Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്രിക്കറ്റ് പൂരത്തിന് തിരിതെളിഞ്ഞു; ഐപിഎൽ പതിനൊന്നാം സീസണ് വാംഖഡെയിൽ പ്രൗഢ ഗംഭീരമായ തുടക്കം; ചെന്നൈ സൂപ്പർ കിങ്സും രാജസ്ഥാൻ റോയൽസും മടങ്ങിയെത്തിയതോടെ ഐപിഎല്ലിൽ ഇത്തവണ മാറ്റുരക്കുക എട്ടു ടീമുകൾ

ക്രിക്കറ്റ് പൂരത്തിന് തിരിതെളിഞ്ഞു; ഐപിഎൽ പതിനൊന്നാം സീസണ് വാംഖഡെയിൽ പ്രൗഢ ഗംഭീരമായ തുടക്കം; ചെന്നൈ സൂപ്പർ കിങ്സും രാജസ്ഥാൻ റോയൽസും മടങ്ങിയെത്തിയതോടെ ഐപിഎല്ലിൽ ഇത്തവണ മാറ്റുരക്കുക എട്ടു ടീമുകൾ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഐപിഎൽ പതിനൊന്നാം സീസണ് വാംഖഡെയിൽ പ്രൗഢ ഗംഭീരമായ തുടക്കം. ബോളിവുഡ് താരങ്ങളുടെ നൃത്തചുവടുകളുടെ അകമ്പടിയോടെയാണ് ക്രിക്കറ്റ് പൂരത്തിന് കൊടിയേറിയത്.

ബോളിവുഡ് യുവതാരം വരുൺ ധവാനും, ഡാൻസിങ് ഇതിഹാസം പ്രഭുദേവയും ചേർന്ന് തിരികൊളുത്തിയ ആഘോഷരാവിൽ ഋതിക്ക് റോഷന്റെ ചടുലമായ ചുവടുകൾ മാറ്റ് കൂട്ടി. ബാഹുബലിയുടെ നൃത്താവിഷ്‌കാരവുമായി തമന്നയും, ശേഷം ജാക്വലിൻ ഫെർണാണ്ടസും രംഗത്ത് എത്തിയതോടെ ഐപിഎൽ ഉദ്ഘാടന വേദി ഇളകി മറിഞ്ഞു.

ചെന്നൈ സൂപ്പർ കിങ്സും രാജസ്ഥാൻ റോയൽസും മടങ്ങിയെത്തിയതോടെ ആകെ എട്ടു ടീമുകളാണ് ഇത്തവണ ഐ.പി.എല്ലിൽ മാറ്റുരക്കുക. ഒപ്പം അമ്പയർമാരുടെ തീരുമാനം പുനഃപരിശോധിക്കുന്ന ഡി.ആർ.എസ് സംവിധാനവും ഇത്തവണയുണ്ടാകും. മൂന്ന് തവണ ചാംപ്യന്മാരായ മുംബൈ ഇന്ത്യൻസിന്റെ പേരിലാണ് കൂടുതൽ ഐപിഎൽ കിരീടങ്ങൾ. പഞ്ചാബ്, ഡൽഹി, ബെംഗളൂരു എന്നീ ടീമുകളാവട്ടെ കന്നിക്കിരീടം തേടിയാണിറങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP