Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യ-വെസ്റ്റിൻഡീസ് മത്സരം നവംബർ ഒന്നിന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ; രാത്രിയും പകലുമായി നടക്കുന്ന മത്സരം ഏകദിന പരമ്പരയിലെ അഞ്ചാമത്തേത്

ഇന്ത്യ-വെസ്റ്റിൻഡീസ് മത്സരം നവംബർ ഒന്നിന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ; രാത്രിയും പകലുമായി നടക്കുന്ന മത്സരം ഏകദിന പരമ്പരയിലെ അഞ്ചാമത്തേത്

തിരുവനന്തപുരം: ഇന്ത്യ- വെസ്റ്റിൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ. രാത്രിയും പകലുമായി നടക്കുന്ന ഏകദിന മത്സരം ഏകദിന പരമ്പരയിലെ അഞ്ചാമത്തേതാണ്. നേരത്തെ കൊച്ചിയിൽ മത്സരം നടത്തുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതോടെയാണ് മത്സരം വീണ്ടും തിരുവനന്തപുരത്തേക്ക് മാറ്റിയത്. ബി.സി.സിഐ ടൂർ ആൻഡ് ഫിക്ചേഴ്സ് കമ്മിറ്റിയുടേതാണ് തീരുമാനം.

നേരത്തെ തിരുവനന്തപുരത്ത് നടത്താൻ നിശ്ചയിച്ചിരുന്ന മത്സരം കേരള ക്രിക്കറ്റ് അസോസിയേഷന് വേണ്ടി കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. ഐ.എസ്.എല്ലിന് വേണ്ടി കലൂർ സ്റ്റേഡിയം ഒരുക്കിയതിനാൽ ക്രിക്കറ്റ് നടത്തുന്നതുകൊണ്ട് ടർഫിന് കേടുപാടുണ്ടാക്കുമെന്ന വാദത്തെ തുടർന്നാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്.

2017 നവംബറിൽ ഇന്ത്യയും ന്യൂസിലാൻഡും തമ്മിൽ നടന്ന ട്വന്റി-20 മത്സരമാണ് കാര്യവട്ടത്ത് ആദ്യം നടന്നത്. ഇതിന് ശേഷം ഇതാദ്യമായാണ് വീണ്ടും ഒരു അന്താരാഷ്ട്ര മത്സരത്തിന് കാര്യവട്ടം വേദിയാകുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP