Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രവചനങ്ങൾ ശരിവച്ച് വിരാട് കോഹ്ലി സച്ചിനെയും മറികടക്കുന്നു; ഏകദിന കരിയർ റേറ്റിങ്ങിൽ തെണ്ടുൽക്കറുടെ ഇന്ത്യൻ റെക്കോഡ് തകർന്നു; 889 പോയിന്റുമായി കോഹ്ലി കരിയറിലെ നെറുകയിൽ; ഐസിസി റാങ്കിങ്ങിൽ കോഹ്ലി ഒന്നാം നമ്പർ ബാറ്റ്‌സ്മാൻ

പ്രവചനങ്ങൾ ശരിവച്ച് വിരാട് കോഹ്ലി സച്ചിനെയും മറികടക്കുന്നു; ഏകദിന കരിയർ റേറ്റിങ്ങിൽ തെണ്ടുൽക്കറുടെ ഇന്ത്യൻ റെക്കോഡ് തകർന്നു; 889 പോയിന്റുമായി കോഹ്ലി കരിയറിലെ നെറുകയിൽ; ഐസിസി റാങ്കിങ്ങിൽ കോഹ്ലി ഒന്നാം നമ്പർ ബാറ്റ്‌സ്മാൻ

മറുനാടൻ മലയാളി ഡസ്‌ക്

കാൺപൂർ: ന്യൂസിലൻഡിനെതിരായ ഏകദിനപരമ്പരനേട്ടത്തിൽ 32ാം സെഞ്ചുറി നേടിയ വിരാട് കോഹ്ലിക്ക് ഐസിസി നമ്പർ വൺ ബാറ്റ്‌സ്മാൻഎന്ന പദവിയും സ്വന്തം.കരിയറിലെ ഏറ്റവും ഉയർന്ന 889 പോയിന്റ് നേടിയ കോഹ്ലി സച്ചിൻ തെണ്ടുൽക്കറുടെ റെക്കോഡും മറികടന്നു.നേരത്തെ 887 പോയിന്റുമായി ഇരുവരും ഒപ്പത്തിനൊപ്പമായിരുന്നു.

10 ദിവസം മുമ്പ് ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സിന് കൈമാറേണ്ടി വന്ന പദവിയാണ് കോഹ്ലി തിരിച്ചുപിടിച്ചത്. ഡിവില്ലിയേഴ്‌സ് ഇപ്പോൾ രണ്ടാം സ്ഥാനത്തും,ഓസീസ് വൈസ ക്യാപ്റ്റൻ ഡേവിഡ് വാർണർ മൂന്നാം സ്ഥാനത്തുമുണ്ട്.

നിലവിൽ ഏകദിന സെഞ്ച്വറി നേട്ടത്തിൽ രണ്ടാമതുള്ള കൊഹ്ലി അന്താരാഷ്ട്ര ക്രിക്കറ്റിൽ ഈ വർഷം ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന റെക്കോഡും സ്വന്തം പേരിലാക്കി. ന്യൂസിലൻഡിനെതിരേ നടക്കുന്ന മൂന്നാം ഏകദിനത്തിൽ 106 ബോളിൽ നിന്ന് 113 റൺസെടുത്തുകൊഹ്ലി സെഞ്ച്വറി നേടിയിരുന്നു.

ഈ വർഷം 40 മത്സരങ്ങളിൽ നിന്നാണ് കൊഹ്ലി ഈ നേട്ടം സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കൻ സ്റ്റാർ ബാറ്റ്സ്മാൻ ഹാഷിം അംല, ഇംഗ്ലണ്ട് താരം ജോ റൂട്ട് എന്നിവരെ പിന്നിലാക്കിയാണ് കൊഹ്ലി റെക്കോഡിട്ടത്. രണ്ട് ടെസ്റ്റ് സെഞ്ച്വറികളും അഞ്ച് ഏകദിന സെഞ്ചറികളുമുൾപ്പടെ ഈ വർഷം 2000 റൺസാണ് കൊഹ്ലി നേടിയത്. 194 ഏകദിന ഇന്നിങ്സുകളിൽ നിന്ന് കൊഹ്ലിയുടെ റൺ നേട്ടം 9030 ആയി.

സൗത്താഫ്രിക്കയുടെ എബി ഡിവില്ലിയേഴ്സിനെ (205) 228 ഇന്നിങ്സിൽ 9000 കടന്ന ഗാംഗുലിയുടെ പേരിലായിരുന്നു നേരത്തെ ഈ ഇന്ത്യൻ റെക്കോർഡ്. സച്ചിൻ 9000 കടക്കാൻ 235 ഇന്നിങ്സ് കളിച്ചിരുന്നു.

ഏകദിനത്തിൽ 9000 റൺസിലെത്തുന്ന ആറാമത്തെ മാത്രം ഇന്ത്യക്കാരനാണ് വിരാട് കൊഹ്ലി. സച്ചിൻ ടെൻഡുൽക്കർ, രാഹുൽ ദ്രാവിഡ്, സൗരവ് ഗാംഗുലി, മുഹമ്മദ് അസ്ഹറുദ്ദീൻ, എം എസ് ധോണി എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റുള്ളവർ. കഴിഞ്ഞ വർഷമാണ് എം എസ് ധോണി 9000 റൺസ് ക്ലബ്ബിലെത്തിയത്.

കിവീസിനെ ആറ് റൺസിന് പരാജയപ്പെടുത്തി ഇന്ത്യ ഏകദിനപരമ്പര 2-1ന് സ്വന്തമാക്കി. മൂന്നാം ഏകദിനത്തിൽ ഓപ്പണർ രോഹിത് ശർമയുടെയും നായകൻ വിരാട് കൊഹ്ലിയുടെയും വെടിക്കെട്ട് സെഞ്ച്വറിയുടെ മികവിലാണ് ഇന്ത്യ കൂറ്റൻ സ്‌കോർ പടുത്തുയർത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യ, കിവീസ് ബോളർമാരുടെ ചിറകരിഞ്ഞു നടത്തിയ പടയോട്ടത്തിൽ നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 337 റൺസെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP