Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഐപിഎൽ താരലേലത്തിൽ തിളങ്ങി ജയദേവ് ഉനദ്കട്ട്; ഇന്ത്യൻ താരത്തെ 11.5 കോടി രൂപയ്ക്ക് സ്വന്തമാക്കിയത് രാജസ്ഥാൻ റോയൽസ്; മലയാളി താരങ്ങളായ സച്ചിൻ ബേബി ഹൈദരാബാദ് സൺറൈസേഴ്‌സിലും കെഎം ആസിഫ് ചെന്നൈ സൂപ്പർ കിങ്‌സിലും ഇടം പിടിച്ചു

ഐപിഎൽ താരലേലത്തിൽ തിളങ്ങി  ജയദേവ് ഉനദ്കട്ട്; ഇന്ത്യൻ താരത്തെ 11.5 കോടി രൂപയ്ക്ക് സ്വന്തമാക്കിയത് രാജസ്ഥാൻ റോയൽസ്; മലയാളി താരങ്ങളായ സച്ചിൻ ബേബി ഹൈദരാബാദ് സൺറൈസേഴ്‌സിലും കെഎം ആസിഫ് ചെന്നൈ സൂപ്പർ കിങ്‌സിലും ഇടം പിടിച്ചു

ബംഗളൂരു: ഐപിഎൽ പതിനൊന്നാം സീസണിലേക്കുള്ള രണ്ടാം ദിനത്തിലെ താരലേലത്തിൽ താരമായത് ഇന്ത്യൻ താരം ജയദേവ് ഉനദ്കട്ട്. 11.5 കോടി രൂപയ്ക്ക് ഉനദ്‌കെട്ടിനെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. ഇത്തവണത്തെ ഐപിഎൽ ലേലത്തിൽ ഒരു ഇന്ത്യൻ താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണ് ഇത്. ഗൗതം കൃഷ്ണപ്പയേയും കോടികൾ മുടക്കിയാണ് രാജസ്ഥാൻ കൂടെക്കൂടിയത്. 6.2 കോടി രൂപയാണ് രാജസ്ഥാൻ റോയൽസ് കൃഷ്ണപ്പയ്ക്കായി മുടക്കിയത്.

അതേസമയം, സൂപ്പർ താരങ്ങളായ എയിൻ മോർഗൻ, അലക്‌സ് ഹെയ്ൽസ്, ഷോൺ മാർഷ്, ട്രാവിസ് ഹെഡ്ഡ്, കോളിൻ ഇൻഗ്രാം എന്നിവരെ ആരും ലേലം കൊണ്ടില്ല. മലയാളി താരങ്ങളായ സച്ചിൻ ബേബിയെയും കെഎം ആസിഫിനെയും ടീമുകൾ വിളിച്ചെടുത്തു. സച്ചിൻ ബേബിയെ അടിസ്ഥാന വിലയായ 20 ലക്ഷത്തിന് ഹൈദരാബാദ് സൺറൈസേഴ്‌സ് ആണ് ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണിൽ ബംഗലൂരു റോയൽ ചലഞ്ചേഴ്‌സിന്റെ താരമായിരുന്നു രഞ്ജിയിൽ കേരളാ ടീമിന്റെ നായകൻ കൂടിയായ സച്ചിൻ ബേബി. കെഎം ആസിഫിനെ 40 ലക്ഷം രൂപ നൽകി ചെന്നൈ സൂപ്പർ കിങ്‌സ് ടീമിലെത്തിച്ചു. 20 ലക്ഷം രൂപയായിരുന്നു ആസിഫിന്റെ അടിസ്ഥാനവില.

കൃണാൽ പാണ്ഡ്യക്ക് 8.8 കോടി ലഭിച്ചപ്പോൾ, ഇന്ത്യൻ താരം മോഹിത് ശർമക്ക് 2.4 കോടി ലഭിച്ചു. കഴിഞ്ഞ സീസണിൽ മുംബൈക്ക് വേണ്ടി മികച്ച ഓൾറൗണ്ടർ പ്രകടനം പുറത്തെടുത്ത കൃണാൽ പാണ്ഡ്യയെ മുംബൈ നിലനിർത്തുകയാണുണ്ടായത്. അടിസ്ഥാന വിലയായ 40 ലക്ഷം രൂപയിൽ ലേലം തുടങ്ങിയപ്പോൾ രാജസ്ഥാനും ബാംഗ്ലൂരും താരത്തിന് വേണ്ടി ഉയർന്ന തുക വിളിച്ചു. സൺറൈസേഴ്‌സ് ഹൈദരാബാദും പാണ്ഡ്യക്ക് വേണ്ടി മത്സരിച്ചു. ഒടുവിൽ മുംബൈ ഇന്ത്യൻസ് റൈറ്റ് ടു മാച്ച് കാർഡ് വഴി താരത്തെ നിലനിർത്തുകയായിരുന്നു. 40 ലക്ഷം രൂപയിൽ തുടങ്ങി 8.8 കോടിയിലാണ് പാണ്ഡ്യ സഹോദരന്റെ ലേലം വിളി അവസാനിച്ചത്.

ആസ്‌ത്രേലിയയുടെ വെടിക്കെട്ട് ഓൾറൗണ്ടർ അൻഡ്ര്യൂ ടൈയെ 7.2 കോടിക്ക് സ്വന്തമാക്കി കിങ്‌സ് ഇലവൻ പഞ്ചാബ് ഞെട്ടിച്ചു. കഴിഞ്ഞ സീസണിൽ ഗുജറാത്ത് ലയൺസിന് വേണ്ടി കളിച്ച താരം ഒരു ഹാട്രിക്ക് സ്വന്താമാക്കിയിരുന്നു. ചെന്നൈയാണ് ടൈക്ക് വേണ്ടി പഞ്ചാബുമായി മത്സരിച്ചത്. ലീഗിലേക്ക് ആദ്യ നേപാൾ സ്വദേശിയും വന്നു. ഡൽഹി ഡെയർഡെവിൾസ് 20 ലക്ഷം രൂപക്കാണ് സന്ദീപ് ലാമിച്ചനെ എന്ന താരത്തെ സ്വന്തമാക്കിയത്.

19 കാരനായ ഷിവം മവിയെ കൊൽകത്ത 3 കോടിക്ക് ടീമിലെത്തിച്ചു. അണ്ടർ 19 വേൾഡ് കപ്പിൽ ഇന്ത്യൻ ടീമിന് വേണ്ടി അഞ്ച് വിക്കറ്റ് നേടിയ താരമാണ് മവി. ബൗളർ ഷർദൂൽ താകൂറിനെ 2.6 കോടിക്ക് ചെന്നൈ സൂപർ കിങ്‌സ് വാങ്ങി. കർണാടകയുടെ ഓൾറൗണ്ടർ ക്രിഷ്ണ ഗൗതമിനെ രാജസ്ഥാൻ റോയൽസ് 6.2 കോടിക്ക് സ്വന്തമാക്കി. മുൻ മുംബൈ ഇന്ത്യൻസ് താരമായിരുന്ന ഗൗതം രഞ്ജിയിലും മറ്റ് ആഭ്യന്തര മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

ഇംഗ്ലണ്ടിന്റെ ഇയാൻ മോർഗൻ, വെടിക്കെട്ട് ബാറ്റ്‌സ്മാൻ അലെക്‌സ് ഹെയിൽസ് എന്നിവർ വിൽക്കപ്പെടാതെ മൂലക്കാണ്. ഓസീസിന്റെ ഷോൺ മാർഷ്, ട്രാവിസ് ഹെഡ് എന്നിവരെയും വാങ്ങാനാളില്ല. ന്യൂസിലാന്റിന്റെ വെടിക്കെട്ട് ഓൾറൗണ്ടർ കൊറി ആൻഡേഴ്‌സൻ, മോയ്‌സസ് ഹന്റെിക്വസ് എന്നിവരും വിൽകപ്പെടാത്തവരിൽ പെടും. ഇന്ത്യൻ താരമായിരുന്ന മനോജ് തിവാരിയെ കിങ്‌സ് ഇലവൻ പഞ്ചാബ് വാങ്ങി. തമിഴ്‌നാട്ടുകാരനായ വാഷിങ്ടൺ സുന്ദറിന് ബാംഗ്ലൂർ മുടക്കിയത് 3.2 കോടി രൂപ. പവൻ നേഗിയെ റൈറ്റ് ടു മാച്ച് കാർഡ് ഉപയോഗിച്ച് ബാംഗ്ലൂർ സ്വന്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP