Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഏകദിന റാങ്കിങിൽ ഇന്ത്യൻ പടയോട്ടം; വിരാട് കോലിയും രോഹിത് ശർമ്മയും തലപ്പത്ത്; ശിഖർ ധവാൻ അഞ്ചാമത്; ബൗളർമാരിൽ ബുംറ തന്നെ ഒന്നാമൻ കുൽദീപ് മൂന്നാമത്; ഓൾ റൗണ്ടർമാരിൽ അഫ്ഗാൻ താരം റാഷിദ് ഖാൻ ഒന്നാമത്; ഏഷ്യ കപ്പ് വിജയത്തിന് പിന്നാലെ റാങ്കിങിൽ വൻ നേട്ടവുമായി ഇന്ത്യൻ താരങ്ങൾ

ഏകദിന റാങ്കിങിൽ ഇന്ത്യൻ പടയോട്ടം; വിരാട് കോലിയും രോഹിത് ശർമ്മയും തലപ്പത്ത്; ശിഖർ ധവാൻ അഞ്ചാമത്; ബൗളർമാരിൽ ബുംറ തന്നെ ഒന്നാമൻ കുൽദീപ് മൂന്നാമത്; ഓൾ റൗണ്ടർമാരിൽ അഫ്ഗാൻ താരം റാഷിദ് ഖാൻ ഒന്നാമത്; ഏഷ്യ കപ്പ് വിജയത്തിന് പിന്നാലെ റാങ്കിങിൽ വൻ നേട്ടവുമായി ഇന്ത്യൻ താരങ്ങൾ

സ്പോർട്സ് ഡെസ്‌ക്‌

ദുബായ്: ഏഷ്യാ കപ്പിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ ഐസിസിയുടെ ഏകദിന റാങ്കിങ്ങിൽ ഇന്ത്യൻ താരങ്ങളുടെ കുതിപ്പ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യൻ താരങ്ങൾ ഒരുപോലെ നേട്ടമുണ്ടാക്കി. ബാറ്റ്‌സ്മാന്മാരിൽ ആദ്യ അഞ്ചിൽ മൂന്നുപേരും ഇന്ത്യൻ താരങ്ങളാണ്. ബോളർമാരുടെ പട്ടികയിൽ ആദ്യ അഞ്ചിൽ രണ്ടു പേരാണ് ഇന്ത്യക്കാരുള്ളത്. ടീമുകളിൽ ഇന്ത്യ ഇംഗ്ലണ്ടിനു പിന്നിൽ രണ്ടാം സ്ഥാനത്തു തുടരുന്നു.

ഏഷ്യാ കപ്പിൽനിന്ന് വിശ്രമിച്ചെങ്കിലും ഏകദിന ബാറ്റ്‌സ്മാന്മാരുടെ പട്ടികയിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഒന്നാം സ്ഥാനം നിലനിർത്തി കോഹ്‌ലിയുടെ പകരക്കാരനായി ടീമിനെ നയിച്ച രോഹിത് ശർമ രണ്ടാമതെത്തി. രണ്ടു സ്ഥാനം കയറിയാണ് രോഹിത് രണ്ടാമതെത്തിയത്. അഞ്ച് മൽസരങ്ങളിൽനിന്ന് 317 റൺസ് നേടിയ രോഹിത് ശർമയുടെ പ്രകടനം ഏഷ്യാകപ്പ് കിരീട വിജയത്തിൽ നിർണായകമായിരുന്നു. ഒരു സെഞ്ചുറിയും രണ്ട് അർധസെഞ്ചുറിയും സഹിതം 105.66 റൺ ശരാശരിയിലാണ് രോഹിത് 317 റൺസെടുത്തത്.

ഇന്ത്യൻ ഓപ്പണറും ഏഷ്യകപ്പിലെ മാൻ ഓഫ് ദ സീരീസുമായ ശിഖർ ധവാൻ പട്ടികയിൽ അഞ്ചാം സ്ഥാനത്തുണ്ട്. നാലു സ്ഥാനം കയറിയാണ് ധവാൻ അഞ്ചാമതെത്തിയത്. അഞ്ച് ഇന്നിങ്‌സുകളിൽനിന്ന് രണ്ടു സെഞ്ചുറി സഹിതം 342 റൺസ് നേടിയ ധവാൻ, ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവുമാണ്. ബാറ്റ്‌സ്മാന്മാരിൽ ഇവർക്കു പിന്നിലുള്ള ഇന്ത്യൻ താരം മഹേന്ദ്രസിങ് ധോണിയാണ്. 18ാം സ്ഥാനത്ത്.

ബോളർമാരിൽ ജസ്പ്രീത് ബുമ്ര ഒന്നാം സ്ഥാനം നിലനിർത്തി. ഏഷ്യാകപ്പിൽ ഇന്ത്യൻ വിജയത്തിൽ ബുമ്രയുടെ ഓപ്പണിങ്, ഡെത്ത് ഓവർ സ്‌പെല്ലുകളും നിർണായകമായിരുന്നു. ആറു മൽസരങ്ങളിൽനിന്ന് 10 വിക്കറ്റ് പിഴുത കുൽദീപ് യാദവ് മൂന്നു സ്ഥാനങ്ങൾ കയറി മൂന്നാം സ്ഥാനത്തെത്തി. കുൽദീപിന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങാണിത്. ഏഷ്യാകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത അഫ്ഗാൻ താരം റാഷിദ് ഖാനാണ് ബോളർമാരിൽ രണ്ടാമൻ. ഇതിനൊപ്പം ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഒന്നാമതെത്താനും റാഷിദ് ഖാനു സാധിച്ചു.ബോളർമാരിൽ യുസ്വേന്ദ്ര ചാഹൽ 11ാം സ്ഥാനത്തുണ്ട്. ഭുവേനേശ്വർ കുമാർ 23ാം സ്ഥാനത്തും അക്‌സർ പട്ടേൽ 24ാം സ്ഥാനത്തുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP