Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശാന്തനും അതിനൊപ്പം ബുദ്ധിമാനുമായ കളിക്കാരനാണ് ധോണിയെങ്കിൽ അക്രമണോത്സുകതയുടെ പര്യായമാണ് കോഹ്ലി; ഇരുവരും ഒരു നിരയിൽ അണിനിരക്കുന്നതോടെ ടീമിന് കരുത്ത് വർദ്ധിക്കും; 2019ലെ ലോകകപ്പിൽ ഇന്ത്യക്ക് വിജയ സാധ്യതയെന്ന് കപിൽ ദേവ്

ശാന്തനും അതിനൊപ്പം ബുദ്ധിമാനുമായ കളിക്കാരനാണ് ധോണിയെങ്കിൽ അക്രമണോത്സുകതയുടെ പര്യായമാണ് കോഹ്ലി; ഇരുവരും ഒരു നിരയിൽ അണിനിരക്കുന്നതോടെ ടീമിന് കരുത്ത് വർദ്ധിക്കും; 2019ലെ ലോകകപ്പിൽ ഇന്ത്യക്ക് വിജയ സാധ്യതയെന്ന് കപിൽ ദേവ്

ന്യൂഡൽഹി: വിരാട് കോഹ്ലിയും ധോണിയും ഒരു ടീമിൽ അണിനിരന്നാൽ നമ്മൾക്കാകും ലോകകപ്പ് സാധ്യതയെന്ന് ഇന്ത്യയുടെ ഇതിഹാസ താരമായിരുന്ന കപിൽ ദേവ്, കോഹ്ലിയുടെ അക്രമണോത്സുകതയും ധോണിയുടെ ശാന്തതയും കൂടിച്ചേരുമ്‌ബോൾ അത്ഭുതങ്ങൾ സംഭവിക്കുമെന്നും കപിൽ ദേവ് പറയുന്നു.

വരുന്ന ലോകകപ്പിൽ ധോണി ടീമിൽ ഉണ്ടാകണം. ശാന്തനും അതിനൊപ്പം ബുദ്ധിമാനുമായ കളിക്കാരനാണ് ധോണിയെങ്കിൽ അക്രമണോത്സുകതയുടെ പര്യായമാണ് കോഹ്ലി. ഇരുവരും ഒരു നിരയിൽ അണിനിരക്കുന്നതോടെ ടീമിന് കരുത്ത് വർദ്ധിക്കും. അതോടെ അക്രമണോത്സുകതയും ശാന്തതായും കൂടിച്ചേരുന്ന ടീമാകും ഇന്ത്യയെന്നും കപിൽ ദേവ് വ്യക്തമാക്കി.

ടീമിലെ എല്ലാവരും ശാന്തരായാൽ കുഴപ്പമാണ്, എന്നാൽ അക്രമണോത്സുകത അധികമായാലും പ്രശ്‌നമാണ്. ധോണിയും കോഹ്ലിയും ഒരുമിച്ചാൽ ഈ പ്രശ്‌നത്തിന് പരിഹാരമാകും. അതോടെ ടീം ഇന്ത്യ കൂടുതൽ ശക്തമാകുമെന്നും കപിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP