Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഐപിൽ ലേലത്തിൽ കോളടിച്ച് ഇംഗ്ലീഷ് താരങ്ങൾ; രണ്ടു കോടി മാത്രം വിലയുണ്ടായിരുന്ന ബെൻ സ്‌റ്റോക്‌സിനെ 14.5 കോടിക്കു സന്തമാക്കിയത് പൂന; 50 ലക്ഷം വിലയുണ്ടായിരുന്ന ടൈമൽ മിൽസിനെ ബാംഗ്ലൂർ മേടിച്ചത് 12 കോടിക്ക്; മലയാളി പേസർ ബേസിൽ തമ്പി 85 ലക്ഷത്തിന് ഗുജറാത്ത് ലയൺസിലും

ഐപിൽ ലേലത്തിൽ കോളടിച്ച് ഇംഗ്ലീഷ് താരങ്ങൾ; രണ്ടു കോടി മാത്രം വിലയുണ്ടായിരുന്ന ബെൻ സ്‌റ്റോക്‌സിനെ 14.5 കോടിക്കു സന്തമാക്കിയത് പൂന; 50 ലക്ഷം വിലയുണ്ടായിരുന്ന ടൈമൽ മിൽസിനെ ബാംഗ്ലൂർ മേടിച്ചത് 12 കോടിക്ക്; മലയാളി പേസർ ബേസിൽ തമ്പി 85 ലക്ഷത്തിന് ഗുജറാത്ത് ലയൺസിലും

ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പത്താം പതിപ്പിലേക്കായുള്ള ലേലത്തിൽ ഇംഗ്ലീഷ് കളിക്കാർക്കു ഡിമാൻഡ്. ഏറ്റവും ഉയർന്ന തുകയ്ക്കു വിറ്റുപോയ രണ്ടു താരങ്ങളും ഇംഗ്ലീഷുകാരായിരുന്നു. ഇംഗ്ലണ്ടിന്റെ വൈസ് ക്യാപ്റ്റനായ ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സാണ് ഏറ്റവും ഉയർന്ന തുകയായ 14.5 കോടി രൂപയ്ക്കു വിറ്റുപോയത്. രണ്ടു കോടി രൂപമാത്രം അടിസ്ഥാന വില ഉണ്ടായിരുന്ന സ്റ്റോക്‌സിനെ ഇത്രയും വില കൊടുത്തു പൂന സൂപ്പർ ജയന്റ്‌സാണു സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വിലയാണ് സ്‌റ്റോക്‌സിനു ലഭിച്ചത്. കഴിഞ്ഞ സീസണിൽ 16 കോടി രൂപയ്ക്ക് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ സ്വന്തമാക്കിയ യുവരാജ് സിങ്ങിന് ലഭിച്ചതാണ് ഐപിഎലിലെ ഏറ്റവും ഉയർന്ന വില.

ഇംഗ്ലണ്ടിന്റെ യുവബോളർ ടൈമൽ മിൽസാണ് ലേലത്തിൽ രണ്ടാമത്തെ വലിയ തുക സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിൽ ഒരു ബോളർക്കു ലഭിക്കുന്ന ഉയർന്ന തുകയായ 12 കോടി രൂപയ്ക്ക് ടൈമൽ മിൽസിനെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ സ്വന്തമാക്കി. 50 ലക്ഷം രൂപ മാത്രമായിരുന്നു മിൽസിന്റെ അടിസ്ഥാന വില. ഇംഗ്ലണ്ടിന്റെ ഒയിൻ മോർഗനെ രണ്ടു കോടി രൂപയ്ക്ക് കിങ്‌സ് ഇലവൻ പഞ്ചാബും സ്വന്തമാക്കി.

മലയാളി പേസ് ബൗളർ ബേസിൽ തമ്പിയെ 85 ലക്ഷം രൂപയ്ക്ക് ഗുജറാത്ത് ലയൺസ് സ്വന്തമാക്കി. 10 ലക്ഷം രൂപയായിരുന്നു ബേസിലിന്റെ അടിസ്ഥാനവില. ഇന്ത്യൻ പേസർമാരായ ഇർഫാൻ പഠാനെയും ഇഷാന്ത് ശർമയെയും ആദ്യ ലേലത്തിൽ ആരും സ്വന്തമാക്കിയില്ല.

ബെംഗളൂരുവിൽ നടക്കുന്ന താരലേലത്തിൽ നാട്ടിലും മറുനാട്ടിലുമുള്ള 357 കളിക്കാരാണ് എട്ടു ടീമുകളുടെ വിളി പ്രതീക്ഷിച്ചെത്തിയിരിക്കുന്നത്. എല്ലാ ടീമുകളിലുമായി പരമാവധി 77 താരങ്ങൾക്കു മാത്രമാണ് അവസരം ലഭിക്കുക. ഒൻപതു രാജ്യങ്ങളിൽ നിന്നായി 122 രാജ്യാന്തര ക്രിക്കറ്റർമാർ കളിമിടുക്കിന്റെ പണത്തൂക്കം അറിയാൻ കാത്തിരിക്കുന്നു. ലേലത്തുകയുടെ കാര്യത്തിൽ ഞെരുക്കമുള്ളതിനാൽ ശ്രദ്ധാപൂർവമുള്ള വിളിക്കാണ് ആരംഭത്തിൽ ടീമുകൾ പ്രാധാന്യം നൽകുന്നത്.

ഓസീസ് താരം ഡാനിയേൽ ക്രിസ്റ്റ്യൻ അടിസ്ഥാന വിലയായ ഒരു കോടി രൂപയ്ക്ക് പുണെ സൂപ്പർ ജയന്റ്‌സിലെത്തി. 20 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള ഹൈദരാബാദുകാരൻ മുഹമ്മദ് സിറാജിന് 2.6 കോടി രൂപ ലഭിച്ചു. ഹൈദരാബാദ് സൺറൈസേഴ്‌സാണ് താരത്തെ സ്വന്തമാക്കിയത്.

10 ലക്ഷം രൂപ അടിസ്ഥാന വിലയുമായി രണ്ടാം ഘട്ടത്തിനെത്തിയ മലയാളി താരം വിഷ്ണു വിനോദിന് വീണ്ടും നിരാശ. ആരും ലേലത്തിലെടുത്തില്ല.

ഒരു കോടി രൂപ അടിസ്ഥാന വിലയുമായി രണ്ടാം ഘട്ടത്തിനെത്തിയ ഓസീസ് താരം നഥാൻ കോൾട്ടർനീലിന് കോളടിച്ചു. 3.5 കോടി രൂപയ്ക്കു കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്ക്.

ഇന്ത്യൻ ബോളർ വരുൺ ആരോൺ 2.8 കോടി രൂപയ്ക്ക് കിങ്‌സ് ഇലവൻ പഞ്ചാബിൽ. അടിസ്ഥാന വില 2 കോടി.

ഇന്ത്യൻ താരം റിഷി ധവാൻ 55 ലക്ഷം രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ. അടിസ്ഥാന വില 30 ലക്ഷം മാത്രം.

ഇന്ത്യൻ താരം കരൺ ശർമ 3.2 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസിൽ. അടിസ്ഥാന വില 30 ലക്ഷം മാത്രം.

ഇംഗ്ലീഷ് താരം ക്രിസ് വോക്‌സ് 4.2 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ. അടിസ്ഥാന വില 2 കോടി രൂപ.

അഫ്ഗാനിസ്ഥാനിൽനിന്നുള്ള സ്പിന്നർ റാഷിദ് ഖാനെ നാലു കോടി രൂപയ്ക്ക് ഹൈദരാബാദ് സൺറൈസേഴ്‌സ് സ്വന്തമാക്കി. അടിസ്ഥാന വില 50 ലക്ഷം രൂപ മാത്രം.

10 ലക്ഷം മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന ടി. നടരാജൻ മൂന്നു കോടി രൂപയ്ക്ക് കിങ്‌സ് ഇലവൻ പഞ്ചാബിലേക്ക്.

10 ലക്ഷം രൂപമാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന ഇന്ത്യൻ താരം അനികേത് ചൗധരി രണ്ടു കോടിക്ക് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിൽ. താരത്തിനായി നടന്നത് വാശിയേറിയ ലേലം.

ഇന്ത്യൻ താരം ഏകലവ്യ ദ്വിവേദി 75 ലക്ഷം രൂപയ്ക്ക് ഹൈദരാബാദ് സൺറൈസേഴ്‌സിൽ. അടിസ്ഥാന വില 30 ലക്ഷം മാത്രം.


മലയാളത്തിന്റെ പുതിയ സെൻസേഷൻ വിഷ്ണു വിനോദിനെയും ആദ്യഘട്ടത്തിൽ ആരും വാങ്ങിയില്ല. അടിസ്ഥാന വില 10 ലക്ഷം.

ഓസ്‌ട്രേലിയയ്‌ക്കെതിരായ പരിശീലന മൽസരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യൻ യുവതാരം കൃഷ്ണപ്പ ഗൗതത്തിന് രണ്ടു കോടി രൂപ. 10 ലക്ഷം രൂപ മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന ഗൗതത്തെ സ്വന്തമാക്കിയത് മുംബൈ ഇന്ത്യൻസ്.

ഓസീസ് താരം മിച്ചൽ ജോൺസൻ അടിസ്ഥാന വിലയായ രണ്ടു കോടി രൂപയ്ക്ക് തന്റെ പഴയ ടീമായ മുംബൈ ഇന്ത്യൻസിൽ.

ന്മ ഓസീസ് ബോളർ പാറ്റ് കുമ്മിൻസ് 4.5 കോടി രൂപയ്ക്ക് ഡൽഹി ഡെയർഡെവിൾസിൽ. അടിസ്ഥാന വില 2 കോടി രൂപ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP