Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രഞ്ജിയിൽ വിദർഭയ്‌ക്കെതിരെ കേരളത്തിന് കൂറ്റൻ തോൽവി; രണ്ടാം ഇന്നിങ്‌സിൽ 165 റൺസിന് എല്ലാവരും പുറത്തായതോടെ ഏറ്റുവാങ്ങിയത് 412 റൺസിന്റെ പരാജയം; ആകെ ആശ്വാസമായത് 64 റൺസെടുത്ത സൽമാൻ നിസാർ മാത്രം

രഞ്ജിയിൽ വിദർഭയ്‌ക്കെതിരെ കേരളത്തിന് കൂറ്റൻ തോൽവി; രണ്ടാം ഇന്നിങ്‌സിൽ 165 റൺസിന് എല്ലാവരും പുറത്തായതോടെ ഏറ്റുവാങ്ങിയത് 412 റൺസിന്റെ പരാജയം; ആകെ ആശ്വാസമായത് 64 റൺസെടുത്ത സൽമാൻ നിസാർ മാത്രം

സൂറത്ത്: രഞ്ജി ട്രോഫിയിൽ വിദർഭയ്‌ക്കെതിരായ ക്വാർട്ടർ പോരാട്ടത്തിൽ കേരളത്തിന് കൂറ്റൻ തോൽവി. സെമി പ്രതീക്ഷ നേരത്തെ നഷ്ടപ്പെട്ടിരുന്ന കേരളത്തെ 412 റൺസിനാണ് വിദർഭ തോൽപിച്ചത്. 578 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യത്തിലേക്കുള്ള യാത്രയിൽ രണ്ടാം ഇന്നിങ്‌സിൽ 165 റൺസിന് കേരളം ഓൾഔട്ടായി. അർധസെഞ്ചുറി നേടിയ സൽമാൻ നിസാറിനൊഴികെ മറ്റാർക്കും കേരള നിരയിൽ തിളങ്ങാനായില്ല. 104 പന്തുകർ നേരിട്ട സൽമാൻ നാലു വീതം ബൗണ്ടറിയും സിക്‌സും ഉൾപ്പെടെ 64 റൺസെടുത്തു. 16.2 ഓവറിൽ 41 റൺസ് മാത്രം വഴങ്ങി ആറു വിക്കറ്റ് വീഴ്‌ത്തിയ സർവതെയാണ് കേരളത്തെ തകർത്തത്.

സീസണിൽ കേരളത്തിന്റെ കുതിപ്പിന് ചുക്കാൻ പിടിച്ച ഇതരസംസ്ഥാന താരം ജലജ് സക്‌സേന ഇന്നിങ്‌സിന്റെ ആദ്യ പന്തിൽ 'സംപൂജ്യ'നായി മടങ്ങിയപ്പോൾ തന്നെ കേരളത്തിന്റെ വിധി വ്യക്തമായിരുന്നു. സഞ്ജു സാംസൺ 18 റൺസെടുത്തും ക്യാപ്റ്റൻ സച്ചിൻ ബേബി 26 റൺസെടുത്തും പുറത്തായി. രോഹൻ പ്രേം 13 റൺസുമായി പുറത്താകാതെ നിന്നു. മുഹമ്മദ് അസ്ഹറുദ്ദീൻ (28), അരുൺ കാർത്തിക് (മൂന്ന്), ബേസിൽ തമ്പി (0), അക്ഷയ് ചന്ദ്രൻ (0), നിധീഷ് എം.ഡി (ആറ്), സന്ദീപ് വാരിയർ (നാല്) എന്നിങ്ങനെയാണ് മറ്റു പ്രധാന താരങ്ങളുടെ പ്രകടനം.

ബാറ്റിങിലും ബോളിങ്ങിലും മികവുകാട്ടിയ വിധർഭ അക്ഷരാർത്ഥത്തിൽ കേരളത്തെ നിഷ്പ്രഭമാക്കി. മികച്ച ബാറ്റ്‌സ്മാന്മാരുണ്ടായിട്ടും ആദ്യ ഇന്നിങ്‌സിലും രണ്ടാം ഇന്നിങ്‌സിലും കേരളത്തെ എറിഞ്ഞൊതുക്കാൻ അവർക്കായി. ആദിത്യ സർവതെയും രജനീഷ് ഗുർബാനിയും ചേർന്നാണ് രണ്ടിന്നിങ്‌സുകളിലും കേരളത്തിന്റെ നടുവൊടിച്ചത്. ആദ്യ ഇന്നിങ്‌സിൽ ഗുർബാനി അഞ്ചു വിക്കറ്റും രണ്ടാം ഇന്നിങ്‌സിൽ സർവതെ ആറു വിക്കറ്റുകളും പിഴുതു.

ആദ്യ ഇന്നിങ്‌സിൽ കേരളത്തിന് മുന്നിൽ പകച്ചുപോയ വിദർഭയുടെ തനിനിറമാണ് രണ്ടാം ഇന്നിങ്‌സിൽ കണ്ടത്. വിശ്വരൂപം പുറത്തെടുത്ത വിദർഭ കൂറ്റൻ വിജയലക്ഷ്യവും കേരളത്തിന് മുന്നിൽ വെച്ചു. 507 റൺസാണ് രണ്ടാം ഇന്നിങ്‌സിൽ വിദർഭ താരങ്ങൾ നേടിയത്. സെഞ്ചുറി നേടിയ ക്യാപ്റ്റൻ ഫായിസ് ഫസലിന്റെയും വാങ്കഡെയുടെയും മികവിലാണ് മികച്ച സ്‌കോറിലേക്ക് വിദർഭയെത്തിയത്. അർധ സെഞ്ചുറി നേടി വസീം ജാഫർ, ഗണേശ് സതീഷ്, എ.വി.വഡ്കർ എന്നിവരും രണ്ടാം ഇന്നിങ്‌സിൽ വിദർഭയ്ക്കായി തിളങ്ങി. മറുപടി ബാറ്റിങിനിറങ്ങിയ കേരളത്തിന് പക്ഷെ പ്രത്യേകിച്ചൊന്നും ചെയ്യാനുണ്ടായിരുന്നില്ല. സ്‌കോർ 143ൽ നിൽക്കെ മൂന്ന് വിക്കറ്റുകളാണ് കേരളത്തിന് നഷ്ടപ്പെടുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP