന്റെ എട്ട് സിക്‌സറുകളെന്ന റെക്കോഡാണ് രോഹിത് മറികടന്നത്. 1994-ൽ ശ്രീലങ്കയ്‌ക്കെതിരേ ലഖ്‌നൗവിലായിരുന്നു സിദ്ദുവിന്റെ നേട്ടം.

രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത് ആദ്യ ഇന്നിങ്‌സിലെ ഡബിൾ സെഞ്ച്വറിക്കാരനായ മയങ്കിന്റെ വിക്കറ്റിനായിരുന്നു 7 റൺസിനാണ് ഓപ്പണറിന്റെ വിക്കറ്റ് നഷ്ടമായത്. അതേസമയം ആക്രമണ ശൈലിയിൽ ബാറ്റ് വീശിയ ഹിറ്റ്മാൻ ബൗളർമാരെ കടന്നാക്രമിക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സിൽ നിറം മങ്ങിയ ചേതേശ്വർ പൂജാര (81) രോഹിതിന് ഉറച്ച പിന്തുണ നൽകി. പിന്നീട് എത്തിയ ജഡേജയ്ക്കും(40) വിരാട് കോലിക്കും(31)രഹാനെയ്ക്കും(27) സ്‌കോറിംഗിന് വേഗം കൂട്ടേണ്ട ചുമതലയെ ഉണ്ടായിരുന്നുള്ളു. 4 വിക്കറ്റ് നഷ്ടത്തിൽ 323 റൺസിന് ഇന്നിങ്‌സ് ഡിക്ലയർ ചെയ്യുകയാരുന്നു ഇന്ത്യ.

ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് സ്‌കോറായ 502/7 റൺസ് പിന്തുടർന്ന സന്ദർശകർ 431 റൺസിൽ പുറത്തായി. നാലാം ദിനം എട്ട് വിക്കറ്റിന് 385 റൺസ് എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് 46 റൺസ് കൂടിയേ ചേർക്കാനായുള്ളൂ. ഏഴ് വിക്കറ്റ് വീഴ്‌ത്തിയ ആർ അശ്വിനാണ് ഇന്ത്യക്ക് നിർണായക ലീഡ് സമ്മാനിച്ചത്. ഒൻപത് റൺസെടുത്ത കേശവ് മഹാരാജിനെയും 15 റൺസിൽ നിൽക്കേ കാഗിസോ റബാഡയെയും പുറത്താക്കി അശ്വിൻ ഇന്ത്യക്ക് ലീഡ് നേടിക്കൊടുക്കുകയായിരുന്നു.

പ്രതിരോധം തീർത്ത സെനൂരൻ മുത്തുസ്വാമി 106 പന്തിൽ 33 റൺസുമായി പുറത്താകാതെ നിന്നു. ഡീൻ എൽഗാറിന്റെയും ക്വിന്റൺ ഡി കോക്കിന്റെയും സെഞ്ചുറിയാണ് തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം സന്ദർശകരെ രക്ഷിച്ചത്. എൽഗാർ 160ഉം ഡി കോക്ക് 111 റൺസുമെടുത്തു. സിക്‌സർ പറത്തിയാണ് ഇരുവരും സെഞ്ചുറി തികച്ചത്. ക്യാപ്റ്റൻ ഡുപ്ലെസി 55 റൺസെടുത്തു. അശ്വിന്റെ ഏഴ് വിക്കറ്റിന് പുറമെ രവീന്ദ്ര ജഡേജ രണ്ടും ഇശാന്ത് ശർമ്മ ഒരു വിക്കറ്റും നേടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP