Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്റ്റുവർട് ബിന്നിയെയും ഷാർദുൾ താക്കൂറിനേയും ഒഴിവാക്കി; വിൻഡീസ് പര്യടനത്തിലെ ടീമിൽ നിന്നും മറ്റ് മാറ്റങ്ങളില്ല; ന്യൂസിലാന്റിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

സ്റ്റുവർട് ബിന്നിയെയും ഷാർദുൾ താക്കൂറിനേയും ഒഴിവാക്കി; വിൻഡീസ് പര്യടനത്തിലെ ടീമിൽ നിന്നും മറ്റ് മാറ്റങ്ങളില്ല; ന്യൂസിലാന്റിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: ന്യൂസിലാന്റിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം വെസ്റ്റിന്റീസ് പര്യടനം നടത്തിയ ഇന്ത്യൻ ടീമിൽ നിന്നും സ്റ്റുവർട് ബിന്നി, ഷാർദുൾ താക്കൂർ എന്നിവരെ ഒഴിവാക്കി. ടീമിൽ മറ്റ് മാറ്റങ്ങളൊന്നും വരുത്താതെയാണ് പ്രഖ്യാപനം നടത്തിയത്. ചീഫ് സെലക്ഠർ സന്ദീപ് പാട്ടിലിന്റെ നേതൃത്വത്തിൽ കൂടിയ സിലക്ഷൻ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്. വിന്റീസ് പര്യടനത്തിന് 17 അംഗ സംഘത്തെയാണ് ഇന്ത്യ അയച്ചിരുന്നത്. ടെസ്റ്റ് മത്സരങ്ങളിൽ മോശം പ്രകടനം തുടരുന്ന രോഹിത് ഷർമ്മയെ ടീമിൽ ഉൾപ്പെടുത്തുമോ എന്ന് ഏവരും ഉറ്റ്‌നോക്കിയിരുന്നു.

ടീം: വിരാട് കൊഹ്ലി (ക്യാപ്റ്റൻ), കെ.എൽ രാഹുൽ, ശിഖർ ധവാൻ, ചെതേശ്വർ പുജാര, അജിങ്ക്യാ റഹാനെ, മുരളി വിജയ്, രോഹിത് ഷർമ്മആർ.അശ്വിൻ, വൃദ്ധിമാന്‍ സാഹ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഇഷാന്ത് ഷർമ്മ, ഭുവനേശ്വർ കുമാർ, അമിത് മിശ്ര, ഉമേഷ് യാദവ്

ഈ സീസണിൽ ഇന്ത്യക്ക് ഏകദിന മത്സരങ്ങളെക്കാളും അധികം കളിക്കേണ്ടത് ടെ്ര്രസ് മത്സരങ്ങളാണ്. ഈ വർഷം ന്യൂസിലാന്റിനെതിരെ മൂന്നും ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകളുമാണ് വിരാട് കൊഹ്ലിയും സംഘവും കളിക്കുക. കീവികൾക്കെതിരെയുള്ള ആദ്യ മത്സരം ഈ മാസം 22ന് കാൻപൂരിലും, 2ാം മത്സരം സെപ്റ്റംബർ 30 മുതൽ കൊൽക്കത്തയിലും അവസാന ടെസ്റ്റ് ഒക്ടോബർ എട്ട് മുതൽ ഇൻഡോറിലും നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP