Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

4000 ക്ലബ്ബിലെത്തി രാഹുൽ; മറ്റു പേസ് ബൗളർമാർക്കൊന്നുമില്ലാത്ത അപൂർവ്വ റെക്കോർഡുമായി ബുംറ: ന്യൂസീലൻഡിനെതിരായ നാലാം ട്വന്റി-20യിൽ റെക്കോർഡുകൾ സ്വന്തമാക്കി ഇന്ത്യൻ താരങ്ങൾ

4000 ക്ലബ്ബിലെത്തി രാഹുൽ; മറ്റു പേസ് ബൗളർമാർക്കൊന്നുമില്ലാത്ത അപൂർവ്വ റെക്കോർഡുമായി ബുംറ: ന്യൂസീലൻഡിനെതിരായ നാലാം ട്വന്റി-20യിൽ റെക്കോർഡുകൾ സ്വന്തമാക്കി ഇന്ത്യൻ താരങ്ങൾ

സ്വന്തം ലേഖകൻ

വെല്ലിങ്ടൺ: ന്യൂസീലൻഡിനെതിരായ നാലാം ട്വന്റി-20യിൽ റെക്കോർഡണിഞ്ഞ് ഇന്ത്യൻ താരങ്ങൾ. കെ.എൽ രാഹുലും ജസ്പ്രീത് ബുംറയുമാണ് പുത്തൻ റെക്കോർഡുകൾ തുറന്നത്. ട്വന്റി-20 കരിയറിൽ രാഹുൽ 4000 റൺസ് പൂർത്തിയാക്കിയപ്പോൾ മറ്റു പേസ് ബൗളർമാർക്കൊന്നുമില്ലാത്ത റെക്കോഡാണ് ബുംറ സ്വന്തമാക്കിയത്. അന്താരാഷ്ട്ര ട്വന്റി-20യിൽ നാല് ഓവർ പൂർത്തിയാക്കിയ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ തവണ ആറിൽ താഴെ ഇക്കോണമിയിൽ പന്തെറിഞ്ഞ താരമെന്ന നേട്ടമാണ് ബുംറയുടെ പേരിനൊപ്പം ചേർന്നത്.

മത്സരത്തിൽ എട്ടു റൺസിലെത്തിയപ്പോഴാണ് രാഹുൽ 4000 ക്ലബ്ബിലെത്തിയത്. ഈ നേട്ടത്തിലെത്തുന്ന 94-ാമത്തെ താരമാണ് രാഹുൽ. രാഹുലിന്റെ നാലാം ട്വന്റി-20യാണ് ഇത്. അതേസമയം ട്വന്റി-20യിൽ 2000-ത്തിലേറെ റൺസ് നേടിയ താരങ്ങളിൽ ബാറ്റിങ് ശരാശരിയിൽ രണ്ടാം സ്ഥാനത്താണ് രാഹുൽ. പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമാണ് ഒന്നാമത്. അന്താരാഷ്ട്ര ട്വന്റി-20യിൽ രാഹുലിനേക്കാൾ റൺസ് നേടിയ ഇന്ത്യൻ താരങ്ങൾ അഞ്ചു പേരാണ്. വിരാട് കോലി, രോഹിത് ശർമ്മ, സുരേഷ് റെയ്ന, ശിഖർ ധവാൻ, എം.എസ് ധോനി എന്നിവരാണ് രാഹുലിന് മുന്നിലുള്ളത്.

അതേസമയം അപൂർവ്വ റെക്കോർഡാണ് ബുംറയുടേത്. പതിനാലാം തവണയാണ് ബുംറ ആറിൽ താഴെ ഇക്കോണമിയിൽ പന്തെറിയുന്നത്. പാക്കിസ്ഥാൻ പേസർ സുഹൈൽ തൻവീർ, ന്യൂസീലൻഡിന്റെ ടിം സൗത്തി എന്നിവരെ പിന്നിലാക്കിയാണ് ബുംറയുടെ നേട്ടം. ഇന്ത്യൻ സ്പിൻ ബൗളർ രവിചന്ദ്ര അശ്വിന്റെ റെക്കോഡും ബുംറ മറികടന്നു. വെല്ലിങ്ടണിൽ നാല് ഓവർ എറിഞ്ഞ ബുംറ 20 റൺസ് മാത്രമാണ് വഴങ്ങിയത്. അഞ്ച് ആണ് ഇക്കോണമി. ഒപ്പം മാർട്ടിൻ ഗപ്റ്റിലിന്റെ വിക്കറ്റുമെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP