Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തുടക്കത്തിൽ വീറു കാട്ടിയ കിവികൾ അശ്വിന്റെ ഏറിൽ തളർന്നു വീണു; ഇൻഡോർ ടെസ്റ്റിൽ രണ്ടു ദിനവും കൈനിറയെ വിക്കറ്റും ശേഷിക്കെ ഇന്ത്യക്ക് 276 റൺസ് ലീഡ്

തുടക്കത്തിൽ വീറു കാട്ടിയ കിവികൾ അശ്വിന്റെ ഏറിൽ തളർന്നു വീണു; ഇൻഡോർ ടെസ്റ്റിൽ രണ്ടു ദിനവും കൈനിറയെ വിക്കറ്റും ശേഷിക്കെ ഇന്ത്യക്ക് 276 റൺസ് ലീഡ്

ഇൻഡോർ: തുടക്കത്തിലെ വീറ് സ്പിന്നർ ആർ അശ്വിനു മുന്നിൽ പുറത്തെടുക്കാൻ കഴിയാതെ വന്നതോടെ ഇന്ത്യക്കെതിരായ ടെസ്റ്റിൽ ന്യൂസിലൻഡ് ആദ്യ ഇന്നിങ്‌സിൽ ലീഡ് വഴങ്ങി. ഇന്ത്യയുടെ 557 റൺസ് എന്ന കൂറ്റൻ സ്‌കോർ മുന്നിൽ കണ്ടു ബാറ്റിങ് തുടങ്ങിയ കിവികൾ 299 റൺസിന് എല്ലാവരും പുറത്തായി.

ആറു വിക്കറ്റ് പിഴുത അശ്വിന്റെ ബൗളിഗ് മികവിൽ ഇന്ത്യക്ക് ഒന്നാം ഇന്നിങ്‌സ് ലീഡ് ലഭിച്ചത്. 81 റൺസ് വഴങ്ങിയായിരുന്നു അശ്വിന്റെ ആറു വിക്കറ്റ് പ്രകടനം.

മികച്ച തുടക്കത്തിനുശേഷമാണു ന്യൂസിലൻഡ് നിര തകർന്നടിഞ്ഞത്. 258 റൺസ് ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയ ഇന്ത്യ ന്യൂസിലൻഡിനെ ഫോളോ ഓൺ ചെയ്യിക്കാതെ രണ്ടാം ഇന്നിങ്‌സിൽ ബാറ്റിംഗിനിറങ്ങി. മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടം കൂടാതെ 18 റൺസ് എന്ന നിലയിലാണ്. മുരളി വിജയ് (11), ചേതേശ്വർ പുജാര (1) എന്നിവരാണ് ക്രീസിൽ. 10 വിക്കറ്റും രണ്ടു ദിനവും ശേഷിക്കെ ഇന്ത്യക്ക് 276 റൺസ് ലീഡുണ്ട്.

രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യയുടെ ഓപ്പണർ ഗൗതം ഗംഭീറിനു പരിക്കേറ്റു പുറത്തു പോകേണ്ടി വന്നത് ഇന്ത്യക്കു തിരിച്ചടിയായി. രണ്ടാം റൺസിനായി ഓടുന്നതിനിടെ ഡൈവ് ചെയ്യേണ്ടി വന്നതാണു ഗംഭീറിനു വിനയായത്. വലത്തെ തോളിൽ പരിക്കേറ്റ ഗംഭീർ ഏഴു പന്തിൽ ഒരു ഫോർ ഉൾപ്പെടെ ആറു റൺസുമായി മടങ്ങുകയായിരുന്നു.

ന്യൂസിലൻഡിനായി ഓപ്പണർമാരായ മാർട്ടിൻ ഗപ്റ്റിൽ (72), ടോം ലാതം (53), ജയിംസ് നീഷാം (71) എന്നിവർ അർധസെഞ്ചുറി നേടി. ആദ്യ ഇന്നിങ്‌സിൽ വിരാട് കോഹ്ലിയുടെ ഇരട്ട സെഞ്ചുറിയുടെയും (211) രഹാനെയുടെ സെഞ്ചുറിയുടെയും (188) മികവിലാണ് ഇന്ത്യ 557 റൺസ് നേടിയത്.

കിവീസ് ഒരു ഘട്ടത്തിൽ വിക്കറ്റ് നഷ്ടം കൂടാതെ 118 എന്ന നിലയിലായിരുന്നു. എന്നാൽ പിന്നീട് അശ്വിന്റെയും രവീന്ദ്ര ജഡേജയുടെയും പന്തുകൾക്കു മുന്നിൽ കറങ്ങി വീണു. ജഡേജ രണ്ടു വിക്കറ്റ് നേടി. കിവീസ് നിരയിൽ രണ്ടു പേർ റണ്ണൗട്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP