Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇംഗ്ലണ്ട് പൊരുതി തോറ്റു; യുവരാജും ധോണിയും മത്സരിച്ചു ബാറ്റു വീശിയപ്പോൾ പിറന്നതു കൂറ്റൻ സ്‌കോർ; പതറാതെ പോരാടിയ ഇംഗ്ലണ്ടിനെതിരേ 15 റൺസ് ജയവുമായി ഇന്ത്യ; മൂന്നു മത്സരങ്ങളുടെ പരമ്പര 2-0നു സ്വന്തം

ഇംഗ്ലണ്ട് പൊരുതി തോറ്റു; യുവരാജും ധോണിയും മത്സരിച്ചു ബാറ്റു വീശിയപ്പോൾ പിറന്നതു കൂറ്റൻ സ്‌കോർ; പതറാതെ പോരാടിയ ഇംഗ്ലണ്ടിനെതിരേ 15 റൺസ് ജയവുമായി ഇന്ത്യ; മൂന്നു മത്സരങ്ങളുടെ പരമ്പര 2-0നു സ്വന്തം

കട്ടക്ക്: യുവരാജ് സിംഗും മഹേന്ദ്ര സിങ് ധോണിയും സെഞ്ചുറിയുമായി കളം നിറഞ്ഞ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ട് പൊരുതിത്തോറ്റു. നോട് നേടി ഇന്ത്യയെ ബാറ്റിംഗിനയച്ച ഇംഗ്ലണ്ടിന്റെ തീരുമാനം ആദ്യം ശരിയെന്നു തോന്നിയെങ്കിലും ക്രീസിൽ യുവരാജും ധോണിയും ഒരുമിച്ചതോടെ ഇംഗ്ലീഷ് ബോളർമാരുടെ നിയന്ത്രണത്തിൽനിന്നു കളി വഴുതിപ്പോകുകയായിരുന്നു. സ്‌കോർ ഇന്ത്യ 50 ഓവറിൽ 381/6. ഇംഗ്ലണ്ട് 50 ഓവറിൽ 366/8. ഇന്ത്യയ്ക്ക് 15 റൺസ് ജയം. ആദ്യ ഏകദിനം ജയിച്ച ഇന്ത്യ 2-0ന് പരമ്പര സ്വന്തമാക്കി.

ഇന്ത്യ മുന്നോട്ടുവച്ച പകുടൂറ്റൻ സ്‌കോർ പിന്തുടരുന്നതിൽ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്മാർ പിറകിലായിരുന്നില്ല. സെഞ്ചുറിയുമായി മോർഗനും അർധ സെഞ്ചുറികളുമായി റോയിയും റൂട്ടും അലിയും മികച്ച പ്രകടനമാണു പുറത്തെടുത്തത്.

ഓപ്പണർമാരായ ജെ.ജെ. റോയിയും ഹേൽസും മികച്ച തുടക്കമാണ് ഇംഗ്ലണ്ടിനു നല്കിയത്. 104 പന്തിൽനിന്ന് 82 റൺസെടുത്ത റോയിയെ ജഡേജ ബൗൾഡാക്കി. റോയിയുടെ ഇന്നിങ്‌സിൽ രണ്ടു സിക്‌സും 9 ഫോറും ഉൾപ്പെടുന്നു.

14 റൺസ് എടുത്ത ഹേൽസിനെ ധോണി വിറ്റക്കിനു പിന്നിൽ കുടുക്കി. തുടർന്ന് ക്രീസിലെത്തിയ റൂട്ട് 65 പന്തിൽനിന്ന് 54 റൺസെടുത്ത് ഇംഗ്ലീഷ് ടീമിനു പ്രതീക്ഷകൾ നല്കി. എന്നാൽ ഇദ്ദേഹത്തെ അശ്വിന്റെ പന്തിൽ കോലി ക്യാച്ചെടുത്തു പുറത്താക്കി.

129 പന്തിൽനിന്ന് 102 റൺസാണ് മോർഗൻ നേടിയത്. അഞ്ചു സിക്‌സും ആറു ഫോറും ഉൾപ്പെടത്തായിരുന്നു മോർഗന്റെ ഇന്നിങ്‌സ്. ഇദ്ദേഹം റണ്ണൗട്ട് ആകുകയായിരുന്നു. ഇംഗ്ലീഷ് നിരയിൽ പിന്നീട് മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചത് അലി മാത്രമായിരുന്നു. 56 പന്തിൽനിന്ന് നാലു ഫോർ അടക്കം 55 റൺസാണ് ഇദ്ദേഹം നേടിയത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 381 റൺസടിച്ചു. സെഞ്ചുറി നേടിയ യുവരാജിന്റെയും ധോനിയുടെയും ബാറ്റിങ് മികവാണ് ഇന്ത്യക്ക് തുണയായത്. ഒരു ഘട്ടത്തിൽ 25 റൺസെടുക്കുന്നതിനിടയിൽ മൂന്ന് വിക്കറ്റ് നഷ്ടമായിരുന്ന ഇന്ത്യയെ നാലാം വിക്കറ്റിൽ ഒത്തുചേർന്ന യുവരാജ് സിങ്ങും എം.എസ് ധോനിയും ചേർന്ന് കൂറ്റൻ സ്‌കോറിലെത്തിക്കുകയായിരുന്നു.

കരിയറിൽ ഉയർന്ന വ്യക്തിഗത സ്‌കോർ നേടിയ യുവരാജ് 127 പന്തിൽ 150 റൺസ് നേടി പുറത്തായി. 21 ബൗണ്ടറികളും മൂന്നു സിക്സും അടങ്ങുന്നതാണ് യുവരാജിന്റെ ഇന്നിങ്സ്. 2011ന് ശേഷം ആദ്യ അന്താരഷ്ട്ര സെഞ്ചുറി നേടുന്ന യുവരാജ് തന്റെ 14ാം ഏകദിന ശതകം കൂടിയാണ് കട്ടക്കിൽ പിന്നിട്ടത്.

ഒമ്പത് ഫോറിന്റെയും മൂന്ന് സിക്സിന്റെയും അകമ്പടിയോടെ പത്താം ഏകദിന സെഞ്ചുറിയിലേക്കെത്തിയ ധോനി 122 പന്തിൽ 134 റൺസ് നേടിയാണ് പുറത്തായത്. നാല് വർഷത്തെ ഇടവേളക്ക് ശേഷമാണ് ധോനി ശതകം പൂർത്തിയാക്കുന്നത്. യുവരാജും ധോനിയും ചേർന്ന നാലാം വിക്കറ്റിൽ പിറന്നത് 38.2 ഓവറിൽ 256 റൺസാണ്. ഇംഗ്ലണ്ടിനെതിരെ നാലാം വിക്കറ്റിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണിത്. ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംല-എ.ബി ഡിവില്ലിയേഴ്സ് സഖ്യം നേടിയ 172 റൺസിന്റെ റെക്കോർഡാണ് ഇരുവരും മറികടന്നത്.

അഞ്ചു റൺസെടുത്ത ലോകേഷ് രാഹുൽ, എട്ടു റൺസെടുത്ത വിരാട് കോലി, 11 റൺസെടുത്ത ശിഖർ ധവാൻ എന്നിവരുടെ വിക്കറ്റുകൾ ക്രിസ് വോക്സ് ആദ്യ നാല് ഓവറിനുള്ളിൽ തന്നെ വീഴ്‌ത്തി. 22 റൺസെടുത്ത കേദർ ജാദവിനും കഴിഞ്ഞ മത്സരത്തിലെ മികവ് ആവർത്തിക്കാനായില്ല. നാല് വിക്കറ്റ് വീഴ്‌ത്തിയ ക്രിസ് വോക്സും രണ്ടു വിക്കറ്റെടുത്ത പ്ലങ്കെറ്റും ഇംഗ്ലണ്ട് ബൗളിങ് നിരയിൽ തിളങ്ങി.

രണ്ടാം ഓവറിലാണ് ക്രിസ് വോക്സ് ആദ്യ പ്രഹരമേൽപ്പിച്ചത്. ആ ഓവറിൽ രാഹുലും കോലിയും പുറത്തായി. രണ്ടു പേരെയും ബെൻ സ്റ്റോക്ക്സ് പിടിച്ചു പുറത്താക്കുകയായിരുന്നു. തുടർന്ന് നാലാം ഓവറിൽ വോക്സ് ശിഖർ ധവാനെ ക്ലീൻ ബൗൾഡാക്കി. യുവരാജിന്റെ വിക്കറ്റ് കൂടെയെടുത്ത് വോക്സ് നേട്ടം നാലാക്കി ഉയർത്തി. പിന്നീട് ധോനിയെയും കേദർ ജാദവിനെയും പ്ലങ്കെറ്റ് പുറത്താക്കുകയായിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP