Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിശാഖപ്പട്ടണം ആവർത്തിക്കാനും പരമ്പര പിടിക്കാനും ഇന്ത്യ; ഒപ്പമെത്താൻ ദക്ഷിണാഫ്രിക്ക; പുണെ ടെസ്റ്റിന് ഇന്ന് തുടക്കം; സ്പിന്നർമാരുടെ റോൾ നിർണായകം; വിവാദ പിച്ചിൽ ഇന്ത്യയുടെ രണ്ടാം ടെസ്റ്റ്  

വിശാഖപ്പട്ടണം ആവർത്തിക്കാനും പരമ്പര പിടിക്കാനും ഇന്ത്യ; ഒപ്പമെത്താൻ ദക്ഷിണാഫ്രിക്ക; പുണെ ടെസ്റ്റിന് ഇന്ന് തുടക്കം; സ്പിന്നർമാരുടെ റോൾ നിർണായകം; വിവാദ പിച്ചിൽ ഇന്ത്യയുടെ രണ്ടാം ടെസ്റ്റ്   

മറുനാടൻ ഡെസ്‌ക്‌

പുണെ; വിശാഖപട്ടണത്തെ ആവേശം കെട്ടടങ്ങാതെ ഇന്ത്യയും പരമ്പരയിൽ ഒപ്പമെത്താൻ ഇന്ത്യയും ഇന്ന് പുണെയിൽ ഏറ്റുമുട്ടം. ബാറ്റ്‌സ്മാന്മാരുടെ പറുദീസയായിരുന്നു വിശാഖപ്പട്ടണമെങ്കിൽ പുണെയുടെ കാര്യം പ്രവചനാധീതം. 'കുപ്രസിദ്ധ വിക്കറ്റിൽ' ഇന്ത്യയും ദക്ഷിണാഫ്രിക്കയും രണ്ടാം ടെസ്റ്റിന് ഇറങ്ങുമ്പോൾ സ്പിന്നർമാരുടെ റോൾ നിർണായകമാകും.

ഒരേയൊരു ടെസ്റ്റിനു മാത്രമാണു പുണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ (എംസിഎ) സ്റ്റേഡിയം മുൻപ് ആതിഥ്യം വഹിച്ചിട്ടുള്ളത്. 2017ൽ നടന്ന ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ് ആയിരുന്നു അത്. ഓസീസ് ഇടംകൈ സ്പിന്നർ സ്റ്റീവ് ഒക്കിഫ് 2 ഇന്നിങ്‌സിലും 6 വിക്കറ്റ് വീതം നേടി തിളങ്ങിയ മത്സരം 333 റൺസിനാണ് ഇന്ത്യ തോറ്റത്.

മത്സരം 3 ദിവസം കൊണ്ട് അവസാനിച്ചതിനു പിന്നാലെ, പിച്ചിന്റെ നിലവാരം മോശമാണെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) റിപ്പോർട്ടും നൽകി. സ്പിന്നർമാർ തിളങ്ങിയാൽ, ഇന്നു തുടങ്ങുന്ന 2ാം ടെസ്റ്റും അഞ്ചു ദിവസം പൂർത്തിയാകും മുൻപ് അവസാനിച്ചേക്കാം.

പന്തിന്റെ 'ടേൺ' കൊണ്ട് ബാറ്റ്‌സ്മാന്മാരെ വട്ടം കറക്കാൻ രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയും തയാറായിക്കഴിഞ്ഞു. കരുത്തുറ്റ ഇന്ത്യൻ ബാറ്റിങ് നിരയെ പൂട്ടാനുള്ള ദൗത്യം ദക്ഷിണാഫ്രിക്കൻ ഇടംകൈ സ്പിന്നർ കേശവ് മഹാരാജിന്.പുണെയിലെ ജയത്തോടെ 3 മത്സര പരമ്പര നേടാമെന്നതാണ് ആദ്യ ടെസ്റ്റ് 203 റൺസിനു ജയിച്ച ഇന്ത്യയുടെ കണക്കുകൂട്ടൽ. ആദ്യ ടെസ്റ്റിലെ ടീമിനെ ഇന്ത്യ നിലനിർത്തിയേക്കും. മത്സരത്തിന്റെ 5 ദിവസവും മഴയ്ക്കു സാധ്യതയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP