Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാൺപുർ ട്വന്റി 20യിൽ ഇന്ത്യക്കു തോൽവി; ആധികാരിക ജയത്തോടെ പരമ്പരയിൽ മുന്നിലെത്തി ഇംഗ്ലണ്ട്; ഇന്ത്യ ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം മറികടന്നത് 18.1 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി

കാൺപുർ ട്വന്റി 20യിൽ ഇന്ത്യക്കു തോൽവി; ആധികാരിക ജയത്തോടെ പരമ്പരയിൽ മുന്നിലെത്തി ഇംഗ്ലണ്ട്; ഇന്ത്യ ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം മറികടന്നത് 18.1 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി

കാൺപുർ: ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി 20 മത്സരത്തിൽ ഇന്ത്യക്കു തോൽവി. ഇന്ത്യ ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം 18.1 ഓവറിൽ 3 വിക്കറ്റ മാത്രം നഷ്ടമാക്കി ഇംഗ്ലണ്ട് മറികടന്നു. ഇതോടെ മൂന്നു മത്സര പരമ്പരയിൽ ഇംഗ്ലണ്ട് 1-0നു മുന്നിലെത്തി.

38 പന്തിൽ 51 റൺസ് നേടിയ ക്യാപ്റ്റൻ മോർഗനാണ് ഇംഗ്ലണ്ടിന്റെ വിജയം എളുപ്പമാക്കിയത്. ഒരു ഫോറും നാലു സിക്‌സും മോർഗന്റെ ഇന്നിങ്‌സിൽ പിറന്നു. 46 പന്തിൽ 46 റൺസുമായി പുറത്താകാതെ നിന്ന ജോ റൂട്ടും ക്യാപ്റ്റനു മികച്ച പിന്തുണ നൽകി. ജേസൺ റോയ് 19ഉം സാം ബില്ലിങ്‌സ് 22ഉം റൺസെടുത്തു. ഇന്ത്യക്കുവേണ്ടി യശ്വേന്ദ്ര ചഹാൽ രണ്ടു വിക്കറ്റും ആദ്യ ട്വന്റി 20ക്ക് ഇറങ്ങിയ പർവേസ് റസൂൽ ഒരു വിക്കറ്റും വീഴ്‌ത്തി.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഒാവറിൽ ഏഴിന് 147 എന്ന സ്‌കോറിലൊതുങ്ങുകയായിരുന്നു. മികച്ച പ്രകടനം നടത്തിയ ഇംഗ്ലണ്ട് ബൗളർമാർക്കു മുന്നിൽ ഇന്ത്യൻ കളിക്കാർ തകരുകയായിരുന്നു. ആർക്കും മികച്ച സ്‌കോർ പടുത്തുയർത്താൻ കഴിഞ്ഞില്ല.

27 പന്തിൽ 36 റൺസുമായി പുറത്താകാതെ നിന്ന മുൻ നായകൻ എം എസ് ധോണിയാണു ടോപ് സ്‌കോറർ. സുരേഷ് റെയ്‌ന 34 റൺസെടുത്തു. ഓപ്പണറായി ഇറങ്ങിയ നായകൻ വിരാട് കോഹ്‌ലി 29 റൺസ് നേടി. യുവരാജ് 12 റൺസെടുത്തു. മറ്റാർക്കും രണ്ടക്കം തികയ്ക്കാൻ കഴിഞ്ഞില്ല.

ലോകേഷ് രാഹുൽ -8, മനീഷ് പാണ്ഡെ - 3, ഹർദിക് പാണ്ഡ്യ - 9, പർവേസ് റസൂൽ - 5 എന്നിങ്ങനെയാണു മറ്റുള്ള സ്‌കോറർമാർ. ഇംഗ്ലണ്ടിനായി മൊയിൻ അലി രണ്ടു വിക്കറ്റെടുത്തു. ടൈമൽ  മിൽസ്, ക്രിസ് ജോർദാൻ, ലിയാം പ്ലങ്കറ്റ്, ബെൻ സ്റ്റോക്‌സ് എന്നിവർ ഓരോ വിക്കറ്റു വീഴ്‌ത്തി. പരമ്പരയിലെ രണ്ടാം മത്സരം 29ന് നാഗ്പുരിൽ നടക്കും. മൂന്നാം മത്സരം ഫെബ്രുവരി ഒന്നിന് ബംഗളൂരുവിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP