Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യൻ താരങ്ങൾ ഭാര്യമാരെയും കാമുകിമാരെയും ഒപ്പംകൂട്ടരുതെന്ന് ബിസിസിഐ; ശ്രീലങ്കൻ പര്യടനത്തിന് മുമ്പ് നിർദ്ദേശം നൽകിയത് കോലി - അനുഷ്‌ക വിവാദത്തിന്റെ പശ്ചാത്തലത്തിൽ

ഇന്ത്യൻ താരങ്ങൾ ഭാര്യമാരെയും കാമുകിമാരെയും ഒപ്പംകൂട്ടരുതെന്ന് ബിസിസിഐ; ശ്രീലങ്കൻ പര്യടനത്തിന് മുമ്പ് നിർദ്ദേശം നൽകിയത് കോലി - അനുഷ്‌ക വിവാദത്തിന്റെ പശ്ചാത്തലത്തിൽ

മുംബൈ: ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യൻ താരങ്ങൾ ഭാര്യമാരെയും കാമുകിമാരെയും ഒപ്പംകൂട്ടരുതെന്ന് ബിസിസിഐയുടെ നിർദ്ദേശം. ഓഗസ്റ്റ് പന്ത്രണ്ടിന് ആരംഭിക്കുന്ന ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിന് മുന്നോടിയായാണ് ബിസിസിഐയുടെ ഈ നിർദ്ദേശം. മുതിർന്ന കളിക്കാർക്ക് സിംബാവേ പര്യടനത്തിൽ വിശ്രമം അനവദിച്ചിരുന്നു. ഇത് കൂടാതെ കളിക്കാർക്ക് കുടുംബത്തോടൊപ്പവും പ്രിയപ്പെട്ടവർക്കൊപ്പവും ചെലവഴിക്കാൻ ആവശ്യത്തിന് സമയം കിട്ടിയെന്നും ബിസിസിഐ പറയുന്നു. അതുകൊണ്ട് താരങ്ങൾ ശ്രീലങ്കയിൽ മത്സരത്തിൽ മാത്രമാണ് ശ്രദ്ധിക്കേണ്ടതെന്നുമാണ് ബിസിസിഐയുടെ നിർദ്ദേശം.

ടീമിലെ സീനിയർ താരങ്ങൾ അവസാനമായി കളിച്ചത് ഒരുമാസംമുൻപ് ബംഗ്ലാദേശിലാണ്. സിംബാംബ്വേ പര്യടനത്തിൽ വിശ്രമവും അനുവദിച്ചു. അതുകൊണ്ടുതന്നെ കളിക്കാർക്ക് കുടുംബത്തോടൊപ്പവും പ്രിയപ്പെട്ടവർക്കൊപ്പവും ചെലവഴിക്കാൻ ആവശ്യത്തിന് സമയം കിട്ടിയെന്നും താരങ്ങൾ ശ്രീലങ്കയിൽ മത്സരത്തിൽ മാത്രമാണ് ശ്രദ്ധിക്കേണ്ടതെന്നുമാണ് ബിസിസിഐയുടെ നിർദ്ദേശം. വിദേശപരമ്പരകളിൽ വിരാട് കോലി കാമുകി അനുഷ്‌ക ശർമയെ മിക്കപ്പോഴും കൂടെക്കൂട്ടാറുണ്ട്.

ചിലപ്പോഴെല്ലാം ഇത് വിവാദങ്ങൾക്ക് കാരണവുമാവാരുണ്ട്. മറ്റുതാരങ്ങളും കുടുംബാംഗങ്ങളെ കൂടെകൂട്ടുന്നത് പതിവാണ്. ഇന്ത്യൻ ഡ്രസ്സിങ് റൂമിന് സമീപം വിരാട് കോലിക്കൊപ്പം അനുഷ്‌ക്ക എത്തിയത് നേരത്തെ വിവാദത്തിന് ഇടയാക്കിയിരുന്നു. വിരാട് കോലി ടെസ്റ്റ് നായകനായതിന് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ സമ്പൂർണ പരമ്പരയാണ് ശ്രീലങ്കയിലേത്. ഓഗസ്റ്റ് പന്ത്രണ്ടിന് തുടങ്ങുന്ന പരമ്പരയിൽ മൂന്ന് ടെസ്റ്റുകളാണുള്ളത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP