Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സഞ്ജു..സഞ്ജു...സഞ്ജു കി ജയ്...തങ്ങളുടെ കണ്ണിലുണ്ണിക്കായി ശബ്ദമുയർത്തി ഓക്ലൻഡിലെ മലയാളികൾ; അയ്യോ വേണ്ടേ എന്ന മട്ടിൽ നാണം പുരണ്ട ചിരിയോടെ കൈ കൊണ്ട് അംഗ്യം കാട്ടി സഞ്ജു സാംസൺ; ട്വന്റി-20 ടീമിൽ വീണ്ടും ഇടം പിടിച്ചിട്ടും റിസർവ് ബഞ്ചിലിരിക്കേണ്ടി വന്ന താരത്തിന് വേണ്ടിയുള്ള മുറവിളി കൗതുകത്തോടെ നോക്കി നായകൻ കോഹ്ലിയും

സഞ്ജു..സഞ്ജു...സഞ്ജു കി ജയ്...തങ്ങളുടെ കണ്ണിലുണ്ണിക്കായി ശബ്ദമുയർത്തി ഓക്ലൻഡിലെ മലയാളികൾ; അയ്യോ വേണ്ടേ എന്ന മട്ടിൽ നാണം പുരണ്ട ചിരിയോടെ കൈ കൊണ്ട് അംഗ്യം കാട്ടി സഞ്ജു സാംസൺ; ട്വന്റി-20 ടീമിൽ വീണ്ടും ഇടം പിടിച്ചിട്ടും റിസർവ് ബഞ്ചിലിരിക്കേണ്ടി വന്ന താരത്തിന് വേണ്ടിയുള്ള മുറവിളി കൗതുകത്തോടെ നോക്കി നായകൻ കോഹ്ലിയും

മറുനാടൻ ഡെസ്‌ക്‌

ഓക്ലൻഡ്: സഞ്ജു സാംസൺ വീണ്ടും ട്വന്റി-20 ടീമിൽ വീണ്ടും ഇടം പിടിച്ചത് മലയാളികൾക്ക് ആഹ്ലാദകരമായ വാർത്തയായിരുന്നു. പ്ലേയിങ് ഇലവനിൽ സഞ്ജി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇന്ന് ഓക്‌ലൻഡിലെ മലയാളികൾ കളി കാണാൻ എത്തിയത്. എന്നാൽ, അതുവെറുതെയായി. പരിക്കേറ്റ ശിഖർ ധവാന് പകരമാണ് ട്വന്റി-20 യിൽ ഉൾപ്പെടുത്തിയതെങ്കിലും കളിക്കാൻ അവസരം കിട്ടിയില്ല. ഗ്രൗണ്ടിൽ വെള്ളം കൊടുക്കാൻ മാത്രമാണ് സഞ്ജു എത്തിയത്. ഏതായാലും സഞ്ജവിനോടുള്ള സ്‌നേഹം പ്രകടിപ്പിക്കാൻ ഉറത്തുതന്നെയായിരുന്നു ഓക്ലൻഡിലെ മലയാളി ക്രിക്കറ്റ് പ്രേമികളുടെ വരവ്. കോഹ്ലിയുടെ സാന്നിധ്യത്തിൽ തന്നെ അവർ തങ്ങളുടെ ചെറുതെങ്കിലും ശക്തമായ പ്രതിഷേധം അവതരിപ്പിച്ചു. തുടർച്ചയായി സഞ്ജുവിനോട് കാട്ടുന്ന അവഗണനയിലുള്ള വേദനയാണ് പ്രതിഷേധ ശബ്ദമായി ഉയർന്നത്. മലയാളി താരത്തിന് വേണ്ടി പ്ലാക്കാർഡുകളും ഉയർത്തി. തനിക്ക് വേണ്ടി ശബ്ദമുയർത്തുന്ന് കണ്ട് സഞ്ജു കൈയുയർത്തി അത് തടഞ്ഞതോടെയാണ് പ്രതിഷേധക്കാർ അടങ്ങിയത്. ഏതായാലും കോഹ്ലിയുടെ സാന്നിധ്യത്തിൽ തന്നെ സഞ്ജുവിന് വേണ്ടി ശബ്ദമുയർത്താൻ കഴിഞ്ഞുവെന്നതിന്റെ സംതൃപ്തിയിലാണ് മലയാളികൾ. രോഹിത് ശർമ, കെ.എൽ.രാഹുൽ, കോഹ്ലി, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ശിവം ദുബെ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, ജസ്പ്രീത് താക്കൂർ, യുസ്വേന്ദ്ര ചാഹൽ, മുഹമ്മദ് ഷമി എന്നിവരാണ് ഓക് ലൻഡിൽ പ്ലേയിങ് ഇലവനിൽ ഉണ്ടായിരുന്നത്.

സഞ്ജുവിന് തുടർച്ചയായ അവഗണ

2015ൽ ട്വന്റി ട്വന്റിയിൽ അരങ്ങേറ്റം കുറിച്ച സഞ്ജുവിന് ഇതുരെ രണ്ട് മത്സരങ്ങളിൽ മാത്രമാണ് അവസരം കിട്ടിയിട്ടുള്ളത്. ഇതിൽ നിന്ന് തന്നെ താരത്തോടെ കാട്ടുന്ന അവഗണന വ്യക്തമാണ്. 2017ൽ ആദ്യ ട്വന്റി ട്വന്റി കളിച്ച ഋഷഭ് ഇതിനോടകം 28 മത്സരങ്ങൾ കളിച്ചു. ഇതിൽ രണ്ട് അർദ്ധ സെഞ്ച്വറി മാത്രമാണുള്ളത്. ഇന്ത്യയുടെ കഴിഞ്ഞ മൂന്നു പരമ്പരകളിലും ടീമിലുണ്ടായിരുന്ന സഞ്ജു സാംസണ് ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ട്വന്റി20യിൽ മാത്രമാണ് കളത്തിലിറങ്ങാൻ അവസരം കിട്ടിയത്. നേരിട്ട ആദ്യ പന്തിൽ സിക്സടിച്ചു തുടങ്ങിയെങ്കിലും തൊട്ടടുത്ത പന്തിൽ പുറത്തായി. വിക്കറ്റ് കീപ്പറെന്ന നിലയിലും ഭേദപ്പെട്ട പ്രകടനമാണ് നടത്തിയതെങ്കിലും സഞ്ജുവിന് ടീമിൽ സ്ഥാനം നിലനിർത്താനായില്ല. 2015ൽ ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറിയ സഞ്ജുവിന് പിന്നീട് 73 മത്സരങ്ങൾ നീണ്ട കാത്തിരിപ്പിനുശേഷമാണ് വീണ്ടും ഇന്ത്യൻ ജഴ്സിയണിയാൻ കഴിഞ്ഞ ദിവസം പുണെയിൽ അവസരം ലഭിച്ചത്.

രണ്ടു മത്സരങ്ങൾക്കിടയിലെ ഇടവേളയുടെ കാര്യത്തിൽ ഇത് ഇന്ത്യൻ റെക്കോർഡാണ്. 65 മത്സരങ്ങൾ കാത്തിരുന്ന ഉമേഷ് യാദവാണ് സഞ്ജുവിനു പിന്നിലായത്. ലോക ക്രിക്കറ്റിൽത്തന്നെ ഇതിൽക്കൂടുതൽ മത്സരങ്ങൾ കാത്തിരുന്നത് ഇംഗ്ലണ്ട് താരങ്ങളായ ജോ ഡെൻലി (79), ലിയാം പ്ലങ്കറ്റ് (74) എന്നിവർ മാത്രം. ന്യൂസീലൻഡിൽ പര്യടനം നടത്തുന്ന ഇന്ത്യ എ ടീമിൽ സഞ്ജു അംഗമാണ്. ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കു തൊട്ടുപിന്നാലെ സഞ്ജു ന്യൂസീലൻഡിലേക്കു പോയി. സഞ്ജുവിനു പുറമെ മലയാളി താരം സന്ദീപ് വാരിയരും ടീമിലുണ്ട്.

വിൻഡീസിന് എതിരായ ട്വന്റി 20 പരമ്പരയിൽ ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി താരം സഞ്ജു സാംസണ് റിസർവ് ബെഞ്ചിൽ തന്നെ ഇരിക്കേണ്ടി വന്നത് മലയാളി ആരാധകരെ തെല്ലൊന്നുമല്ല കോപാകുലരാക്കിയത്. വിരാട് കോലിയോടും ഋഷഭ് പന്തിനോടും വരെ ഈക്കാര്യത്തിൽ മലയാളികൾ കലിപ്പു തീർത്തു. എന്നിട്ടും വിൻഡീസിസ് എതിരായ ഏകദിന പരമ്പരയിലും സഞ്ജുവിന് ഇടം കിട്ടിയില്ല. ഇക്കാര്യത്തിൽ സെലക്ട്രർ തഴഞ്ഞെങ്കിലും ഇക്കൂട്ടർക്ക് ബാറ്റുകൊണ്ട് മറുപടി നൽകിയിരിക്കയാണ് മലയാളി താരം. ഇതോടെ വീണ്ടും ചർച്ചകളായി. അങ്ങനെയാണ് ശിഖർ ധവാന് പരിക്കേറ്റപ്പോൾ സഞ്ജുവിനെ തിരിച്ചെടുത്തത്. അപ്പോഴും വിൻഡീസിനെതിരെ കളിപ്പിച്ചില്ല. ശ്രീലങ്കയ്ക്കെതിരെ അവസാന മത്സരത്തിൽ കളിപ്പിച്ച് പുറത്താക്കുകയും ചെയ്തു. ആദ്യ മത്സരങ്ങളിൽ കളിപ്പിച്ചിരുന്നുവെങ്കിൽ വീണ്ടും അവസരം നൽകേണ്ടി വരുമായിരുന്നു. അതുകൊണ്ടാണ് അവസാന കളിയിൽ അവസരം കിട്ടിയത്.

ഇത് ഇന്ത്യൻ ക്രിക്കറ്റിലെ സ്ഥിരം തന്ത്രമാണ്. ടീമിൽ നിന്ന് ആരെയെങ്കിലും പുറത്താക്കണമെങ്കിൽ സമ്മർദ്ദം നിറഞ്ഞ പരമ്പരയിലെ അവസാന മത്സരത്തിൽ കളിക്കുക. അധിക സമ്മർദ്ദത്തിന്റെ പരിമുറുക്കവുമായി ഇറങ്ങുന്ന താരങ്ങൾക്ക് കഴിവ് പുറത്താക്കാൻ പറ്റാത്ത സാഹചര്യം വരും. ഇത് പ്രകടനത്തേയും ബാധിക്കും. അങ്ങനെ വന്നാൽ അവരെ ടീമിൽ നിന്ന് പുറത്താക്കുക എളുപ്പവുമാകും. ടെസ്റ്റ് ക്രിക്കറ്റിൽ കിട്ടിയ അവസരത്തിൽ മികവ് കാട്ടിയ കരുൺ നായരെ പോലുള്ള പ്രതിഭകളെ ഇന്ത്യൻ ടീമിൽ നിന്ന് പുറത്താക്കിയതും ഇത്തരം കുതന്ത്രങ്ങളിലൂടെയാണ്. സഞ്ജുവിനേയും അങ്ങനെ പുറത്താക്കുകയാണ് ഇന്ത്യൻ ടീം മാനേജ്മെന്റിന്റെ ലക്ഷ്യമെന്ന വിലയിരുത്തലിൽ എത്തുകയാണ് മലയാളികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP