Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രഞ്ജി ട്രോഫിയിൽ കേരളത്തിന് ചരിത്ര വിജയം; ശക്തരായ ബംഗാളിനെ തകർത്തത് ഒൻപത് വിക്കറ്റിന്; തോൽപ്പിക്കാൻ മുഹമ്മദ് ഷമിയുടെ 15 ഓവർ മതിയെന്ന് പറഞ്ഞ മനോജ് തിവാരിക്ക് തിരിച്ചടി നൽകി കേരളം; രണ്ടാം ജയത്തോടെ ഗ്രൂപ്പിൽ ഒന്നാമതെത്തി വാട്‌മോറിന്റെ കുട്ടികൾ

രഞ്ജി ട്രോഫിയിൽ കേരളത്തിന് ചരിത്ര വിജയം; ശക്തരായ ബംഗാളിനെ തകർത്തത് ഒൻപത് വിക്കറ്റിന്; തോൽപ്പിക്കാൻ മുഹമ്മദ് ഷമിയുടെ 15 ഓവർ മതിയെന്ന് പറഞ്ഞ മനോജ് തിവാരിക്ക് തിരിച്ചടി നൽകി കേരളം; രണ്ടാം ജയത്തോടെ ഗ്രൂപ്പിൽ ഒന്നാമതെത്തി വാട്‌മോറിന്റെ കുട്ടികൾ

സ്പോർട്സ് ഡെസ്‌ക്

കൊൽക്കത്ത: രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് മത്സരത്തിൽ ശക്തരായ ബംഗാളിന് എതിരെ കേരളത്തിന് ചരിത്ര വിജയം. ചരിത്രമുറങ്ങുന്ന ഈഡൻ ഗാർഡൻസിൽ ഒൻപത് വിക്കറ്റിനാണ് കേരളം ബംഗാളിനെ വീഴ്‌ത്തിയത്. സ്‌കോർ ബംഗാൾ 147, 184 കേരളം 291, 41-1 കേരളത്തിന്റെ ഫാസ്റ്റ് ബൗളർമാരുടെ മികച്ച പ്രകടനമാണ് ബംഗാളിനെതിരെ ചരിത്ര വിജയം നേടാൻ ടീമിന് തുണയായത്. ജലജ് സ്‌കസേനയുടെ ഓൾറൗണ്ട് പ്രകടനമാണ് കേരളത്തെ വിജയത്തോടെ ഗ്രൂപ്പിൽ ഒന്നാമതെത്തിച്ചത്.

നേരത്തെ ആദ്യ ഇന്നിങ്‌സിൽ 144 റൺസിന്റെ ലീഡാണ് കേരളം സ്വന്തമാക്കിയത്. ഓപ്പണർ ജലജ് സക്‌സേന നേടിയ 143 റൺസിന്റെ മികവാണ് കേരളത്തിന് തുണയായതും. എന്നാൽ രണ്ടാം ഇന്നിങ്‌സിൽ മോശം തുടക്കത്തിന് ശേഷം ക്യാപ്റ്റൻ മനോജ് തിവാരിയുടെ മികവിൽ മുന്നേറിയ ബംഗാൾ 115ന് 2 എന്ന ശക്തമായ നിലയിലായിരുന്നു. അവിടെ നിന്നും 69 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടയിൽ കേരളം ബംഗാളിന്റെ എട്ട് വിക്കറ്റുകളും എറിഞ്ഞിടുകയായിരുന്നു.

5 വിക്കറ്റ് വീഴ്‌ത്തിയ സന്ദീപ് വാര്യരാണ് ബംഗാളിനെ രണ്ടാം ഇന്നിങ്‌സിൽ തകർത്തത്. ബേസിൽ തമ്പി 3 വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ജലജ് സക്‌സേന, എംഡി നിധീഷ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി. സീസണിൽ മൂന്ന് മത്സരങ്ങളിൽ നിന്ന രണ്ട് വിജയവുമായി പോയിന്റ് പട്ടികയിൽ ഒന്നാമതെത്താനും കേരളത്തിനായി. നേരത്തെ തിരുവനന്തപുരത്ത് നടന്ന മത്സരത്തിൽ ആന്ധ്രയെ ഒൻപത് വിക്കറ്റിന് കേരളം പരാജയപ്പെടുത്തിയിരുന്നു. മധ്യപ്രദേശിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.

മത്സര ഫലം കേരളത്തെ നിസ്സാരരായി കണ്ട ബംഗാൾ നായകൻ മനോജ് തിവാരിക്കുള്ള തിരിച്ചടികൂടിയാണ്. മുഹമ്മദ് ഷമിയുടെ 15 ഓവർ മാത്രം മതി ഈ പച്ചപ്പുള്ള വിക്കറ്റിൽ കേരളത്തിനെ തോൽപ്പിക്കാൻ എന്നായിരുന്നു മനോജ് തിവാരിയുടെ വാക്കുകൾ എന്നാൽ അക്ഷരാർഥത്തിൽ ലോകോത്തര ബൗളറായ ഷമിക്ക് ഒന്നും ചെയ്യാനായില്ല എന്നതാണ് സത്യം. 100 റൺസോളം വഴങ്ങിയാണ് കേരളത്തിനെതിരെ ഇന്ത്യൻ താരം മൂന്ന് വിക്കറ്റ് വീഴ്‌ത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP