Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിയർ കഴിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്ത് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ;അന്തസ്സോടെ പെരുമാറണമെന്ന് ബിസിസിഐയുടെ താക്കീത്: കുംബ്ലെയുടെ കുട്ടികൾ രാജ്യത്തെ യുവാക്കൾക്ക് മാതൃകയാകേണ്ടവരെന്നും ബോർഡ്

ബിയർ കഴിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്ത് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ;അന്തസ്സോടെ പെരുമാറണമെന്ന് ബിസിസിഐയുടെ താക്കീത്: കുംബ്ലെയുടെ കുട്ടികൾ രാജ്യത്തെ യുവാക്കൾക്ക് മാതൃകയാകേണ്ടവരെന്നും ബോർഡ്

നിൽ കുംബ്ലെ പരിശീലകനായി സ്ഥാനമേറ്റ ശേഷം പുതിയ പരിശീലന രീതികളുടെ വാർത്തകളാണ് എവിടെയും നിറഞ്ഞ നിന്നത്. സ്വാതന്ത്ര്യത്തോടൊപ്പം അച്ചടക്കവും എന്നായിരുന്നു പരിശീലകന്റെ മുദ്രാവാക്യവും.കഴിഞ്ഞ ദിവസം കരീബിയൻ ബീച്ചായ സെന്റ നെവിസിൽ ടീമിന്റെ സ്വാതന്ത്ര്യം അച്ചടക്കം ഇല്ലാതാക്കിയതായാണ് ബിസിസിഐ പരാമർശം.ബിയർ കഴിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് ബിസിസിഐയുടെ താക്കീത്. അൽപം മാന്യതയോടെ പെരുമാറാൻ എങ്കിലും പഠിക്കൂ എന്നാണ് താരങ്ങളോട് ബിസിസിഐ പറഞ്ഞത്. താരങ്ങളുടെ നടപടിയിൽ കടുത്ത അതൃപ്തിയാണ് ബിസിസിഐ രേഖപ്പെടുത്തിയത്. മാന്യമായി പെരുമാറണമെന്നു താരങ്ങളെ അറിയിക്കാൻ ബിസിസിഐ ടീം മാനേജർ റിയാസ് ഭഗ്വാനോടു നിർദേശിച്ചതായാണ് റിപ്പോർട്ടുകൾ.

വെസ്റ്റ്ഇൻഡീസ് പര്യടനത്തിനിടെയാണ് ലോകേഷ് രാഹുൽ അടക്കമുള്ള താരങ്ങൾ ബിയർ കുപ്പിയുമായി നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത.കെ.എൽ രാഹുൽ, സ്റ്റുവർട്ട് ബിന്നി, ഉമേഷ് യാദവ്, ബിസിസിഐ അധികൃതർ എന്നിവർ ബിയർ കുപ്പിയുമായി ഇരിക്കുന്ന ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് താരങ്ങൽക്കെതിരെ നിലപാടുമായി ബിസിസിഐ രംഗത്തെത്തിയത്.ഇക്കാര്യം താരങ്ങളെ നേരിട്ട് അറിയിക്കാൻ ബോർഡ് തയ്യാറായില്ലെങ്കിലും പെരുമാറ്റത്തിൽ മാന്യത ഉണ്ടാകാൻ ശ്രദ്ധിക്കണമെന്ന് താരങ്ങളോട് നിർദേശിക്കാൻ മാനേജരെ ചുമതലപ്പെടുത്തുകയായിരുന്നു. രാജ്യത്തെ യുവതലമുറയുടെ റോൾ മോഡലുകളാണ് താരങ്ങൾ. അതുകൊണ്ട് തലമുറയെ വഴി തെറ്റിക്കുന്ന ചിത്രങ്ങൾ ഷെയർ ചെയ്യരുതെന്നാണ് താരങ്ങൾക്ക് ബിസിസിഐ നൽകിയ ഉപദേശം.ബിസിസിഐ അതൃപ്തി അറിയിച്ചതിനു പിന്നാലെ താരങ്ങൾ വിവാദ ചിത്രങ്ങൾ പിൻവലിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP