Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്നിങ്‌സ് തോൽവി ഒഴിവാക്കി കേരളം; രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ തിരിച്ച് വരവ് ക്യാപ്റ്റൻ സച്ചിൻ ബേബിയുടെയും വിഷ്ണുവിനോദിന്റെയും ചിറകിലേറി; 31 റൺസ് ലീഡുമായി കേരളത്തിന്റെ പോരാട്ടം തുടരുന്നു

ഇന്നിങ്‌സ് തോൽവി ഒഴിവാക്കി കേരളം; രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ തിരിച്ച് വരവ് ക്യാപ്റ്റൻ സച്ചിൻ ബേബിയുടെയും വിഷ്ണുവിനോദിന്റെയും ചിറകിലേറി; 31 റൺസ് ലീഡുമായി കേരളത്തിന്റെ പോരാട്ടം തുടരുന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നാണക്കേടിന്റെ പടുകുഴിയിൽ നിന്ന് പോരാട്ടത്തിന്റെ തീവ്രതയിലേക്ക് നടന്നു കയറിയിരിക്കുകയാണ്. ഒരു ഘട്ടത്തിൽ ഇന്നിങ്‌സ് തോൽവി വഴങ്ങിയേക്കുമെന്ന ഘട്ടത്തിൽ നിന്ന് തിരിച്ചു വരികയാണ് കേരളം. ക്യാപ്റ്റൻ സച്ചിൻ ബേബിയുടെയും വിഷ്ണുവിനോദിന്റെയും ഇന്നിങ്‌സുകളാണ് കേരളത്തിന് ഇന്നിങ്‌സ് തോൽവി ഒഴിവാക്കുന്നതിൽ നിർണായക പങ്കു വഹിച്ചത്. മുൻനിര ബാറ്റ്‌സ്മാന്മാർ നിരാശപ്പെടുത്തിയ കളിയിൽ ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ പോരാട്ടമാണ് കേരളത്തിന്റെ അഭിമാനം കാത്തത്. ഏകദിന ശൈലിയിൽ ആക്രമിച്ചു കളിച്ച സച്ചിൻ ബേബി 141 പന്തിലാണ് സെഞ്ചുറിയിലെത്തിയത്

മൂന്നാം ദിനം ചായയ്ക്ക് പിരിയുമ്പോൾ കേരളം രണ്ടാം ഇന്നിങ്‌സിൽ 296/6 എന്ന നിലയിലാണ്. സച്ചിനും (142) വിഷ്ണുവും (93) തന്നെയാണ് ക്രീസിൽ. ഈ കൂട്ടുകെട്ടിലാണ് കേരളത്തിന്റെ പ്രതീക്ഷകളത്രയും. നാല് വിക്കറ്റ് ശേഷിക്കേ കേരളത്തിന് 31 റൺസ് ലീഡുണ്ട്.34/4 എന്ന നിലയിൽ തുടങ്ങിയ കേരളത്തിന് ഇന്ന് രണ്ടു വിക്കറ്റുകൾ കൂടി നഷ്ടമായി. വി.എ.ജഗദീഷ് (26), സഞ്ജു സാംസൺ (19) എന്നിവരാണ് ഇന്ന് പുറത്തായത്. 100/6 എന്ന നിലയിൽ പരാജയം മുന്നിൽ കണ്ട കേരളത്തെ ആറാം വിക്കറ്റിൽ സച്ചിൻ-വിഷ്ണു സഖ്യം കരകയറ്റുകയായിരുന്നു. ഇരുവരും ചേർന്ന് ഇതുവരെ 196 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.

സീസണിലെ രണ്ടാം സെഞ്ചുറിയാണ് നായകൻ സച്ചിന്റേത്. 14 ഫോറുകളും മൂന്ന് സിക്‌സറുകളും സച്ചിന്റെ ബാറ്റിൽ നിന്നും പിറന്നു. സമ്മർദ്ദങ്ങളില്ലാതെ വേഗത്തിൽ സ്‌കോർ ചെയ്ത വിഷ്ണു ഒൻപത് ഫോറുകളും ഒരു സിക്‌സും നേടി.265 റൺസ ലീഡ് വഴങ്ങിയാണ് കേരളം രണ്ടാം ഇന്നിങ്‌സിൽ ബാറ്റ് ചെയ്യാനെത്തിയത്. ആദ്യ ഇന്നിങ്‌സിൽ കേരളം 63 റൺസിന് ഓൾഔട്ടായിരുന്നു. മധ്യപ്രദേശ് ആദ്യ ഇന്നിങ്‌സിൽ 328 റൺസ് നേടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP