Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബാറ്റിങ്ങിലെ പോരായ്മ ബൗളിങ്ങിലും ഫീൽഡിങ്ങിലും തീർത്തു; നാലാം ഏകദിനത്തിലെ തോൽവിക്ക് മധുര പ്രതികാരം തീർത്ത് നീലപ്പട; അമ്പട്ടി റായുഡു കളിയിലെ കേമൻ; പരമ്പരയിലെ താരമായി മുഹമ്മദ് ഷമി; അവസാന ഏകദിനത്തിൽ ന്യൂസിലാൻഡിനെ 35 രൺസിന് തോൽപ്പിച്ചു; പരമ്പര 4-1ന് സ്വന്തമാക്കിയ ടീം ഇന്ത്യ ഇനി ടി20 പോരാട്ടങ്ങൾക്ക്

ബാറ്റിങ്ങിലെ പോരായ്മ ബൗളിങ്ങിലും ഫീൽഡിങ്ങിലും തീർത്തു; നാലാം ഏകദിനത്തിലെ തോൽവിക്ക് മധുര പ്രതികാരം തീർത്ത് നീലപ്പട; അമ്പട്ടി റായുഡു കളിയിലെ കേമൻ; പരമ്പരയിലെ താരമായി മുഹമ്മദ് ഷമി; അവസാന ഏകദിനത്തിൽ ന്യൂസിലാൻഡിനെ 35 രൺസിന് തോൽപ്പിച്ചു; പരമ്പര 4-1ന് സ്വന്തമാക്കിയ ടീം ഇന്ത്യ ഇനി ടി20 പോരാട്ടങ്ങൾക്ക്

സ്പോർട്സ് ഡെസ്‌ക്

വെല്ലിങ്ടൺ: ഇന്ത്യ ന്യൂസിലാൻഡ് ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യക്ക് വിജയം. ഇതോടെ അഞ്ച് മത്സര പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കി. 35 റൺസിനാണ് വെല്ലിങ്ടണിൽ നടന്ന മത്സരത്തിൽ ഇന്ത്യ വിജയിച്ചത്. 253 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കീവികൾ 44.1 ഓവറിൽ 217 റൺസ് നേടാനെ അവർക്ക് കഴിഞ്ഞുള്ളു. നാലാം മത്സരത്തിൽ ഇന്ത്യ തോറ്റിരുന്നു. ആദ്യ മൂന്ന് മത്സരങ്ങളിൽ ജയിച്ച് പരമ്പര ഇന്ത്യ സ്വന്തമാക്കിയതോടെ ശേഷിച്ച രണ്ട് മത്സരങ്ങളിലെ ഫലം അപ്രസക്തമായിരുന്നു. ഇന്ത്യക്ക് വേണ്ടി ചഹൽ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ഷമി, പാണ്ഡ്യ എന്നിവർ രണ്ട് വിക്കറ്റും ഭുവനേശ്വർ കുമാർ ജാദവ് എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി. 90 റൺസ് നേടിയ അമ്പട്ടി റായുഡുവാണ് കളിയിലെ കേമൻ. പരമ്പരയിലുടനീളം മികച്ച ബൗളിങ് പ്രകടനം നടത്തിയ മുഹമ്മദ് ഷാമിയാണ് പരമ്പരയിലെ താരം.

വിജയലക്ഷ്യം പിന്തുടർന്ന കിവീസ് ബാറ്റിങ് നിര ഒരിക്കൽ പോലും ഇന്ത്യക്ക് വെല്ലുവിളി ഉയർത്തിയില്ല. കോളിൻ മൺറോ (24) നായകൻ കെയ്ൻ വില്യംസൺ (39) ടോം ലഥാം (37) ജെയ്ംസ് നീഷം (44) വാലറ്റത്ത് മിച്ച് സാന്റനർ (22) എന്നിവർക്ക് നല്ല തുടക്കം ലഭിച്ചെങ്കിലും കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ ബൗളർമാർ വിക്കറ്റുകൾ വീഴ്‌ത്തിയപ്പോൾ ന്യൂസിലാൻഡ് പ്രതീക്ഷകൾ അവസാനിച്ചു. ഇനി മൂന്ന് മത്സര ടി20 പരമ്പരയിലാണ് ഇന്ത്യ ന്യൂസിലാൻഡിനെ നേരിടുക. ഈ മാസം 6,8,10 എന്നീ തീയതികളിൽ വെല്ലിങ്ടൺ, ഓക്‌ലാൻഡ്, ഹാമിൽടൺ എന്നിവിടങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ രോഹിത് ശർമ്മയാണ് ഇന്ത്യയെ നയിക്കുക.

മോശം തുടക്കത്തിന് ശേഷം ഭേദപ്പെട്ട സ്‌കോറിൽ ബാറ്റിങ് അവസാനിപ്പിച്ച് ഇന്ത്യ. 18 റൺസിന് നാല് വിക്കറ്റ് എന്ന നിലയിൽ ഹാമിൽട്ടണിലേതിന് സമാനമായ ഒരു തകർച്ചയ്ക്ക് കളമൊരുങ്ങിയെങ്കിലും അമ്പട്ടി റായുഡുവിന്റെ തകർപ്പൻ ഇന്നിങ്സും (90) വിജയ് ശങ്കർ (45) കേദാർ ജാദവ് (34) എന്നിവരുടെ പിന്തുണയും അവസാന നിമിഷം ആഞ്ഞടിച്ച ഹാർദ്ദിക് പാണ്ഡ്യ (22 പന്തിൽ 45 റൺസും) ചേർന്നപ്പോൾ 49.5 ഓവറിൽ 252 എന്ന മാന്യമായ സ്‌കോറിലേക്ക് ഇന്ത്യ എത്തുകയായിരുന്നു.

നേരത്തെ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയെ കിവീസ് ഫാസ്റ്റ് ബൗളർമാരായ മാറ്റ് ഹെന്റി നാല് വിക്കറ്റ്, ട്രെന്റ് ബോൾട്ട് മൂന്ന് വിക്കറ്റ് എന്നിവർ ചേർന്നാണ് പിടിച്ച് കെട്ടിയത്. ഇരുവരുടേയും വേഗതയ്ക്കും കൃത്യതയ്ക്കും മുന്നിൽ മുൻനിര പതറിയപ്പോൾ രോഹിത് (2) ധവാൻ (6) ഗിൽ (7) ടീമിൽ തിരിച്ചെത്തിയ ധോണി (1) എന്നിവരെയാണ് ഇന്ത്യക്ക് പെട്ടന്ന് നഷ്ടമായത്. എന്നാൽ അഞ്ചാം വിക്കറ്റിൽ വിജയ് ശങ്കറിനെ കൂട്ടുപിടിച്ച് റായുഡു നടത്തിയ രക്ഷാപ്രവർത്തനം ഇന്ത്യയെ കൂട്ട തകർച്ചയിൽ നിന്ന് രക്ഷപ്പെടുത്തി. അഞ്ചാം വിക്കറ്റിൽ ഇരുവരും പിരിയുമ്പോൾ 98 റൺസ് കൂട്ടുകെട്ട് ഉണ്ടാക്കിയിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP