Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കരിയറിലെ രണ്ടാം സെഞ്ച്വറിയുമായി കെ എൽ രാഹുൽ; കോഹ്‌ലിക്കും രോഹിത് ശർമയ്ക്കും അർധ സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യ ആറിന് 319

കരിയറിലെ രണ്ടാം സെഞ്ച്വറിയുമായി കെ എൽ രാഹുൽ; കോഹ്‌ലിക്കും രോഹിത് ശർമയ്ക്കും അർധ സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യ ആറിന് 319

കൊളംബോ: കരിയറിലെ രണ്ടാം ടെസ്റ്റ് സെഞ്ച്വറി സ്വന്തമാക്കിയ ഓപ്പണർ കെ എൽ രാഹുലിന്റെ കരുത്തിൽ ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യ ഭേദപ്പെട്ട നിലയിൽ. ആറിന് 319 റൺസ് എന്ന നിലയിലാണ് ഒന്നാം ദിനത്തെ കളിയവസാനിച്ചത്.

108 റൺസ് നേടിയ രാഹുലിനൊപ്പം അർധ സെഞ്ച്വറികളുമായി രോഹിത് ശർമ(79)യും വിരാട് കോഹ്‌ലി(78)യും തിളങ്ങി. ആദ്യ ദിനത്തെ കളി നിർത്തുമ്പോൾ 19 റൺസോടെ വൃദ്ധിമാന്‍ സാഹ ക്രീസിലുണ്ട്.

കുമാർ സംഗക്കാരയുടെ വിടവാങ്ങൽ ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറിലെ നാലാം പന്തിൽ തന്നെ ഓപ്പണർ മുരളി വിജയ് (0) പുറത്തായി. സ്ഥാനക്കയറ്റം ലഭിച്ച് മൂന്നാം നമ്പറിൽ എത്തിയ അജിങ്ക്യ രഹാനെ (4) കൂടി വീണതോടെ ഇന്ത്യയുടെ സ്‌കോർ 12/2 എന്ന നിലയിലായി.

എന്നാൽ നാലാം വിക്കറ്റിൽ ഒത്തുചേർന്ന വിരാട് കോഹ്‌ലി- കെ.എൽ.രാഹുൽ സഖ്യം ഇന്ത്യയെ മുന്നോട്ട് നയിച്ചു. ഇരുവരും 164 റൺസ് കൂട്ടിച്ചേർത്തു. കോഹ്‌ലി പുറത്തായ ശേഷമെത്തിയ രോഹിത് ശർമയും രാഹുലിനു പിന്തുണ നല്കി. അഞ്ചാം വിക്കറ്റിൽ രാഹുൽ-രോഹിത് സഖ്യം 55 റൺസ് ചേർത്തു.

ഇതിനിടെ സെഞ്ചുറി പൂർത്തിയാക്കിയ രാഹുൽ അനാവശ്യ ഷോട്ടിനു ശ്രമിച്ചു വിക്കറ്റു കളഞ്ഞു. 13 ബൗണ്ടറികളും ഒരു സിക്‌സും അടങ്ങിയതായിരുന്നു രാഹുലിന്റെ ഇന്നിങ്‌സ്.

ശ്രീലങ്കയ്ക്ക് വേണ്ടി ദമിങ്ക പ്രസാദും രങ്കന ഹെരാത്തും രണ്ടു വീതം വിക്കറ്റുകൾ നേടി. ക്യാപ്റ്റൻ ആഞ്ചലോ മാത്യൂസ്, ദുശ്മന്ത ചമീര എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP