Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാറ്റിങിൽ കാട്ടിയ ആ മികവ് ബംഗ്ലാദേശിന് വെറും 'ആരംഭശൂരത്വം'; ഇന്ത്യൻ സ്പിന്നർമാരുടെ ബോളിങ് മാജിക്കിന് മുന്നിൽ പതറിയ ബംഗ്ലാദേശിന് തോൽവി; 50 ഓവറിൽ 223 റൺസ് നേടി ഇന്ത്യയ്ക്ക് മൂന്നു വിക്കറ്റ് ജയം; സ്പിന്നർമാർ ക്രീസിൽ പ്രകടന മികവ് കാഴ്‌ച്ച വെച്ചതോടെ ഏഷ്യ കപ്പ് ഇന്ത്യയ്ക്ക് സ്വന്തം

ബാറ്റിങിൽ കാട്ടിയ ആ മികവ് ബംഗ്ലാദേശിന് വെറും 'ആരംഭശൂരത്വം'; ഇന്ത്യൻ സ്പിന്നർമാരുടെ ബോളിങ് മാജിക്കിന് മുന്നിൽ പതറിയ ബംഗ്ലാദേശിന് തോൽവി; 50 ഓവറിൽ 223 റൺസ് നേടി ഇന്ത്യയ്ക്ക് മൂന്നു വിക്കറ്റ് ജയം; സ്പിന്നർമാർ ക്രീസിൽ പ്രകടന മികവ് കാഴ്‌ച്ച വെച്ചതോടെ ഏഷ്യ കപ്പ് ഇന്ത്യയ്ക്ക് സ്വന്തം

മറുനാടൻ ഡെസ്‌ക്‌

ദുബായ്:തുടക്കത്തിൽ കാട്ടിയ ബാറ്റിങ്ങിലെ മികച്ച പ്രകടനത്തിനിടെ ഏവരും കരുതിയത് ബംഗ്ലാദേശ് വിജയക്കൊടി പാറിക്കുമെന്നാണ് എന്നാൽ ബോളിങ് സമയത്ത് പറ്റിയ വീഴ്‌ച്ച അവർക്ക് തോൽവിയുടെ വാതിൽ തുറന്നു. ഇന്ത്യൻ സ്പിന്നർമാരുടെ ബോളിങ് മികവ് ബംഗ്ലാദേശിന്റെ ബാറ്റിങ് വീര്യത്തെ ചങ്ങലയ്ക്കിട്ടു. ബംഗ്ലേദശിന്റെ മധ്യനിരേയയും അവസാന കളിക്കാരേയും ബോളിങ് മികവിൽ കുരുക്കിയ ഇന്ത്യ ഒടുവിൽ ഏഷ്യകപ്പ് കിരീടം സ്വന്തമാക്കി.

സ്‌കോർ: ബംഗ്ലാദേശ്- 48.3 ഓവറിൽ 222നു പുറത്ത്. ഇന്ത്യ- 50 ഓവറിൽ ഏഴിന് 223. ഏഷ്യ കപ്പിൽ ഇന്ത്യയുടെ ആറാം കിരീടമാണിത്. 2016ലെ പ്രഥമ ട്വന്റി20 ഏഷ്യ കപ്പ് നേട്ടം കൂടി ചേർത്താൽ കിരീടം ഏഴ്. ഓപ്പണർ ലിറ്റൻ ദാസിന്റെ ഉജ്വല സെഞ്ചുറി (121) മാത്രമാണ് ബംഗ്ലാദേശ് ബാറ്റിങിന്റെ ഹൈലൈറ്റ്. ശേഷം ഇന്ത്യൻ സ്പിന്നർമാർ കളി ഏറ്റെടുത്തു.

ലിറ്റൻ ദാസും മെഹ്ദി ഹസനും (32) ഓപ്പണിങ് വിക്കറ്റിൽ 120 റൺസ് ചേർത്ത ശേഷമായിരുന്നു ബംഗ്ലാദേശിന്റെ തകർച്ച. പത്തു വിക്കറ്റുകൾ അവർക്കു നഷ്ടമായത് 102 റൺസ് എടുക്കുന്നതിനിടെ. കുൽദീപ് മൂന്നും കേദാർ രണ്ടും വിക്കറ്റ് വീഴ്‌ത്തി. വിക്കറ്റിനു പിന്നിൽ ധോണിയുടെ മികച്ച പ്രകടനവും രവീന്ദ്ര ജഡേജയുടെ ഉജ്വല ഫീൽഡിങും ബംഗ്ല തകർച്ചയിൽ നിർണായക പങ്കു വഹിച്ചു. രണ്ടു സ്റ്റംപിങുകളും മൂന്ന് റൺഔട്ടുകളുമാണ് ബംഗ്ല ഇന്നിങ്‌സിൽ.

ഇമ്രുൽ കയെസിനെയും സൗമ്യ സർക്കാരിനെയും ബാറ്റിങ് ഓർഡറിൽ താഴേക്കിറക്കി ലിറ്റൻ-മെഹ്ദി കൂട്ടുകെട്ടിനെയാണ് ബംഗ്ല ക്യാപ്റ്റൻ മഷ്റഫെ മൊർത്താസ ഓപ്പണിങിനു നിയോഗിച്ചത്. അതു സുന്ദരമായി ഫലിച്ചു. ലിറ്റൻ അടിച്ചു തകർത്തപ്പോൾ മെഹ്ദി മികച്ച കൂട്ടായി. ബുമ്രയുടെയും ഭുവനേശ്വറിന്റെയും പന്തുകൾ തുടരെ ബൗണ്ടറിയിലേക്കു പായിച്ച ലിറ്റൻ ബോളിങ് മാറ്റമായി യുസ്വേന്ദ്ര ചാഹൽ എത്തിയപ്പോൾ സിക്‌സറോടെയാണ് വരവേറ്റത്. ബംഗ്ലാദേശ് വൻ സ്‌കോറിലേക്കു കുതിക്കും എന്നു കരുതിയിരിക്കെ ജാദവ് ഇന്ത്യയ്ക്ക് ബ്രേക്ക്ത്രൂ നൽകി.

മെഹ്ദി കവറിൽ അമ്പാട്ടി റായുഡുവിന്റെ കയ്യിൽ. ബംഗ്ലാദേശിന്റെ തകർച്ച അവിടെ തുടങ്ങി. വിക്കറ്റ് നഷ്ടമില്ലാതെ 120 റൺസ് എന്ന നിലയിൽ നിന്ന് അഞ്ചിന് 151 എന്ന നിലയിലേക്ക് ബംഗ്ലാദേശ് വീണു. 28 പന്തുകളാണ് റൺ വഴങ്ങാതെ ജാദവ് എറിഞ്ഞത്. ആറാമനായി എത്തി ലിറ്റനു കൂട്ടായെത്തിയ സൗമ്യ സർക്കാരാണ് (33) ബംഗ്ല ഇന്നിങ്‌സ് ഭേദപ്പെട്ട നിലയിലെത്തിച്ചത്. കുൽദീപിന്റെ പന്തു മനസ്സിലാക്കുന്നതിൽ പിഴച്ച ലിറ്റനെ തലനാരിഴ വ്യത്യാസത്തിൽ ധോണി സ്റ്റംപ് ചെയ്തതോടെ ആ കൂട്ടുകെട്ടും തീർന്നു. 117 പന്തുകളിൽ 12 ഫോറും രണ്ടു സിക്‌സും അടങ്ങുന്നതാണ് ലിറ്റന്റെ സെഞ്ചുറി.

മറുപടി ബാറ്റിങിൽ ഇന്ത്യയുടെ തുടക്കം പതിയെ. എന്നാൽ ബംഗ്ലാദേശിനെപ്പോലെയായില്ല ഇന്ത്യ. ഇന്ത്യൻ നിരയിൽ രോഹിത് ശർമ (48), ദിനേഷ് കാർത്തിക് (37), എം.എസ് ധോണി (36), കേദാർ ജാദവ് (23*), രവീന്ദ്ര ജഡേജ (23), ഭുവനേശ്വർ കുമാർ (21) എന്നിവർ വിജയത്തിലേക്കു സംഭാവന നൽകി. പരുക്കു മൂലം ആദ്യം മടങ്ങിയ കേദാർ പിന്നീട് തിരിച്ചെത്തിയാണ് ഇന്ത്യൻ വിജയം പൂർത്തിയാക്കിയത്.

ഏഴാം കിരീടം ചൂടി ഇന്ത്യ

ഇന്ത്യയുടെ ഏഴാമത്തെ ഏഷ്യാ കപ്പ് കിരീടവിജയമാണ് ദുബായിലേത്. ഇതിനു മുൻപ് 1984, 1988, 1990, 1995, 2010, 2016 വർഷങ്ങളിലും ഇന്ത്യ കിരീടം ചൂടിയിട്ടുണ്ട്. അഞ്ച് കിരീടവിജയങ്ങളുമായി (1986, 1997, 2004, 2008, 2014) ശ്രീലങ്കയാണ് ആകെ കിരീടനേട്ടത്തിൽ രണ്ടാമതുള്ളത്. രണ്ടു തവണ പാക്കിസ്ഥാനും (2000, 2012) ഏഷ്യാകപ്പ് കിരീടം ചൂടിയിട്ടുണ്ട്.

അതേസമയം ഫൈനൽ കടമ്പയിൽ തട്ടിവീഴുന്നവരെന്ന ചീത്തപ്പേര് ഇക്കുറിയും ബംഗ്ലാദേശിനെ വിട്ടൊഴിഞ്ഞില്ല. അവർ ഫൈനലിൽ തോൽവി വഴങ്ങുന്ന ആറാമത്തെ പ്രധാന ടൂർണമെന്റാണിത്. ത്രിരാഷ്ട്ര പരമ്പര (2009, ശ്രീലങ്കയോട് രണ്ടു വിക്കറ്റിന് തോറ്റു), ഏഷ്യാ കപ്പ് (2012, പാക്കിസ്ഥാനോട് രണ്ടു റൺസിനു തോറ്റു), ഏഷ്യാ കപ്പ് (2016, ഇന്ത്യയോട് എട്ടു വിക്കറ്റിനു തോറ്റു), ത്രിരാഷ്ട്ര പരമ്പര (2018, ശ്രീലങ്കയോട് 79 റൺസിന് തോറ്റു), നിദാഹാസ് ട്രോഫി (2018, ഇന്ത്യയോട് നാലു വിക്കറ്റിനു തോറ്റു) എന്നിവയാണ് ബംഗ്ലാദേശ് തോറ്റ പ്രധാന ഫൈനലുകൾ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP