Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ധാംബുള്ള ഏകദിനത്തിൽ ഇന്ത്യക്ക് ജയിക്കാൻ 217 റൺസ് വേണം; അക്‌സർ പട്ടേലിന് മൂന്നു വിക്കറ്റ്; ഇന്ത്യൻ സ്പിൻ ആക്രമണത്തെ പ്രതിരോധിക്കാനാവാതെ ശ്രീലങ്ക ഏകദിനത്തിലും പരുങ്ങി

ധാംബുള്ള ഏകദിനത്തിൽ ഇന്ത്യക്ക് ജയിക്കാൻ 217 റൺസ് വേണം; അക്‌സർ പട്ടേലിന് മൂന്നു വിക്കറ്റ്; ഇന്ത്യൻ സ്പിൻ ആക്രമണത്തെ പ്രതിരോധിക്കാനാവാതെ ശ്രീലങ്ക ഏകദിനത്തിലും പരുങ്ങി

മറുനാടൻ മലയാളി ഡെസ്‌ക്‌

ധാംബുള്ള ഏകദിനത്തിൽ ഇന്ത്യയുടെ സ്പിൻ ആക്രമണത്തെ പ്രതിരോധിക്കാനാവാതെ ശ്രീലങ്ക പതറിയപ്പോൾ സ്‌ക്കോർ 216ൽ ഒതുങ്ങി. 43. 2 ഓവറിൽ ശ്രീലങ്ക ഓൾ ഔട്ടായി.

ഭേദപ്പെട്ട തുടക്കത്തിനു ശേഷമാണ് ശ്രീലങ്കൻ വിക്കറ്റുകൾ വിക്കറ്റിനു മുന്നിൽ പതറിയത് . ആദ്യ ഓവറുകളിൽആഞ്ഞടിച്ച ശ്രീലങ്കയ്ക്ക് പക്ഷേ ആ തുടക്കം മുതലാക്കാനായില്ല. 27 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 150 കടന്ന ശ്രീലങ്കയാണ് സ്പിൻ ആക്രമണത്തിൽ തകർന്നത്.

ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. അസ്‌ക്കർ പട്ടേൽ 3 വിക്കറ്റുകളും യാദവും ജസ്പ്രീതും രണ്ടു വിക്കറ്റുകൾ വീതവും വീഴ്‌ത്തി. ശ്രീലങ്കൻ നിരയിൽ നിരോഷൻ ഡിക് വെല്ല (64), ഗുണതിലകെ (35) , കുശാൽ മെൻഡിസ് (36)എന്നിവർ മാത്രമാണ് തിളങ്ങിയത്. തുടക്കത്തിലെ മെച്ചപ്പെട്ട റൺ നിരക്ക് ഇന്ത്യയുടെ സ്പിൻ ആക്രമണത്തോടെ നിലനിർത്താനായില്ല

ടെസ്റ്റ് പരമ്പയിലെ ഉജ്ജ്വല വിജയത്തിനുശേഷം ഏകദിനവും തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ ടീം കളത്തിലിറങ്ങിയത്് .

ടെസ്റ്റ് പരമ്പരയിലെ മൂന്ന് മത്സരങ്ങളും വിജയിച്ചതിന്റെ ആഹ്ലാദത്തിലാണ് ടീം ഇന്ത്യ. ഉമേഷ് യാദവിനും മുഹമ്മദ് ഷമിക്കും പകരം ജസ്പ്രീത് ബുംറയും ഭുവനേശ്വർ കുമാറുമാണ് ഇന്ത്യൻ ബൗളിംഗിന്റെ കുന്തമുനകൾ.

കുൽദീപ് യാദവാണു സ്പിൻ നിരയിൽ ഇന്ത്യയെ നയിക്കുന്നത്. ഉപനായകനായി സ്ഥാനക്കയറ്റം കിട്ടിയ രോഹിത് ശർമയും മുൻനായകൻ എം.എസ്.ധോണിയും ടീമിൽ തിരിച്ചെത്തുന്നുണ്ട്. അജിങ്ക്യ രഹാനെ, മനീഷ് പാണ്ഡെ, ഉമേഷ് യാദവ്, ശ്രദ്ധുൽ ഠാക്കൂർ എന്നിവരില്ലാതെയാണ് ഇന്ത്യ കളിക്കുന്നത്. രോഹിത് ശർമ്മയും ശിഖർ ധവാനും ഓപ്പൺ ചെയ്യും. ബൗളർമാരായി അക്സർ പട്ടേൽ, ഭുവനേശ്വർ കുമാർ, യുസ്വേന്ദ്ര ചാഹൽ, ജസ്പ്രീത് ബുംറ എന്നിവരാണുള്ളത്. ലങ്കക്കായി വിശ്വ ഫെർണാണ്ടോ അരങ്ങേറ്റം കുറിക്കും.

മോശം നില തുടരുന്ന മുൻ ലോക ചാംപ്യന്മാരായ ലങ്കയ്ക്ക് ഈ ടൂർണ്ണമെന്റിൽ സമ്പൂർണ്ണ പരാജയം ഉണ്ടായാൽ നേരിട്ട് ലോകകപ്പിന് യോഗ്യത ലഭിച്ചേക്കില്ല. പിന്നീട് താരതമ്യേന താഴ്ന്ന റാങ്കിലുള്ള ടീമുകളോട് യോഗ്യത മത്സരങ്ങൾ കളിച്ച് മാത്രമേ ലങ്കയ്ക്ക് ലോകകപ്പിലേക്ക് എത്താനാകൂ.

ഏകദിനം ടീമിലേക്ക് മുതിർന്ന താരങ്ങളായ എയ്ഞ്ചലോ മാത്യൂസ്, ലസിത് മലിംഗ എന്നിവരെ ലങ്ക മടക്കിവിളിച്ചിട്ടുണ്ട്. ഇരുവരും ഇന്ത്യയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയിൽ ഉണ്ടായിരുന്നില്ല. ചാംപ്യൻസ് ട്രോഫിയിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയെ തോൽപ്പിച്ചതുപോലെ തകർത്തുകളിക്കാനായാൽ പരമ്പര സ്വന്തമാക്കാമെന്നാണ് ലങ്കയുടെ പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP