Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അംബേദ്കറെ പരിഹസിച്ച് ട്വീറ്റ് ചെയ്ത ഹാർദ്ദിക് പാണ്ഡ്യയ്ക്ക് എട്ടിന്റെ പണി കിട്ടി; പാണ്ഡ്യയയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട് കോടതി

അംബേദ്കറെ പരിഹസിച്ച് ട്വീറ്റ് ചെയ്ത ഹാർദ്ദിക് പാണ്ഡ്യയ്ക്ക് എട്ടിന്റെ പണി കിട്ടി; പാണ്ഡ്യയയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട് കോടതി

ജോധ്പുർ: സ്വാതന്ത്ര്യ സമര നേതാവും ഇന്ത്യൻ ഭരണഘടനാ ശിൽപി ബി.ആർ അംബേദ്കറെ പരിഹസിച്ച് ട്വീറ്റ് ചെയ്ത ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യക്ക് എട്ടിന്റെ പണി കിട്ടി. അംബേദ്ക്കറെ അപമാനിക്കുക വഴി താഴ്ന്ന ജാതിക്കാരുടെ വികാരം വ്രണപ്പെടുത്തിയ പാണ്ഡ്യയ്‌ക്കെതിരെ കേസ് എടുക്കാൻ കോടതി ഉത്തരവിട്ടു.

രാഷ്ട്രീയ ഭീം സേന അംഗമായ ഡി.ആർ മേഘ്വാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജോധ്പുരിലെ പട്ടിക ജാതി/ പട്ടിക വിഭാഗക്കാർക്കെതിരെയുള്ള കേസ് കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയാ് പാണ്ഡ്യക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസ് എടുക്കാൻ ഉത്തരവിട്ടിരിക്കുന്നത്.

കഴിഞ്ഞ വർഷം ഡിസംബർ 26നാണ് പാണ്ഡ്യയുടെ വിവാദമായ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. ആരാണ് അംബേദ്കർ? ഭരണഘടനാ ശിൽപ്പിയോ അതോ സംവരണം പോലൊരു രോഗം രാജ്യത്ത് പ്രചരിപ്പിച്ച വ്യക്തിയോ? എന്നായിരുന്നു അംബേദ്ക്കറെ കളിയാക്കികൊണ്ട് പാണ്ഡ്യയുടെ ട്വീറ്റ് വന്നത്.

സംഭവം വിവാദമായതിനെ തുടർന്ന് ഈ ട്വീറ്റ് പാണ്ഡ്യ പിന്നീട് പിൻവലിച്ചു. എന്നാൽ താഴ്ന്ന ജാതിക്കാരുടെ വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് രാജസ്ഥാനിലെ ജാലോർ ജില്ലയിവെ രാഷ്ട്രീയ ഭീം സേന അംഗമായ മേഘ്വാൾ താരത്തിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു.

ഇത്തരമൊരു പരാമർശത്തിലൂടെ പാണ്ഡ്യയെപ്പോലൊരു പ്രശസ്തനായ ക്രിക്കറ്റ് താരം ഇന്ത്യയുടെ ഭരണഘടനയെ പരിഹസിക്കുക മാത്രമല്ല, ഒരു വിഭാഗത്തിന്റെ വികാരങ്ങളെ കൂടിയാണ് വ്രണപ്പെടുത്തിയതെന്ന് മേഘ്വാൾ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP