Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചാഹലിന്റെ സ്പിൻ മാന്ത്രികതയ്ക്കു മുന്നിൽ ഇംഗ്ലണ്ട് തകർന്നടിഞ്ഞു; എട്ടു റൺസ് നേടുന്നതിനിടെ ഇംഗ്ലീഷ് പടയ്ക്കു നഷ്ടമായത് എഴു വിക്കറ്റുകൾ; 75 റൺസിന്റെ ജയത്തോടെ ട്വന്റി20 പരമ്പരയും ഇന്ത്യയ്ക്കു സ്വന്തം

ചാഹലിന്റെ സ്പിൻ മാന്ത്രികതയ്ക്കു മുന്നിൽ ഇംഗ്ലണ്ട് തകർന്നടിഞ്ഞു; എട്ടു റൺസ് നേടുന്നതിനിടെ ഇംഗ്ലീഷ് പടയ്ക്കു നഷ്ടമായത് എഴു വിക്കറ്റുകൾ; 75 റൺസിന്റെ ജയത്തോടെ ട്വന്റി20 പരമ്പരയും ഇന്ത്യയ്ക്കു സ്വന്തം

ബെംഗളൂരു: നിർണായകമായ അവസാന ട്വന്റി20 മത്സരത്തിൽ ഇംഗ്ലണ്ടിനെ 75 റൺസിനു തോൽപ്പിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. ആറു വിക്കറ്റ് വീഴ്‌ത്തിയ യുസ്വേന്ദ്ര ചാഹൽ എന്ന ലെഗ് സ്പിന്നറുടെ മുന്നിൽ ഇംഗ്ലിഷ്‌നിര തകർന്നടിയുകയായിരുന്നു. 203 വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങ് ആരംഭിച്ച ഇംഗ്ലണ്ടിന്റേത് ഭേദപ്പെട്ട തുടക്കമായിരുന്നു. എന്നാൽ 14ാം ഓവറിൽ ഇംഗ്ലണ്ട് സ്‌കോർ 119 ൽ എത്തിയപ്പോൾ മോർഗൻ വീണതിനെ തുടർന്ന് ആരംഭിച്ച തകർച്ചയിൽനിന്ന് കരകയറാൻ ടീമിനായില്ല. എട്ടു റൺസ് നേടുന്നതിനിടെ ഏഴു വിക്കറ്റുകളാണ് ഇംഗ്ലണ്ടിനു നഷ്ടമായത്. നാലോവറിൽ 25 റൺസ് വിട്ടുനൽകിയാണ് ചാഹൽ ആറു വിക്കറ്റ് വീഴ്‌ത്തിയത്. ബൂംറ മൂന്നു വിക്കറ്റും വീഴ്‌ത്തി. സ്‌കോർ: ഇന്ത്യ 202/6, ഇംഗ്ലണ്ട് 127 (16.3).

ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 45 പന്തിൽ 63 റൺസെടുത്ത സുരേഷ് റെയ്‌നും 35 പന്തിൽ 56 റൺസെടുത്ത ധോണിയും പത്ത് പന്തിൽ 27 റൺസ് നേടിയ യുവരാജുമാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. അഞ്ച് സിക്‌സറുകളും രണ്ടു ബൗണ്ടറിയും ഉൾപ്പെട്ടതാണ് റെയ്‌നയുടെ ഇന്നിങ്‌സ്. രണ്ടാം ഓവറിൽ തന്നെ ഇന്ത്യയ്ക്ക് ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ (2) വിക്കറ്റ് നഷ്ടമായി. പിന്നീട് ക്രീസിലെത്തിയ റെയ്‌ന ശ്രദ്ധയോടെയാണ് ബാറ്റുവീശിയത്. എട്ടാം ഓവറിൽ 22 റൺസെടുത്ത കെ.എൽ. രാഹുലിന്റെ വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായി. ക്രീസിലെത്തിയ ധോണി ഇന്ത്യയുടെ സ്‌കോറിങ്ങിന് വേഗത കൂട്ടി. 45 പന്തിൽ നിന്നും 63 റൺസെടുത്ത റെയ്‌ന പുറത്താകുമ്പോൾ ഇന്ത്യൻ സ്‌കോർ 13.3 ഓവറിൽ 120 റൺസ്.

കേവലം പത്തു പന്തിൽ 27 റൺസ് നേടിയ യുവരാജ് സിങ് ഇന്ത്യയുടെ സ്‌കോറിങ്ങ് ഉയർത്തി. ജോർദൻ എറിഞ്ഞ 18ാം ഓവറിൽ യുവരാജ് നേടിയത് മൂന്നു സിക്‌സും ഒരു ഫോറും. തൊട്ടടുത്ത ഓവറിൽ വേഗത കുറഞ്ഞ പന്തിലൂടെ മിൽസ് യുവരാജിനെ വീഴ്‌ത്തി. അവസാന ഓവറിൽ ധോണി പുറത്തായെങ്കിലും ഹാർദിക് പാണ്ഡ്യയും ഋഷഭ് പന്തും ചേർന്ന് ഇന്ത്യൻ സ്‌കോർ ഇരുന്നൂറ് കടത്തി. അവസാന 30 പന്തിൽ ഇന്ത്യ നേടിയത് 70 റൺസാണ്.

ബംഗളൂരു: ഇന്ത്യക്കെതിരായ മൂന്നാം ട്വന്റി 20യിൽ ഇംഗ്ലണ്ടിനു ജയിക്കാൻ വേണ്ടത് 203 റൺസ്. നിശ്ചിത 20 ഓവറിൽ ഇന്ത്യ ആറിന് 202 റൺസെടുത്തു. 45 പന്തിൽ 63 റൺസെടുത്ത സുരേഷ് റെയ്നയും 36 പന്തിൽ 56 റൺസെടുത്ത എം എസ് ധോണിയുമാണു മികച്ച ടോട്ടലിലേക്ക് ഇന്ത്യയെ എത്തിച്ചത്. യുവരാജ് സിങ് 10 പന്തിൽ 27 റൺസെടുത്തു.

ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നായകൻ വിരാട് കോഹ്ലി 2 റൺസിനു പുറത്തായി. ലോകേഷ് രാഹുൽ 22 റൺസെടുത്തു. ഹർദിക് പാണ്ഡ്യ 4 പന്തിൽ 11 റൺസെടുത്തു. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ഋഷഭ് പന്ത് അഞ്ചു റൺസുമായി പുറത്താകാതെ നിന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP