Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രതിഭയുടെ മിന്നലാട്ടങ്ങൾ പ്രകടമാക്കിയിട്ടുള്ള താരമാണ് ഹർദിക്; അദ്ദേഹത്തിന് കഴിവുണ്ട്. ആരുമായും അനാവശ്യ താരതമ്യങ്ങൾ നടത്തി അയാളെ സമ്മർദങ്ങൾക്ക് വിട്ടു കൊടുക്കരുത്; പാണ്ഡ്യ ആസ്വദിച്ച് കളിക്കുന്നത് കാണാനാണ് എനിക്കിഷ്ടം; ഹർദിക് പാണ്ഡ്യയെ താനുമായി താരതമ്യം ചെയ്യരുതെന്ന് കപിൽ ദേവ്

പ്രതിഭയുടെ മിന്നലാട്ടങ്ങൾ പ്രകടമാക്കിയിട്ടുള്ള താരമാണ് ഹർദിക്; അദ്ദേഹത്തിന് കഴിവുണ്ട്. ആരുമായും അനാവശ്യ താരതമ്യങ്ങൾ നടത്തി അയാളെ സമ്മർദങ്ങൾക്ക് വിട്ടു കൊടുക്കരുത്; പാണ്ഡ്യ ആസ്വദിച്ച് കളിക്കുന്നത് കാണാനാണ് എനിക്കിഷ്ടം; ഹർദിക് പാണ്ഡ്യയെ താനുമായി താരതമ്യം ചെയ്യരുതെന്ന് കപിൽ ദേവ്

മുംബൈ: താനുമായി ഹർദിക് പാണ്ഡ്യയെ താരതമ്യം ചെയ്യരുതെന്ന് ഇതിഹാസ താരം കപിൽ ദേവ്. താരതമ്യം ചെയ്ത് താരത്തിന് മേൽ സമ്മർദം ചെലുത്താതെ സ്വതന്ത്രമായി കളിക്കാൻ വിടൂവെന്ന് കപിൽദേവ് പറഞ്ഞു.

മികവിന്റെ ചില സ്പർശങ്ങൾ പാണ്ഡ്യ പ്രകടിപ്പിക്കുന്നുണ്ട്. അതിനുള്ള കഴിവുമുണ്ട്. പക്ഷെ ആരെങ്കിലുമായി താരതമ്യം ചെയ്ത് സമ്മർദം കൂട്ടരുത്. അദ്ദേഹത്തിന് സ്വന്തം കഴിവ് പ്രകടിപ്പിക്കാനും, അത് ആസ്വദിച്ച് ചെയ്യുന്നത് കാണാനാനാണ് ഞാൻ ആഗ്രഹിക്കുന്നത്, കപിൽ വ്യക്തമാക്കി.

ഓൾ റൗണ്ടർമാർക്ക് ബാറ്റിങ് ബോളിങ് മേഖലയിൽ ഒരുപോലെ മികവ് വേണമെങ്കിലും, ഒരു മേഖലയിൽ കൂടുതൽ മികവ് കാട്ടണം. ഹർദിക് പാണ്ഡ്യ പ്രഥമദൃഷ്ട്യാ ഒരു ബാറ്റിങ് ഓൾ റൗണ്ടറാണ്. അതുകൊണ്ട് തന്നെ ബാറ്റിങ് കൂടുതൽ മെച്ചപ്പെടുത്താൻ അയാൾ കഠിനാധ്വാനം ചെയ്യണം. ബാറ്റിങ് കൂടുതൽ ശ്രദ്ധിച്ചാൽ ബോളിങും സ്വാഭാവികമായി മെച്ചപ്പെടുമെന്നും കപിൽ പറഞ്ഞു.

പാണ്ഡ്യ തീരെ ചെറുപ്പമാണ്. എല്ലാവരും അയാളിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കുന്നുണ്ട് പ്രതീക്ഷയ്‌ക്കൊത്തുയരാനുള്ള കഴിവ് പാണ്ഡ്യയ്ക്കുണ്ട്. ടീമിലെ ഏറ്റവും മികച്ച അത്‌ലറ്റുമാണ് അയാൾ. ഓൾ റൗണ്ടറെന്ന നിലയിൽ കൂടുതൽ വളരാൻ കുറച്ചു കൂടി കഠിനാധ്വാനം വേണം കപിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP