Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൺറൈസേഴ്‌സിനെ മറികടന്ന് പുണെ പോയിന്റ് പട്ടികയിൽ രണ്ടാമത്; അവസാന ഓവറിലെ ഹാട്രിക്കുമായി കൈയടി നേടി ജയ്‌ദേവ്; തുടർച്ചയായ മൂന്നാം ജയവുമായി പ്ലേഓഫ് സാധ്യതയും ഉറപ്പിച്ചു

സൺറൈസേഴ്‌സിനെ മറികടന്ന് പുണെ പോയിന്റ് പട്ടികയിൽ രണ്ടാമത്; അവസാന ഓവറിലെ ഹാട്രിക്കുമായി കൈയടി നേടി ജയ്‌ദേവ്; തുടർച്ചയായ മൂന്നാം ജയവുമായി പ്ലേഓഫ് സാധ്യതയും ഉറപ്പിച്ചു

ഹൈദരാബാദ്: പുണെ സൂപ്പർ ജയന്റ് ഐപിഎൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. നിലവിലെ ചാംപ്യന്മാരായ സൺറൈസേഴ്‌സ് ഹൈദരാബാദിനെ 12 റൺസിന് തോൽപ്പിച്ചാണ് രണ്ടാമത് എത്തിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പുണെ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുത്തപ്പോൾ, ഹൈദരാബാദിന്റെ മറുപടി 136 റൺസിലൊതുങ്ങി. നിർണായകമായ അവസാന ഓവറിൽ ഹാട്രിക്ക് നേടിയ ജയ്‌ദേവ് ഉനദ്ഘട്ടാണ് പുണെയ്ക്ക് തുടർച്ചയായ മൂന്നാം ജയം സമ്മാനിച്ചത്. 12ാം മൽസരം കളിച്ച് എട്ടാം ജയം കുറിച്ച പുണെ, 16 പോയിന്റുമായാണ് രണ്ടാം സ്ഥാനത്തേക്കു കയറിയത്.

ഒന്നാം സ്ഥാനത്തുള്ള മുംബൈയ്ക്കും 16 പോയിന്റാണെങ്കിലും റൺശരാശരിയിൽ പിന്നിലായതോടെയാണ് പുണെ രണ്ടാമതായത്. ഇത്രതന്നെ മൽസരങ്ങളിൽനിന്ന് 13 പോയിന്റുള്ള ഹൈദരാബാദ് നാലാം സ്ഥാനത്താണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP