Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആശങ്കകൾക്ക് വിരാമമായി; ഇന്ത്യ വിൻഡീസ് ടി20 തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ തന്നെ നടക്കും; ഡിസംബർ എട്ടിന് തലസ്ഥാനത്ത് അരങ്ങേറുക ഇന്ത്യ വിൻഡീസ് രണ്ടാം ടി20; രഞ്ജി അടുത്ത സീസൺ മുതൽ റോബിൻ ഉത്തപ്പ കേരളത്തിന് കളിക്കും; കെസിഎ തെരഞ്ഞടുപ്പ് സെപ്റ്റംബറിൽ; ജനറൽ ബോഡി തീരുമാനങ്ങൾ ഇങ്ങനെ

ആശങ്കകൾക്ക് വിരാമമായി; ഇന്ത്യ വിൻഡീസ് ടി20 തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ തന്നെ നടക്കും; ഡിസംബർ എട്ടിന് തലസ്ഥാനത്ത് അരങ്ങേറുക ഇന്ത്യ വിൻഡീസ് രണ്ടാം ടി20; രഞ്ജി അടുത്ത സീസൺ മുതൽ റോബിൻ ഉത്തപ്പ കേരളത്തിന് കളിക്കും; കെസിഎ തെരഞ്ഞടുപ്പ് സെപ്റ്റംബറിൽ; ജനറൽ ബോഡി തീരുമാനങ്ങൾ ഇങ്ങനെ

സ്പോർട്സ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച ടി20 മത്സരം തിരുവനന്തപുരം സ്പോർട്ട്സ് ഹബ്ബിൽ നടത്താൻ കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രത്യേക ജനറൽ ബോഡി യോഗം തീരുമാനിച്ചു. ഡിസംബർ എട്ടിന് വെസ്റ്റിൻഡീസിന്റെ ഇന്ത്യാ പര്യടനത്തിലെ ടി20 മത്സരങ്ങളിലൊന്നാണ് തിരുവനന്തപുരത്തിന് അനുവദിച്ചത്. മത്സരത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ കണ്ട് ചർച്ച നടത്താനും ജനറൽ ബോഡി യോഗം തീരുമാനിച്ചതായി കെസിഎ പ്രസിഡണ്ട് സജൻ കെ.വർഗീസ്, സെക്രട്ടറി അഡ്വ: ശ്രീജിത്ത് വി.നായർ എന്നിവർ അറിയിച്ചു.

സെപ്റ്റംബർ ആദ്യ വാരം കെസിഎ തെരഞ്ഞെടുപ്പും ജനറൽ ബോഡി യോഗവും നടത്താനും തീരുമാനിച്ചു. തെരഞ്ഞെടുപ്പ് നടത്തിപ്പിനായി ഇലക്ടറൽ ഓഫീസറായി മുൻ സംസ്ഥാന ഇലക്ഷൻ കമ്മീഷണർ കെ. ശശിധരൻ നായരെ തീരുമാനിച്ചു.മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ വരുന്ന സീസണിൽ കേരളത്തിന് വേണ്ടി കളിക്കും. ഇതിനായി റോബിൻ ഉത്തപ്പയുമായി കെസിഎ കരാറുണ്ടാക്കും. അരുൺ കാർത്തിക്കിന്റെ കരാർ പുതുക്കില്ല. ജലജ് സക്സേനയെ ടീമിൽ നിലനിർത്തും ഡേവ് വാട്ട്മാറിനെ കേരളത്തിന്റെ കോച്ചായി നിലനിർത്താനും കെസിഎ ജനറൽ ബോഡി യോഗം തീരുമാനിച്ചു. ട്രഷറർ കെ.എം അബ്ദുറഹിമാൻ, ബിസിസിഐ അംഗം ജയേഷ് ജോർജ്, ജോയിന്റ് സെക്രട്ടറി രജിത്ത് രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP