Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സച്ചിൻ ലോകകപ്പ് നേടിയപ്പോൾ 38 വയസായിരുന്നു; അന്ന് ആരും ഒന്നും പറഞ്ഞില്ല; പ്രായത്തിന് ഇവിടെ യാതൊരു പ്രസക്തിയുമില്ല; ധോണിയെ ടീമിൽ നിന്നും പുറത്താക്കിയാൽ ആരെയാണ് പകരം കിട്ടുക?; ധോണിക്ക് പിന്തുണയുമായി കപിൽദേവ്

സച്ചിൻ ലോകകപ്പ് നേടിയപ്പോൾ 38 വയസായിരുന്നു; അന്ന് ആരും ഒന്നും പറഞ്ഞില്ല; പ്രായത്തിന് ഇവിടെ യാതൊരു പ്രസക്തിയുമില്ല;  ധോണിയെ ടീമിൽ നിന്നും പുറത്താക്കിയാൽ ആരെയാണ് പകരം കിട്ടുക?; ധോണിക്ക് പിന്തുണയുമായി കപിൽദേവ്

മുംബൈ : ഇന്ത്യയുടെ എക്കാലത്തേയും മികച്ച് നായകൻ എന്നറിയപ്പെടുന്ന മഹേന്ദ്ര സിംങ് ധോണിയുടെ വിരമിക്കൽ ആവശ്യപ്പെട്ടു നിരവധി താരങ്ങളും ക്രിക്കറ്റ് ആരാധകരും രംഗത്ത് എത്തിയപ്പോൾ ധോണിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് കപിൽദേവ്.

ഇതിനിടെയിൽ മുൻ ലോകകപ്പ് ടീം നായകനായ കപിൽ ദേവ് ധോണിക്ക് പിന്തുണയുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. കുറച്ച് ആവറേജ് പ്രകടനങ്ങളുണ്ടായതിൻെ പേരിൽ എല്ലാവരും അയാളുടെ പിന്നാലെ പോകുന്നതിന്റെ കാരണം എനിക്ക് മനസിലാകുന്നില്ല. പ്രായത്തിന് ഇവിടെ യാതൊരു പ്രസക്തിയുമില്ല. സച്ചിൻ ലോകകപ്പ് നേടിയപ്പോൾ 38 വയസായിരുന്നു. അന്ന് ആരും ഒന്നും പറഞ്ഞില്ല. അയാളെ ടീമിൽ നിന്നും പുറത്താക്കിയാൽ ആരെയാണ് പകരം കിട്ടുക?.' കപിൽ ദേവ് ചോദിക്കുന്നു.

മുതിർന്ന താരങ്ങളായ അശ്വിനും ജഡേജയ്ക്കും പകരക്കാരാകുമോ കുൽദീപും ചാഹലുമെന്ന ചോദ്യത്തിന് സീനിയോരിറ്റി പ്രസക്തമല്ലെന്നും പ്രകടനമാണ് മുഖ്യമെന്നും കപിൽ ദേവ് പറഞ്ഞു. തന്നെയും പുത്തൻ താരോദയം ഹാർദ്ദിക് പാണ്ഡ്യയേയും ചേർത്തുള്ള താരതമ്യങ്ങളെയും ഇതിഹാസതാരം സ്വീകരിച്ചു. തന്നേക്കാൾ ഉയരങ്ങളിലെത്താനുള്ള കഴിവ് പാണ്ഡ്യയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ധോണി വിരമിക്കണമെന്ന് പറഞ്ഞ് കൊണ്ട് മുൻതാരങ്ങളായ വിവി എസ് ലക്ഷ്മണും അജിത് അഗാർക്കറും രംഗത്തെത്തിയിരുന്നു. എന്നാൽ ന്ത്യൻ ടീമിന്റെ ഭാഗമാവുക എന്നതു തന്നെ വലിയ പ്രചോദനമാണ്. ദെവാനുഗ്രഹമില്ലാത്ത താരങ്ങൾ വരെ ഒരുപാട് മുന്നോട്ട് പോയതായി നാം കണ്ടിട്ടുണ്ട്. അതിന് കാരണം അഭിനിവേശമാണ്. അതാണ് പരിശീലകർ കണ്ടെത്തേണ്ടതും. എല്ലാവരും രാജ്യത്തിന് വേണ്ടി കളിക്കുന്നവരാകില്ലെന്നും റിസൾട്ടിനെക്കാൾ ഞാൻ പ്രാധാന്യം നൽകുന്നത് പ്രക്രിയയ്ക്കാണ്. റിസൾട്ടിനെ കുറിച്ച് ഞാൻ ചിന്തിച്ചിട്ടില്ല. 10,14 അല്ലെങ്കിൽ അഞ്ച് റൺസ്, എത്രയാണോ ജയിക്കാൻ വേണ്ടത് ആ സമയത്ത് എന്തു ചെയ്യാം എന്നതിനെ കുറിച്ച് മാത്രമാണ് ഞാൻ ചിന്തിച്ചിട്ടുള്ളത്.' എന്നും ധോണി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP