Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരളത്തെ റൺമല കയറ്റാൻ കോലിയും ടീമും തലസ്ഥാനത്ത്; ഉച്ചയോടെ വിമാനത്താവളത്തിലെത്തിയ കളിക്കരെ ആർപ്പുവിളികളും കരഘോഷവുമായി വരവേറ്റ് ആരാധകർ; പിച്ചിന് നൂറിൽ നൂറ് മാർക്ക് നൽകി ബിസിസിഐ; മറ്റന്നാൾ മഴ രസം കൊല്ലിയാകില്ലെന്ന് കലാവസ്ഥാ പ്രവചനം; തലസ്ഥാനം ക്രിക്കറ്റ് ലഹരിയിൽ മുങ്ങാൻ മണിക്കൂറുകൾ മാത്രം

കേരളത്തെ റൺമല കയറ്റാൻ കോലിയും ടീമും തലസ്ഥാനത്ത്; ഉച്ചയോടെ വിമാനത്താവളത്തിലെത്തിയ കളിക്കരെ ആർപ്പുവിളികളും കരഘോഷവുമായി വരവേറ്റ് ആരാധകർ; പിച്ചിന് നൂറിൽ നൂറ് മാർക്ക് നൽകി ബിസിസിഐ; മറ്റന്നാൾ മഴ രസം കൊല്ലിയാകില്ലെന്ന് കലാവസ്ഥാ പ്രവചനം;   തലസ്ഥാനം ക്രിക്കറ്റ് ലഹരിയിൽ മുങ്ങാൻ മണിക്കൂറുകൾ മാത്രം

തിരുവനന്തപുരം; ഏകദിന പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മൽസരത്തിനെത്തിയ ഇന്ത്യ , വെസ്റ്റിൻഡീസ് ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് തിരുവനന്തപുരത്ത് ആവേശോജ്വല വരവേൽപ്. പ്രിയതാരങ്ങളെ നേരിൽക്കാണാൻ വിമാനത്താവളത്തിൽ നൂറുകണക്കിന് ആരാധകരാണ് കാത്തുനിന്നിരുന്നത്. ക്യാപ്റ്റൻ വിരാട് കോലിയും രോഹിത് ശർമയും മഹേന്ദ്ര സിങ് ധോണിയും ആരവങ്ങളിൽ മുങ്ങിയാണ് ഹോട്ടലിലേക്ക് പോകേണ്ട ബസ്സിൽ കയറിയത്.

മണിക്കൂറുകൾക്ക് മുമ്പേ വിമാനത്താവളത്തിയ ആരാധകരെ നിയന്ത്രിക്കാൻ പ്രത്യേകം വേലിതന്നെ തീർക്കേണ്ടിവന്നു പൊലീസിന്. നിശ്ചയിച്ചതിലും ഒരുമണിക്കൂർ വൈകിയാണ് ടീംമംഗങ്ങൾ എത്തിയത്. പിന്നെ ഇരുടീമുകളും ഒരുമിച്ച് പൊലീസ് അകമ്പടിയോടെ കോവളത്തേയ്ക്ക്. ഇന്ത്യൻ ടീം മുഖ്യപരിശീലകൻ രവിശാസ്ത്രി ശ്രീപത്മനാഭസ്വാമി ക്ഷേത്ര ദർശനത്തിന് താൽപര്യം പ്രകടിപ്പിച്ചു.

ഉച്ചയ്ക്ക് ഒന്നരയോടെ വിമാനമിറങ്ങിയ താരങ്ങൾക്ക് കോവളം ലീലാറാവിസ് ഹോട്ടലിൽ ചെണ്ടമേളത്തിന്റെ അകമ്പടിയോടെയായിരുന്നു സ്വീകരണം. ഇരുടീമുകളും നാളെ രാവിലെ കാര്യവട്ടം സ്പോർട്സ് ഹബിൽ പരിശീലനത്തിനിറങ്ങും.മറ്റന്നാളത്തെ കളിക്ക് മഴ രസംകൊല്ലിയാകില്ലെന്ന് കാലാവസ്ഥാ പ്രവചനം.

മുംബൈയിലെ കൂറ്റൻ ജയത്തിന്റെ തിളക്കവുമായാണ് കോലിയും സംഘവും അനന്തപുരിയിൽ വിമാനം ഇറങ്ങിയത്.മഴയെ നേരിടാനുള്ള റിഹേഴ്‌സലും കാര്യവട്ടത്ത് നിരന്തരം നടക്കുന്നുണ്ട്. പിച്ചിനെക്കുറിച്ച് ബിസിസിഐ ക്യുറേറ്റർ ശ്രീറാം മികച്ച അഭിപ്രായം രേഖപ്പെടുത്തിക്കഴിഞ്ഞു. മത്സരം ഉച്ചയ്ക്ക് 1.30ന് ആരംഭിക്കും.

ഇന്റലിജൻസ് ഐജി ജി ലക്ഷ്മണിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സുരക്ഷാ ക്രമീകരണങ്ങൾ ഇന്നലെ വിലയിരുത്തി. ടിക്കറ്റ് വിൽപന മൂന്ന് കോടി കടന്നു. വിദ്യാർത്ഥികൾക്ക് അധികമായി അനുവദിച്ച 2000 ടിക്കറ്റുകളും ഭൂരിഭാഗം തീർന്നു.അക്ഷയ കേന്ദ്രങ്ങളിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാൻ അവസരം ഒരുക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP