Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിൻഡീസ് നായകൻ കൊച്ചിയിൽ വണ്ടി മാറി കയറി; വീഴ്ച ക്രിക്കറ്റ് അസോസിയേഷന്റേതെന്ന് പൊലീസ്; അന്വേഷണത്തിന് ഉത്തരവുമിട്ടു; കൊച്ചിയിലേത് ബൗളിങ്ങിനെ തുണയക്കുന്ന പിച്ചെന്ന് ക്യൂറേറ്റർമാർ

വിൻഡീസ് നായകൻ കൊച്ചിയിൽ വണ്ടി മാറി കയറി; വീഴ്ച ക്രിക്കറ്റ് അസോസിയേഷന്റേതെന്ന് പൊലീസ്; അന്വേഷണത്തിന് ഉത്തരവുമിട്ടു; കൊച്ചിയിലേത് ബൗളിങ്ങിനെ തുണയക്കുന്ന പിച്ചെന്ന് ക്യൂറേറ്റർമാർ

 കൊച്ചി: ഇന്ത്യാ-വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് കൊച്ചി ഒരുങ്ങി. നഗരത്തെ ക്രിക്കറ്റ് അവേശത്തിലേക്ക് മാറ്റി താരങ്ങളും എത്തിതുടങ്ങി. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ സജ്ജീകരണങ്ങളിൽ പൂർണ്ണ തൃപ്തരാണ് ബി.സി.സിഐ ബുധനാഴ്ചയാണ് ഏകദിന മത്സരം. പക്ഷേ ചെറിയ കല്ലുകടിയും ഉണ്ടായി.

അബന്ധമൊന്നും ഉണ്ടാകാത്തതു കൊണ്ട് മാത്രമാണ് പിഴവ് ചെറുതാകുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങൾ ഒരുക്കേണ്ട സുരക്ഷ നെടുമ്പാശ്ശേരിയിൽ കണ്ടില്ല. പെട്ടെന്ന് വിമാനത്താവളത്തിൽ ക്രിക്കറ്റ് താരങ്ങളെ കണ്ടപ്പോൾ ആരാധകർ തടച്ചു കൂടി. ആർക്കും ഒന്നും അറിഞ്ഞു കൂടാത്ത അവസ്ഥ. ഒടുവിൽ ഭാഗ്യം കൊണ്ട് വെസ്റ്റ് ഇൻഡീസ് നായകൻ ഡെയൻ ബ്രാവോയ്ക്കും ഓൾ റൗണ്ടർ ആൻഡ്രൂ റസലിനും വാഹനംപിടിക്കാനായി.

തടിച്ചു കൂടി ആരാധകരിൽ നിന്നും ടിവി ക്യാമറകളിൽ നിന്നും രക്ഷ തേടി ഓടിയ വിൻഡീസ് താരങ്ങൾക്ക് നിർദ്ദേശം നൽക്കാൻ ആരുമുണ്ടായില്ല. ആശയക്കുഴപ്പത്തിനിടെ ആരോ കാണിച്ച കാറിൽ കയറി. തെറ്റിയെന്ന് മനസ്സിലായി പുറത്തിറങ്ങി. ഇത് ഒരു വട്ടം കൂടി സംഭവിച്ചു. എങ്ങനേയോ കളിക്കാർക്ക് ഒരുക്കിയ കാറിനുള്ളിൽ അവരെത്തി എന്നതാണ് ശരി. പിഴവ് പറ്റിയതാർക്കെന്നതിൽ സംശയവും തുടങ്ങി.

കളിക്കാർക്ക് ഒരു സുരക്ഷയും പൊലീസ് ഒരുക്കിയില്ല. ഇത് പൊലീസ് സമ്മതിക്കുന്നുമുണ്ട്. താരങ്ങളെ എത്തിക്കുന്നതിൽ സുരക്ഷാ വീഴ്ച സംഭവിച്ചതായി പൊലീസും അറിയിച്ചു. എന്നാൽ താരങ്ങൾ എത്തുന്ന വിവരം കെ.സി.എ അറിയിച്ചില്ലെന്നും പൊലീസ് കുറ്റപ്പെടുത്തി. താരങ്ങൾ കാർ മാറി രണ്ട ്തവണ കയറാനിടയാക്കിയ സുരക്ഷാ വീഴ്ച അന്വേഷിക്കുമെന്ന് എ.ഡി.ജി.പി അറിയിച്ചു.

നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ താരങ്ങൾ. ഏകദിന പരമ്പരയ്ക്ക് വെസ്റ്റ് ഇൻഡീസ് എല്ലാ അർത്ഥത്തിലും തയ്യാറാണെന്ന് ക്യാപടൻ ബ്രാവോ പ്രതികരിച്ചു. തികഞ്ഞ ആത്മവിശ്വാസത്തിലാണ് ടീം. പ്രിയപ്പെട്ട സ്ഥലമായ കൊച്ചിയിൽ കളിക്കാനായതിൽ സന്തോഷമുണ്ടെന്നും ബ്രാവോ വ്യക്തമാക്കി. വെസ്റ്റിൻഡീസ് ടീമിലെ മറ്റ് അംഗങ്ങൾ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. മുംബൈയിൽ നിന്നും ഇൻഡിഗോ എയർലൈൻസിന്റെ വിമാനത്തിലാണ് വെസ്റ്റിൻഡീസ് ടീം എത്തുന്നത്. ഹോട്ടൽ ക്രൗൺ പ്ലാസയിലാണ് ഇരുടീമുകളുടെയും താമസം.

കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യവെസ്റ്റിൻഡീസ് ഏകദിന മത്സരത്തിനുള്ള സജ്ജീകരണങ്ങൾ പരിശോധിക്കാൻ ബി.സി.സിഐ ക്യൂറേറ്റർമാരും എത്തിയിട്ടുണ്ട്. മത്സരത്തിന് തയ്യാറാക്കിയിരിക്കുന്ന പിച്ചിലും മറ്റ് സജ്ജീകരണങ്ങളിലും ഉദ്യോഗസ്ഥർ പൂർണ്ണ തൃപ്തി പ്രകടിപ്പിച്ചു. കാലാവസ്ഥയുടെ കാര്യത്തിൽ മാത്രമാണ് അൽപം ആശങ്കയുള്ളതെന്നും എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായും സംഘം അറിയിച്ചു. ബോളർമാർക്കും ബാറ്റ്‌സ്മാന്മാർക്കും തൃപ്തി നൽകുന്ന പിച്ചാണ് ഒരുക്കിയിട്ടുള്ളതെന്ന് ക്യൂറേറ്റർ മാർ പറഞ്ഞു. പിച്ചിൽ ബൗളർമാർക്ക് നല്ല പിന്തുണ ലഭിക്കുമെന്നാണ് ക്യൂറോറ്റർമാരുടെ വാദം. ക്ഷമയോടെ കളിച്ചാൽ റൺസും നേടാം.

അഞ്ച് മത്സരങ്ങൾ ഉൾപെടുത്തിയിട്ടുള്ള പരമ്പരയിലെ ആദ്യ മത്സരമാണ് കൊച്ചിയിൽ നടക്കുന്നത്. ചൊവ്വാഴ്ച രാവിലെ 9.30 മുതൽ 12.30 വരെ ഇന്ത്യൻ ടീമും ഉച്ചയ്ക്ക് 1.30 മുതൽ 4.30 വരെ വെസ്റ്റിൻഡീസ് ടീമും കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ പരിശീലനം നടത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP