Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബാറ്റിങ്ങിൽ റിക്കാർഡുകൾ ഭേദിച്ച് കോഹ്ലി; ഏറ്റവും കൂടുതൽ ഇരട്ട സെഞ്ചുറി നേടുന്ന നായകനെന്ന റെക്കോഡിൽ ലാറയെയും മറികടന്ന് ഇന്ത്യൻ ക്യാപ്റ്റൻ; പരമ്പരയിൽ കോഹ്ലി നേടുന്നത് രണ്ടാം ഇരട്ട സെഞ്ചുറി; ക്യാപ്റ്റന്റെ മികവിൽ ഇന്ത്യ കൂറ്റൻ സ്‌കോറിൽ

ബാറ്റിങ്ങിൽ റിക്കാർഡുകൾ ഭേദിച്ച് കോഹ്ലി; ഏറ്റവും കൂടുതൽ ഇരട്ട സെഞ്ചുറി നേടുന്ന നായകനെന്ന റെക്കോഡിൽ ലാറയെയും മറികടന്ന് ഇന്ത്യൻ ക്യാപ്റ്റൻ; പരമ്പരയിൽ കോഹ്ലി നേടുന്നത് രണ്ടാം ഇരട്ട സെഞ്ചുറി; ക്യാപ്റ്റന്റെ മികവിൽ ഇന്ത്യ കൂറ്റൻ സ്‌കോറിൽ

മറുനാടൻ മലയാളി ഡസ്‌ക്

ന്യൂഡൽഹി: ബാറ്റിംഗിൽ റിക്കാർഡുകൾ ഭേദിച്ച് മുന്നേറിയിരുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ അതേപാതയിലാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും. ശ്രീലങ്കയ്ക്കെതിരായി ഫിറോസ് ഷാ കോട്ലയിൽ നടന്ന മൂന്നാം ടെസ്റ്റിൽ ആറാം ഇരട്ട സെഞ്ചുറി നേടിയ കോഹ്ലി പുതിയ റിക്കാർഡ് കുറിച്ചു.

നായകനെന്ന നിലയിൽ ഏറ്റവും കൂടുതൽ ഇരട്ട സെഞ്ചുറി നേടുന്ന റിക്കാർഡാണ് അദ്ദേഹം സ്വന്തം പേരിലാക്കിയത്. വെസ്റ്റ് ഇൻഡീസിന്റെ മുൻ താരം ബ്രയാൻ ലാറയുടെ റിക്കാർഡാണ് അദ്ദേഹം തകർത്തത്. ലാറ നായകനായിരിക്കെ അഞ്ച് ഇരട്ട സെഞ്ചുറിയാണ് നേടിയത്. ഇതോടൊപ്പം ആറ് ഇരട്ട സെഞ്ചുറി വീതം നേടിയിട്ടുള്ള മുൻ ഇന്ത്യൻ താരങ്ങളായ സച്ചിന്റെയും സേവാഗിന്റെയും ഒപ്പമാണ് കോഹ്ലിയുള്ളത്.

238 പന്തിലാണ് കോഹ്‌ലി ടെസ്റ്റ് കരിയറിലെ ആറാം ഇരട്ട സെഞ്ചുറി പിന്നിട്ടത്. 266 പന്തിൽ 225 റൺസാണ് മൂന്നാം ടെസ്റ്റിലെ കോഹ്ലിയുടെ ഇതുവരെയുള്ള സമ്പാദ്യം. 102 പന്തിൽ 65 റൺസെടുത്ത രോഹിത് ശർമയുടെ വിക്കറ്റ് മാത്രമാണ് ഇന്ന് ശ്രീലങ്കയ്ക്കു നേടാനായത്. ശ്രീലങ്കയുടെ ചൈനാമാൻ ബൗളർ ലക്ഷൻ സന്ദകന്റെ പന്തിൽ വിക്കറ്റ് കീപ്പർ ഡിക്വെല്ലയ്ക്കു ക്യാച്ച് നൽകിയായിരുന്നു രോഹിതിന്റെ മടക്കം.

ഓപ്പണർ മുരളി വിജയ് ആദ്യ ദിനം നേടിയ സെഞ്ചുറിയും വമ്പൻ സ്‌കോർ പടുത്തുയർത്താൻ ഇന്ത്യക്കു തുണയായി. 267 പന്തിൽ 155 റൺസെടുത്താണു മുരളി വിജയ് ആദ്യദിനം മടങ്ങിയത്. ശിഖർ ധവാന് (23), ചേതേശ്വർ പൂജാര (23), അജിൻക്യ രഹാനെ (1) എന്നിവരാണു പുറത്തായ മറ്റ് ഇന്ത്യൻ താരങ്ങൾ.

തകർപ്പൻ ഫോമിൽ തിളങ്ങുന്ന ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഇരട്ട സെഞ്ചുറിയാണ് ഞായറാഴ്ചത്തേത്. നാഗ്പുരിൽ നടന്ന രണ്ടാം ടെസ്റ്റിലും കോഹ്‌ലി ഇരട്ട സെഞ്ചുറി നേടിയിരുന്നു. ഈ വർഷം ബംഗ്ലാദേശിനെതിരെ 204, 2016ൽ ഇംഗ്ലണ്ടിനെതിരെ 235, ന്യൂസീലൻഡിനെതിരെ 211, വെസ്റ്റിൻഡീസിനെതിരെ 200 എന്നിവയാണ് ഇന്ത്യൻ നായകന്റെ മറ്റ് ഇരട്ട സെഞ്ചുറി പ്രകടനങ്ങൾ.

ആന്റിഗ്വയിൽ നേടിയ ആദ്യ പ്രകടനമൊഴികെ മറ്റെല്ലാ ഇരട്ട സെഞ്ചുറികളും കോഹ്‌ലി നേടിയത് ഇന്ത്യൻ മണ്ണിലാണെന്നതും ശ്രദ്ധേയം. ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവുമധികം ഇരട്ട സെഞ്ചുറികൾ നേടിയ താരമെന്ന റെക്കോർഡും കോഹ്‌ലി ഇതോടെ സ്വന്തമാക്കി. നേരത്തെ അഞ്ച് ഇരട്ട സെഞ്ചുറികളോടെ ബ്രയാൻ ലാറയ്‌ക്കൊപ്പമായിരുന്നു കോഹ്‌ലി. ഇന്നത്തെ പ്രകടനത്തോടെ ലാറയെയും മറികടന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP