Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശ്രീലങ്കയെ വൈറ്റ് വാഷ് ചെയ്ത് ഇന്ത്യ; മൂന്നാം ട്വന്റി-20യിൽ അഞ്ച് വിക്കറ്റിന് ലങ്കയെ പരാജയപ്പെടുത്തി; വിജയ റൺസ് കുറിച്ച് ധോണി; ജയദേവ് ഉനദ്ഘട്ട് മൽസരത്തിലേയും ടൂർണമെന്റിന്റേയും താരം

ശ്രീലങ്കയെ വൈറ്റ് വാഷ് ചെയ്ത് ഇന്ത്യ; മൂന്നാം ട്വന്റി-20യിൽ അഞ്ച് വിക്കറ്റിന് ലങ്കയെ പരാജയപ്പെടുത്തി; വിജയ റൺസ് കുറിച്ച് ധോണി; ജയദേവ് ഉനദ്ഘട്ട് മൽസരത്തിലേയും ടൂർണമെന്റിന്റേയും താരം

മുംബൈ: ശ്രീലങ്കയെ വൈറ്റ് വാഷ് ചെയ്ത് ഇന്ത്യ ട്വന്റി-20 പരമ്പരയും സ്വന്തമാക്കി. മൂന്നാമത്തേയും അവസാനത്തേയും മൽസരത്തിൽ 5 വിക്കറ്റിനാണ് ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. 136റൺസ് വിജയ ലക്ഷ്യം 4 പന്തുകൾ ശേഷിക്കെ ഇന്ത്യ മറികടന്നു.പരമ്പരയിലുട നീളം മികച്ച പ്രകടനം കാഴ്ച വെച്ച ജയദേവ് ഉനദ്ഘട്ടാണ് ടൂർണമെന്റിന്റെ താരം

തുടക്കത്തിൽ ചെറുതായി ഇന്ത്യയെ വിറപ്പിക്കാൻ ലങ്കയ്ക്ക് സാധിച്ചെങ്കിലും നല്ല സ്‌കോർ ഇല്ലാത്തത് ഇന്ത്യയ്ക്ക് തുണയായി. അവസാന മൂന്നോവറിൽ 20 റൺസ് വേണ്ടിയിരുന്ന ഇന്ത്യയെ എംഎസ് ധോണിയും ദിനേശ് കാർത്തികും വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

കെഎൽ രാഹുലിനെ വേഗത്തിൽ നഷ്ടമായ ഇന്ത്യയ്ക്കായി ശ്രേയസ് അയ്യർ(30), മനീഷ് പാണ്ഡേ(32), രോഹിത് ശർമ്മ(27) എന്നിവരാണ് ഇന്ത്യയ്ക്കായി ബാറ്റിംഗിൽ തിളങ്ങിയത്.ദിനേശ് കാർത്തിക് 18 റൺസ് നേടി പുറത്താകാതെ നിന്നപ്പോൾ ധോണി 16 നേടി വിജയ റൺസ് കുറിച്ചു.ശ്രീലങ്കയ്ക്കായി ദസുൻ ഷനക ബൗളിംഗിലും രണ്ട് വിക്കറ്റ് നേടി തിളങ്ങി. ദുഷ്മന്ത ചമീരയും രണ്ട് വിക്കറ്റ് നേടി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP