Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അശ്വിനു മുന്നിൽ കരീബിയൻ പട വീണ്ടും കറങ്ങിവീണു; അഞ്ചു വിക്കറ്റുമായി തമിഴ്‌നാട് താരം തിളങ്ങിയപ്പോൾ അർധ സെഞ്ച്വറിയുമായി രാഹുലും കസറി; തുടർച്ചയായ ഇന്നിങ്‌സ് ജയം സ്വപ്‌നം കണ്ട് ഇന്ത്യ

അശ്വിനു മുന്നിൽ കരീബിയൻ പട വീണ്ടും കറങ്ങിവീണു; അഞ്ചു വിക്കറ്റുമായി തമിഴ്‌നാട് താരം തിളങ്ങിയപ്പോൾ അർധ സെഞ്ച്വറിയുമായി രാഹുലും കസറി; തുടർച്ചയായ ഇന്നിങ്‌സ് ജയം സ്വപ്‌നം കണ്ട് ഇന്ത്യ

കിങ്സ്റ്റൺ: വെസ്റ്റ് ഇൻഡീസിനെതിരെ തുടർച്ചയായ ഇന്നിങ്‌സ് ജയം സ്വപ്‌നം കണ്ട് ഇന്ത്യൻ ക്രിക്കറ്റ് ടീം. സബീന പാർക്കിൽ ആർ അശ്വിൻ നിറഞ്ഞാടിയപ്പോൾ കരീബിയൻ പട 196ന് ഒതുങ്ങി.

അഞ്ചു വിക്കറ്റ് നേട്ടവുമായി അശ്വിൻ തിളങ്ങിയപ്പോൾ ഇഷാന്ത് ശർമയും മുഹമ്മദ് ഷാമിയും രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി. അമിത് മിശ്രയ്ക്കാണ് ഒരു വിക്കറ്റ്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇൻഡീസിന് വെറും 53 ഓവറേ പിടിച്ചു നിൽക്കാനായുള്ളൂ. 62 റൺസെടുത്ത ജെർമെയ്ൻ ബ്ലാക്ക്‌വുഡാണ് ടോപ് സ്‌കോറർ.

മറുപടിക്കിറങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 126 റൺസെടുത്തു. അർധ സെഞ്ച്വറി നേടിയ ലോകേഷ് രാഹുലും (75) ചേതേശ്വർ പൂജാര(18)യുമാണു ക്രീസിൽ. 27 റൺസെടുത്ത ശിഖർ ധവാൻ റോസ്റ്റൺ ചേസിനു വിക്കറ്റു നൽകി മടങ്ങി.

ശക്തമായ ബാറ്റിങ് നിരയുള്ള ഇന്ത്യ ആദ്യ ഇന്നിങ്‌സിൽ മികച്ച സ്‌കോർ പടുത്തുയർത്തി വെസ്റ്റ് ഇൻഡീസിനെതിരെ ഇന്നിങ്‌സ് ജയം നേടാമെന്ന പ്രതീക്ഷയിലാണ്. നാലുമത്സരങ്ങളാണ് ടെസ്റ്റ് പരമ്പരയിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP