Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രോഹിത് ശർമ്മ വീണ്ടും വമ്പൻ സെഞ്ച്വറി നേടി; അമ്പട്ടി റായുഡുവിനും സെഞ്ച്വറി; മൂന്നാം ഏകദിനത്തിൽ വിൻഡീസിന് 378 റൺസ് വിജയലക്ഷ്യം; സെഞ്ച്വറി അടിക്കാതെ കോലി `വിശ്രമിച്ചിട്ടും` ഇന്ത്യക്ക് പടുകൂറ്റൻ സ്‌കോർ

രോഹിത് ശർമ്മ വീണ്ടും വമ്പൻ സെഞ്ച്വറി നേടി; അമ്പട്ടി റായുഡുവിനും സെഞ്ച്വറി; മൂന്നാം ഏകദിനത്തിൽ വിൻഡീസിന് 378 റൺസ് വിജയലക്ഷ്യം; സെഞ്ച്വറി അടിക്കാതെ കോലി `വിശ്രമിച്ചിട്ടും` ഇന്ത്യക്ക് പടുകൂറ്റൻ സ്‌കോർ

സ്പോർട്സ് ഡെസ്‌ക്‌

മുംബൈ: വിൻഡീസിനെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ. ബ്രാബോൺ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രോഹിത് ശർമ്മയും അമ്പട്ടി റായുഡുവും സെഞ്ച്വറി നേടിയപ്പോൾ ഇന്ത്യൻ സ്‌കോർ 50 ഓവറിൽ അഞ്ച് വിക്കറ്റിന് 377. രോഹിത് ശർമ്മ (162) അമ്പട്ടി റായുഡു എന്നിവർ നേടിയ സെഞ്ച്വറികളാണ് ഇന്ത്യക്ക് കൂറ്റൻ സ്‌കോര് സമ്മാനിച്ചത്. ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നായകന്റെ തീരുമാനം ശരിവെക്കുന്ന രീതിയിലായിരുന്നു ഓപ്പണർമാരുടെ പ്രകടനം.

ഒന്നാം വിക്കറ്റിൽ ധവാൻ രോഹിത് സഖ്യം പിരിഞ്ഞത് സ്‌കോർബോർഡിൽ 71 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ്. 38 റൺസ് നേടിയ ധവാൻ ആഷ്‌ലി നഴ്‌സിനാണ് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. തുടർച്ചയായി മൂന്ന് സെഞ്ച്വറിയുടെ പകിട്ടുമായി എത്തിയ ക്യാപ്റ്റൻ വിരാട് കോലിക്ക് ഇന്ന് 16 റൺസ് മാത്രമാണ് നേടാനായത്. പിന്നീട് മൂന്നാം വിക്കറ്റിൽ റായുഡു രോഹിത് സഖ്യം നിയന്ത്രണം ഏറ്റെടുത്തു. 162 റൺസ് നേടിയ രോഹിത് മടങ്ങുമ്പോൾ ഇരുവരും 211 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയിരുന്നു. റായുഡു 100 റൺസ് നേടി റണ്ണൗട്ടായി. ധോണി 15 പന്തിൽ 23 റൺസും കേദാർ ജാദവ് 7 പന്തിൽ 16 റൺസും നേടി. വിൻഡീസിന് വേണ്ടി കെമാർ റോച്ച് രണ്ട് വിക്കറ്റ് വീഴ്‌ത്തി. ആഷ്‌ലി നഴ്‌സിനും കീമോ പോളിനും ാരോ വിക്കറ്റ് വീതവും ലഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP